Tuesday, May 12, 2015

മൗനം കൊണ്ട്.......

മൗനം കൊണ്ട് നീയെനിക്ക് കൂട്ടിരിക്കുമ്പോൾ -
ഞാനൊരു വാചാലനാണ് ;
പരിഭവങ്ങളെയും നൊമ്പരങ്ങളെയും വിളിച്ച് പറയുന്ന വാചാലൻ..... 

മൗനം കൊണ്ട് നീയെന്നെ ആട്ടിയോടിക്കുമ്പോൾ -
ഞാനൊരു സഞ്ചാരിയാണ് ;
നിന്‍റെ സ്വപ്ങ്ങളെ തേടി അലയുന്ന സഞ്ചാരി.......

No comments: