Tuesday, August 23, 2016

പ്രണയം


സാഹിത്യ സാഗരം കൊണ്ടെഴുതിയാലും മുഴുവനായി ആർജിക്കാൻ കഴിയാത്ത വികാരമാണ് പ്രണയം....

<3
വിനയൻ.

Saturday, July 2, 2016

മറക്കരുത് എന്‍റെ സ്വപ്നങ്ങളിൽ ഒരു പിടി മണ്ണ് വാരിയിടാൻ.....


പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും......


കൊതുക്.....


നക്ഷത്രങ്ങളെ പോലെ.....


മൗനം


ഞാനെന്‍റെ കരളിന്‍റെ കരളായ ലച്ചുമോളിനൊപ്പം..........


കാപട്യവും നിഷ്കളങ്കതയും ഒരേ ഫ്രെയിമിൽ സമന്വയിപ്പിച്ചപ്പോൾ


മഴയോർമ്മ


താണ്ഡവനൃത്തമാടിയ വേനലിനെ തണുപ്പിച്ച് ഭൂമിയെ പുളകം കൊള്ളിക്കുന്ന കോരിച്ചൊരിയുന്ന മഴയിലേക്ക് കണ്ണോടിക്കുമ്പോൾ.... "അമ്മേ, ചാലിലൂടെ വെള്ളം പോകുന്നില്ല ഞാനൊന്ന് നോക്കിയേച്ചും വരാം" എന്ന് കള്ളം പറഞ്ഞ് തൊടിയിലേക്ക്‌ ഓടുന്നത് ആ മഴ നനയാനുള്ള ആഗ്രഹം ഉള്ളിലുള്ളത് കൊണ്ടുമാത്രമല്ല, ആ മഴയുടെ കുളിരിൽ പനിച്ചുകിടക്കുമ്പോൾ അമ്മയുടെ സ്നേഹവും കരുതലും കൂടുതലായി ലഭിക്കുന്നതിനും വേണ്ടിയായിരുന്നൂ.......
മണ്ണിനെ വിറ്റു പെണ്ണോടലിയാൻ 
പെണ്ണിനെ സ്നേഹിച്ച് 
പുണ്ണ് പിടിച്ച മനസ്സ് ഇന്ന് 
മണ്ണിനെ സ്നേഹിക്കുന്നു മണ്ണോടലിയാൻ.....

നീ


നീ..............
പറഞ്ഞാലും തീരാത്ത..............
പറഞ്ഞു തീർക്കാനാവാത്ത ഒന്ന്..............
നിന്നിൽ നിന്നും തുടങ്ങാത്ത..............
നിന്നിലേക്കവസാനിക്കാത്ത..............
ഒന്നുമേ ശേഷിക്കുന്നില്ലല്ലോ എന്നിൽ..............
നിന്‍റെ ഇഷ്ടങ്ങളോട് ഇന്നെനിക്ക്
നിനക്കുള്ളതിനെക്കാൾ ഇഷ്ടം..............
എന്‍റെ പ്രണയം നിന്നിൽ പൂർണമാകുന്നു..............!!

മണ്ണോടലിഞ്ഞു ചേരുന്നവരെയും


കാപട്യമില്ലാത്ത ലോകത്തേക്ക് ചേക്കേറുവാന്‍ കൊതിച്ചവനാണ് 'ഞാൻ'....
മരിച്ചു മണ്ണോടലിഞ്ഞു ചേരുന്നവരെയും ഒരിക്കലും നിലയ്ക്കാത്ത എന്റെ 'പ്രണയം' നിന്നോട് മാത്രമായിരിക്കും....

ഒഴിവുദിവസത്തെ കളി

ഒഴിവു ദിവസത്തെ കളി എങ്ങനെയുണ്ട് ? 
ആരേലും കണ്ടോ ? 
എന്ന് 'ഞാൻ' അവളോട് ചോദിച്ചപ്പോൾ എന്തിനാണ് അവളെന്റെ മുഖത്തടിച്ചതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല......


പ്രണയത്തെ വെറുക്കുന്നു......


വിരഹമെന്ന പടുകുഴിയിൽ
വീണു
മുറിവേറ്റ മനസ്സിന്നു
പ്രണയത്തെ വെറുക്കുന്നു......

ഓരോ രാത്രിയിലും
വേദന കൊണ്ട് 
മൂടപ്പെട്ട ചതുപ്പിലേക്ക് 
ആരുമറിയാതെ ഊളിയിട്ടു
പൊട്ടി കരഞ്ഞുകൊണ്ട്
ആഴത്തിലേക്ക് മുങ്ങിതാഴുന്നു.....

ആഴം അളന്ന് തിട്ടപ്പെടുത്തി
അടിത്തട്ടിലെത്തി 
സ്വയം
ശ്വാസംമുട്ടിച്ചു കൊല്ലണം
എന്റെ പ്രണയത്തെ.....

എന്നിൽ നിന്നും തുടങ്ങിയ
പ്രണയം
എന്നിലൂടെ മരിക്കണം.....

ഭ്രാന്തൻ

പരസ്പരം കണ്ടിട്ടില്ലാത്ത ഇവർ അടുത്തതും സംസാരിച്ചതും ഫേസ്ബുക്കിലൂടെ....
ആദ്യമായി കണ്ടതും ഫേസ്ബുക്കിലൂടെ....
ഇരുവരുടേയും പ്രണയം വളർന്ന് പന്തലിച്ച് പൂത്തുലഞ്ഞതും ഫേസ്ബുക്കിലൂടെ....


ഏഴാം കടലിനക്കരയിൽ നിന്നും നാട്ടിലേക്ക് അവൾ ലീവിന് വരുന്നൂ...  
ഇരുവരുടെയും പ്രണയം പൂവണിയാൻ പോകുന്നൂ....
അവരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പോകുന്നൂ....

കൊച്ചി നെടുമ്പാശേരിയിൽ വരുന്ന ദിവസവും സമയവും ഫ്‌ളൈറ്റ് വിവവരങ്ങളും അവനെ അറിയിച്ച ശേഷം അവരുടെ ചാറ്റിംഗ് അവസാനിപ്പിക്കുന്നു.........

എയർപോർട്ടിൽ അവളെയും കാത്ത് അവൻ നിന്നു പക്ഷെ അവൾ വന്നില്ല..... 
അന്ന് മുഴുവനും അവൾക്ക് വേണ്ടി കാത്തുനിന്നിട്ടും അവൾ മാത്രം വന്നില്ല....

അടുത്ത ദിവസം ഫേസ്ബുക്കിൽ അവളുടെ ഐ.ഡി Deactive ചെയ്തിരിക്കുന്നു. 
വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തിരിക്കുന്നു. 
ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല.....

അവൻ എയർപോർട്ടിൽ പോയി അവൾ വരുന്നതും നോക്കി കാത്തുനിൽക്കാൻ തുടങ്ങി....
ഇത് ഒരു പതിവായി മാറിയപ്പോൾ എല്ലാവരും അവനെ വിളിക്കാൻ തുടങ്ങി "ഭ്രാന്തൻ"....

Monday, May 16, 2016

ഒറ്റപ്പെടലിന്‍റെ സ്ഥിരതയില്ലാത്ത നിമിഷങ്ങളില്‍


ഒറ്റപ്പെടലിന്‍റെ സ്ഥിരതയില്ലാത്ത നിമിഷങ്ങളില്‍ എനിക്ക് കൂട്ടിനായി മഴകൾ പകല്‍ മുഴുവൻ പെയ്തു തോര്‍ന്നിരുന്നു..... 
ഉറക്കമില്ലാത്ത രാവുകളില്‍ കൂട്ടിനായി രാത്രിമഴയുടെ സുന്ദരമായ ശാന്തസംഗീതവും ഉണ്ടായിരുന്നു.....
പലപ്പോഴും എന്നെ തേടിയെത്തിയ സ്വപ്നങ്ങളിൽ മഴനൂലുകള്‍ പാറിക്കളിക്കുന്നുമുണ്ടായിരുന്നു...... 
'ഞാൻ' മഴയെ പ്രണയിച്ച് തുടങ്ങിയത്  ഇങ്ങനെയാണ്.....

സ്നേഹ സ്പർശം - 3

സ്നേഹ സ്പർശം - 3 
പ്രിയപ്പെട്ട എന്‍റെ എഴുത്തുപ്പുര അക്ഷര സുഹൃത്തുക്കളേ ഇത് നമ്മൾ ഓരോരുത്തരുടെയും അഭിമാന നിമിഷമാണ്...!!

ഞങ്ങളോടൊപ്പം മൂന്നാമത് സ്നേഹ സ്പർശത്തിൽ പങ്കാളികളായി എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന് ഈ നിമിഷം സമ്മാനിച്ച എല്ലാ സന്മനസുകൾക്കും ഒരിക്കൽ കൂടി നന്ദി....!!

"സ്നേഹം എന്നതൊരു വെറും വാക്കല്ല....
പ്രവർത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!! 
https://www.facebook.com/groups/my.ezhuthupura/

എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ 'സ്നേഹ സ്പർശം' എന്ന സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷര സുഹൃത്തുക്കളോടും ആദ്യമായി എന്‍റെ എഴുത്തുപ്പുര അഡ്മിൻ പാനലിന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.

പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നത് മൂലം നിരന്തരം അടിതെറ്റി വീഴുന്ന രോഗമായ മയസ്തീനിയ ഗ്രേവിസ് [Myasthenia Gravis] എന്ന അപൂർവ്വ രോഗം അടിതെറ്റിച്ച ജീവിതവുമായി മരണത്തോട് മല്ലിട്ട്, മറ്റുള്ളവരെ പോലെ തങ്ങൾക്കും ഈ ഭൂമിയിൽ ജീവിച്ച് കൊതി തീരാതെ ഉറ്റവരെയും ഉടയവരെയും സ്നേഹിച്ചു മതിയാകാതെ മരണത്തെ തോൽപ്പിക്കാൻ കഴിയില്ലെങ്കിലും ഒരു പരിധി വരെ രോഗത്തെ ചെറുത്തുനിർത്തി ജീവിക്കണമെന്ന ആഗ്രഹവുമായി കഴിയുന്ന സഹോദരങ്ങളായ Sibin M Krishna​ & #Sindhu M Krishna-യ്ക്കും എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ മൂന്നാമത് സ്നേഹ സ്പർശത്തിൽ നിന്നും (അഡ്മിൻ / അക്ഷരങ്ങളിൽ) പിരിഞ്ഞുകിട്ടിയ 50,000/- രൂപ ഗ്രൂപ്പ് ഓണർ Vinayan Philip​ എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് അഡ്മിൻസായ Mukundan Kunnaril​ , #എബിൻ മാത്യു , Viswan Kottayi​ , Nisha Balan​ , Rajesh Mysterio​ യും അക്ഷരങ്ങളുടെ സാന്നിധ്യമായെത്തിയ Uma Devi​ & Thanuja Bijay​ യുടേയും നിറസാന്നിധ്യത്തിൽ കൈമാറിയിരിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നൂ.

എല്ലാവരുടെയും സ്നേഹവും കരുണയും പ്രാർത്ഥനയും ഈ സഹോദരങ്ങളുടെയൊപ്പം ഉണ്ടാകണം...!!
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....!!

"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം കൈകോർത്ത് നിന്ന എല്ലാ അഡ്മിൻസിനും ഹൃദയത്തിന്‍റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു.

ഉടൻ വരുന്നൂ "സ്നേഹ സ്പർശം - 4" 
https://www.facebook.com/groups/my.ezhuthupura/

<3
വിനയൻ.

സ്നേഹ സ്പർശം - 2

സ്നേഹ സ്പർശം - 2 
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ  'സ്നേഹ സ്പർശം  രണ്ടാം ഭാഗം സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷര സുഹൃത്തുക്കളോടും ആദ്യമായി അഡ്മിൻ പാനലിന്‍റെയും എന്‍റെയും ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.

"സ്നേഹം എന്നതൊരു വെറും വാക്കല്ല....
അതൊരു പ്രവൃത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!  
ഈ ആശയം എന്നിലേക്ക്‌ പകരുകയും എന്നെ ഊർജ്ജസ്വലനാക്കുകയും സ്നേഹ സ്പർശം രണ്ടാം ഭാഗത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും  , എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ രണ്ടാമത്തെ ജീവകാരുണ്യ പ്രവർത്തനത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സ്നേഹത്തോടെ മുന്നോട്ട് വന്ന എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരസുഹൃത്തുക്കളും അതിലുപരി  എന്‍റെ എഴുത്തുപ്പുരയുടെ അഡ്മിസും കൂടിയായ Reshma Anil​ & Mukundan Kunnaril​ ഇവർ  രണ്ടുപേരും  സ്പർശിച്ചത് എന്‍റെ ഹൃദയത്തിൽ മാത്രമല്ല നമ്മുടെ ഗ്രൂപ്പിലുള്ള  ഓരോരുത്തരുടെയും ഹൃദയത്തെയും കൂടിയാണെങ്കിലും , യഥാർത്ഥത്തിൽ കീഴടക്കിയത് നാൽപ്പതോളം കുരുന്നു ബാലികമാരുടെ ഹൃദയം കൂടിയാണ്. 

സ്നേഹം എന്താണ് ?
കരുണ എന്താണ് ?
സ്നേഹം എങ്ങനെ പ്രവൃത്തിയാക്കാം എന്നെന്നെ പഠിപ്പിച്ച് അമ്പരിപ്പിച്ചു കൊണ്ട്  Reshma Anil ന്റെ  മകൾ 'റിതിക' സ്വരുക്കൂട്ടിയ 1000 രൂപ ബാലികാസദനത്തിന് സംഭാവന ചെയ്തതാണ് ഇതിലേറ്റവും വലിയ പുണ്യമായി 'ഞാൻ' കാണുന്നത്...

 "സ്നേഹ സ്പർശത്തിലൂടെ"  കോഴിക്കോട് മൂഴിക്കലിനടുത്ത് ചെറുവറ്റയിൽ 2015 ഏപ്രിൽ 3 നു പ്രശസ്ത സിനിമാനടൻ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ സ്വന്തമായി കെട്ടിടത്തിൽ ഗൃഹപ്രവേശം നടത്തിയ 40- ഓളം ബാലികമാർ താമസിക്കുന്ന "സേവാഭാരതിയുടെ ബാലികാസദനത്തിൽ"  സ്നേഹത്തോടെ ഒരു ദിവസത്തേക്കുള്ള  അന്നദാനത്തിൽ (മൂന്ന് നേരത്തെ) ഞാനും അവരോടൊപ്പം നിങ്ങളുടെയെല്ലാം പ്രതിനിധികളായി Magesh Boji , Dhanu KG​ , Geetha Rani​ , Aswathy KG​ , Latha Mukund​ , Haritha S Sundar​ , #ശരത് മംഗലത്ത് , Viswan Kottayi​ , Lijeesh Pallikkara എന്നിവരും പങ്കുചേർന്നിരുന്നു.

സ്പെഷ്യൽ നന്ദി അഡ്മിൻ Shejo Raaj​ ന് എത്തിപ്പെടാൻ കഴിഞ്ഞില്ലെങ്കിലും അദേഹത്തിന്റെ വകയായി കിട്ടിയ   സംഭാവനയിൽ നിന്നും ചെറിയ ഒരു തുക ഈ സ്നേഹസ്പർശത്തിന് വേണ്ടി സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം തുടക്കം മുതൽ കൈകോർത്ത് നിന്നുകൊണ്ട് ഞങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന ശ്രീ Magesh Boji ക്കും , ഒരു ദിവസത്തേക്ക് മാത്രം ഹൈദരാബാദിൽ നിന്നും ഓടിപിടിച്ചെത്തിയ Haritha S Sundar നും എന്‍റെ എഴുത്തുപ്പുരയുടെ എല്ലാ അഡ്മിൻസിനും പിന്നെ കാലിക്കറ്റിൽ ഞങ്ങളെ വന്നു കണ്ടുപോയ എന്‍റെ എഴുത്തുപ്പുരയിലെ എല്ലാ അക്ഷരസുഹൃത്തുക്കൾക്കും  ഹൃദയത്തിന്‍റെ ഭാഷയിൽ 'ഞാൻ' നന്ദി രേഖപ്പെടുത്തുന്നു. 

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....!!
എല്ലാവരുടെയും സ്നേഹവും കരുണയും പ്രാർത്ഥനയും ഈ കുരുന്നുകളോടൊപ്പം ഉണ്ടാകണം...!!

Vinayan Philip​ 

എന്‍റെ എഴുത്തുപ്പുര അഡ്മിൻ പാനൽ.
https://www.facebook.com/groups/my.ezhuthupura/

സ്നേഹ സ്പർശം [എന്‍റെ എഴുത്തുപ്പുര]

സ്നേഹ സ്പർശം
എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ  'സ്നേഹ സ്പർശം' എന്ന സംരംഭത്തിൽ സ്നേഹം കൊണ്ട് സ്പർശിച്ച് തങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ച എല്ലാ അക്ഷര സുഹൃത്തുക്കളോടും ആദ്യമായി അഡ്മിൻ പാനലിന്‍റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു.

"സ്നേഹം എന്നതൊരു വെറും വാക്കല്ല....
പ്രവർത്തിയാണ് എന്നത് നിങ്ങൾ മറക്കാതിരിക്കുക"....!!  
ഈ ആശയം എന്നിലേക്ക്‌ പകരുകയും എന്നെ ഊർജ്ജസ്വലനാക്കുകയും സ്നേഹ സ്പർശത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും  , എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിന്‍റെ ആദ്യത്തെ ജീവകാരുണ്യ പ്രവർത്തനത്തിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സ്നേഹത്തോടെ മുന്നോട്ട് വന്ന എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിലെ അക്ഷരസുഹൃത്തും അതിലുപരി  എന്‍റെ എഴുത്തുപ്പുരയുടെ അഡ്മിൻ കൂടിയായ Appu Ants​ സ്പർശിച്ചത് എന്‍റെ ഹൃദയത്തിൽ മാത്രമല്ല നമ്മുടെ ഗ്രൂപ്പിലുള്ള  ഓരോരുത്തരുടെയും ഹൃദയത്തെയും കൂടിയാണെങ്കിലും , യഥാർത്ഥത്തിൽ കീഴടക്കിയത് നാൽപ്പതോളം കുരുന്നുകളുടെ ഹൃദയം കൂടിയാണ്. 

ഇന്ന് നവംബർ 14ന് ശിശുദിനത്തിനു  "സ്നേഹ സ്പർശത്തിലൂടെ"  മിഷനറീസ് ഓഫ് ചാരിറ്റി മട്ടാഞ്ചേരി. (വിമലാ ഭവനിലുള്ള) നാൽപ്പതോളം കുരുന്നുകൾക്ക് എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പ് സ്നേഹത്തോടെ നൽകുന്ന ഒരു ദിവസത്തെ അന്നദാനത്തിൽ ഇന്ന് ഞാനും അവരോടൊപ്പം നിങ്ങളുടെയെല്ലാം പ്രതിനിധിയായി പങ്കുചേരുന്നു. 

"സ്നേഹ സ്പർശം" എന്ന മഹത്തായ ഈ സംരംഭം എന്‍റെ എഴുത്തുപ്പുര ഗ്രൂപ്പിൽ മാത്രമല്ല മറ്റെല്ലാ ഗ്രൂപ്പിലും ചർച്ചാ വിഷയമാകുകയും ഈ സംരംഭം വൻ-വിജയമാക്കി തന്ന് എന്നോടൊപ്പം കൈകോർത്ത് നിന്ന എല്ലാ അഡ്മിൻസിനും ഹൃദയത്തിന്‍റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. 

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി....!!
എല്ലാവരുടെയും സ്നേഹവും കരുണയും പ്രാർത്ഥനയും ഈ കുരുന്നുകളോടൊപ്പം ഉണ്ടാകണം...!!

<3
വിനയൻ & അഡ്മിൻ പാനൽ.
https://www.facebook.com/groups/my.ezhuthupura/
8301883784 & 8129919149

സ്വപ്‌നങ്ങൾ തേടിയുള്ള യാത്ര.....

മൗനം കൊണ്ട് നീയെന്നെ ആട്ടിയോടിക്കുമ്പോൾ.....
ഞാനൊരു സഞ്ചാരിയാകും......
നിന്‍റെ സ്വപ്ങ്ങളെ തേടി അലയുന്ന സഞ്ചാരി........!!

Friday, May 6, 2016

ഒറ്റകൊലുസ്

ആൾതാമസമില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ പഴയ ബംഗ്ളാവിലേക്ക് എന്തിനായിരിക്കും ലക്ഷ്മിക്കുട്ടി പാതിരാത്രിയിൽ ഒറ്റയ്ക്ക് പോയത് ? അതും കല്യാണം കഴിഞ്ഞു പുതുപ്പെണ്ണിന്‍റെ കൈകളിലെ മൈലാഞ്ചിയും തലയിൽ ചൂടിയ മുല്ലപ്പൂക്കൾ വാടിയിട്ടുപോലുമില്ല...

ആ ബംഗ്ലാവിലല്ലേ പണ്ടൊരു ദുർമരണം നടന്നിട്ടുള്ളത്...
ആര് കണ്ടാലും കൊതിക്കുന്ന ആ ബംഗ്ലാവിലെ നല്ല സുന്ദരിയായ പെൺകുട്ടിയുടെ ജഡമായിരുന്നിലേ  അവിടത്തെ നിലവറയിൽ നിന്നും കണ്ടെത്തിയതിനുശേഷം ബംഗ്ലാവിൽ നിന്നും താമസം അവസാനിപ്പിച്ചുപോയവർക്ക് പോലും വേണ്ടാത്ത അവസ്ഥയിൽ പൊളിഞ്ഞു വീഴാറായി നിൽക്കുന്നത്....

ലക്ഷ്മിക്കുട്ടിയുടെയും ഉണ്ണിയുടേയും കല്യാണം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടിലാ....

ലക്ഷ്മിക്കുട്ടിയെ കുറിച്ചുപറയുകയാണെങ്കിൽ തന്റെടമുള്ള നല്ല ഉശിരുള്ള ഒരു പുലിക്കുട്ടി എന്ന് വേണമെങ്കിൽ പറയാം. പ്രഥമദ്രിഷ്ട്ടിയാൽ ആർക്കും അങ്ങനെയേ തോന്നൂ.....

രണ്ടുദിവസം മുൻപായിരുന്നു കുടംപുളിയിട്ട് നല്ലൊന്നാന്തരം മീൻകറി വെച്ചവൾ ഉണ്ണിയുടെ വീട്ടിൽ തനിക്കു മാത്രമായി ഊണുണ്ടാക്കി കഴിച്ചതും. ഉണ്ണിയുടെ അമ്മ സാവിത്രിയ്ക്ക് ലക്ഷ്മിക്കുട്ടിയുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് അസ്വഭാവികതയൊന്നും തോന്നിയതുമില്ല......

ഇന്നലെ കിടപ്പുമുറിയിലേക്ക് കേറി വരുമ്പോൾ കൈയിൽ മുല്ലപ്പൂമാലയും പാല് നിറച്ച ഗ്ലാസുമുണ്ടായിരുന്നത് ഉണ്ണി വ്യക്തമായി കണ്ട ഓർമയുമുണ്ട്. അവളാകെ തന്‍റെ മുറിയിൽ നിന്നും കട്ടിലിനുനേരെയുള്ള ആ വലിയ ആറന്മുള കണ്ണാടി അവിടെന്നു മാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതും.  ജനാലയിലെ ഗ്ലാസിനിടയിലൂടെ കേറി വരുന്ന വെളിച്ചം കണ്ണാടിയിൽ തട്ടി തന്‍റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയും അവൾ പറഞ്ഞിരുന്നതും ഉണ്ണി ഓർക്കുന്നു. 

പക്ഷെ , 
ഉണ്ണി എത്ര പരിശ്രമിച്ചിട്ടും അങ്ങനെയൊരു വെളിച്ചം മുറിയിൽ കടന്നു വരുന്നതായോ കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്നതായോ കണ്ടെത്താൻ കഴിഞ്ഞില്ല എന്തായാലും വീക്ഷണകോണിന്‍റെ സാങ്കേതിക തകരാറാകുമെന്നും കരുതി നാളെ കട്ടിൽ തിരിച്ചിടണമെന്ന ഉറച്ച തീരുമാനത്തിലാണ് അയാളുറങ്ങിയതും. രാത്രിയിലുറക്കത്തിൽ എപ്പഴോ കൈകൾകൊണ്ട് ലക്ഷ്മിക്കുട്ടിയെ പരതിയപ്പോൾ അവളില്ലായിരുന്നു ആ കട്ടിലിൽ. ബാത്ത്റൂമിൽ പോയതായിരിക്കുമെന്ന് കരുതി വീണ്ടും ഉറക്കത്തിലേക്കയാൾ  വഴുതി വീഴുകയായിരുന്നൂ. കുറച്ചുമയങ്ങിയതിന് ശേഷം ഉണർന്നപ്പോൾ ആളനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ ഉണ്ണി വിളിച്ചുചോദിച്ചു..

നീയിത്രയും നേരമായിട്ട് എന്തെടുക്കുകയാ ബാത്ത്റൂമിൽ... അവിടെകിടന്നുറങ്ങിയോ നീ..... ??
പ്രതിധ്വനിയൊന്നുമുണ്ടായില്ല അവിടെ നിന്നും....
ഉണ്ണി സ്വയം ചോദിച്ചു ?
ശ്ശെടാ ഇവളിതെവിടെ പോയി....
ബാത്ത്റൂമിൽ ഇല്ലെങ്കിൽ പിന്നെ എവിടേ പോകാനാ ? തന്‍റെ വീട്ടിൽ അതിനും വേണ്ടി മുറികളൊന്നും തന്നെ ഇല്ല തന്റെ വീട്ടിൽ...

കട്ടിലിൽ നിന്നെഴുന്നേറ്റു ലക്ഷ്മിക്കായുള്ള തിരച്ചിൽ തുടങ്ങി....

സാവധാനത്തിലുള്ള തിരച്ചിൽ നെഞ്ചിടിപ്പിന്റെ വേഗത കൂട്ടിയതുകൊണ്ട് കാലിന്റെ വേഗത കൂടി ധൃതിയിലായപ്പോൾ ദേഹാസകലം വിറയ്ക്കാൻ തുടങ്ങിയിരിക്കുന്നൂ. പെട്ടന്നാണ് ആറന്മുളകണ്ണാടിയിൽ നിന്നും വെളിച്ചം പ്രതിഫലിക്കുന്നത് ദൃഷ്ടിയിൽപ്പെട്ടത്. ജനാലായിലേക്ക് നോക്കുമ്പോൾ തുറന്നിട്ടിരിക്കുന്ന ജനാലയ്ക്ക് പുറത്താരോ നടന്നുപോകുന്നത് നിലാവെളിച്ചത്തിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്....

നടന്നകലുമ്പോൾ വസ്ത്രത്തിന്റെ പുതുമ നഷ്ടപ്പെടാത്ത തിളക്കവും കാലുകൾക്കിടയിൽ പെട്ടുണ്ടാകുന്ന ശബ്ദവും തിരിച്ചറിഞ്ഞ ഉണ്ണി ഭയത്തോടെ വിളിച്ചൂ.... 
"ലക്ഷ്മിക്കുട്ടീ"...!!
ആ ശബ്ദം കേൾക്കാത്ത ഭാവത്തിൽ  തിരിഞ്ഞുപോലും നോക്കാതെ നടത്തത്തിന് വേഗത കൂടിയോ എന്നൊരു സംശയം....

ദുർമരണം നടന്ന ആ ബംഗ്ളാവിലേക്കാണ് അവൾ നടന്നകലുന്നത്....
കൈയിലൊരു ടോർച്ചുലൈറ്റുമെടുത്ത് ഉണ്ണിയും പിന്നാലെ നടന്നു........

ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ പഴയ ബംഗ്ളാവിനടുത്തെത്തിയപ്പോൾ ഉണ്ണിയ്ക്ക് ഭയം കൂടി ഹൃദയമിടിപ്പ്‌ കൂടാൻ തുടങ്ങി. കൈയിലൊരു തിരിവെളിച്ചം പോലുമില്ലാതെ ഭയമൊട്ടുമില്ലാതെ നടന്നുനീങ്ങുന്ന ലക്ഷ്മിക്കുട്ടിയിൽ മാത്രമായിരുന്നു ഉണ്ണിയുടെ മുഴുവൻ ശ്രദ്ധയും. പക്ഷെ ആ പഴയ ബംഗ്ളാവിന്‍റെ ഒരു ചുമരിന്‍റെ മറവിലെവിടെയോ അവൾ അപ്രത്യക്ഷയാകുകയായിരുന്നു. ദ്രവിച്ചു വീഴാറായ ആ ബംഗ്ലാവിനുചുറ്റും ഉണ്ണി ടോർച്ച് ലൈറ്റിന്‍റെ സഹായത്തോടെ അവളെ തിരഞ്ഞുനടന്ന് ഒടുവിൽ ബംഗ്ലാവിനുള്ളിലേക്ക് കടന്നുചെന്നപ്പോൾ വട്ടം ചാടിയ കരിമ്പൂച്ചയെ കണ്ടു ഒരു നിമിഷം ശ്വാസംനിലച്ചതുപോലെ മരവിച്ചുനിന്ന ഉണ്ണി ധൈര്യം സംഭരിച്ച് അകത്ത് എവിടെയൊക്കെയോ തിരഞ്ഞ് തിരഞ്ഞെത്തിയത് പകുതിയും തകർന്ന ആ നിലവറയ്ക്കരികിലെത്തി അതിനകത്തേക്ക് തപ്പി തടഞ്ഞുകേറിയപ്പോൾ അതിനകത്തെ വവ്വാലുകൾ ഉണ്ണിയുടെ മുഖത്തേക്ക് വരുംപോലെ പുറത്തേക്ക് പോയി.  ആരോ ശ്വാസം വലിക്കുന്ന ശബ്ദവും പിന്നെ ചീവീടുകളുടെ മൂളലും രണ്ടും തന്‍റെ മനസ്സിലുള്ള ഭയം കൂട്ടുകയാണ്. പെട്ടെന്നെന്തോ തന്‍റെ കാലിൽ ഉടക്കിയതുപോലെ....

തന്‍റെ കാൽചുവട്ടിൽ ഉടക്കിയതെന്തെന്ന് നോക്കുവാനായി ടോർച്ച് അടിച്ചപ്പോൾ കണ്ടത് നിലത്ത് വീണുകിടക്കുന്ന ലക്ഷ്മിക്കുട്ടിയേയാണ് കണ്ടത്. ഇതേ ഇടത്തിലായിരുന്നു അന്ന് ബംഗ്ലാവിൽ കണ്ട പെൺകുട്ടിയുടെ മൃതദേഹവും കിടന്നിരുത് ഇവിടെ തന്നെയായിരുന്നു.  ഉണ്ണിയുടെ ഭയം ഇരട്ടിയായി ഹൃദയമിടിപ്പ് ഇലഞ്ഞിത്തറ മേളംപോലെ കൊട്ടി കേറി ഭയാനകതയുടെ മൂർദ്ധന്യത്തിലെത്തി. ധൈര്യം സംഭരിച്ചു നിലത്തുകിടന്നിരുന്ന ലക്ഷ്മിക്കുട്ടിയുടെ കഴുത്തിലൂടെ കൈയിട്ടു അവളുടെ തലയുയർത്തി ഭയം പുറമേ കാണിക്കാതെ ചോദിച്ചു...

എന്തിനാണ് നീയിവിടെ വന്നത് ലക്ഷ്മി ? ഇവിടെ ഒരു പെൺകുട്ടി ദുർമരണപ്പെട്ട സ്ഥലമല്ലേ ? അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിക്കുട്ടിക്ക് ഒന്നും ഉരിയാടാൻ കഴിഞ്ഞിരുന്നില്ലാ..
ഉണ്ണി ലക്ഷ്മിക്കുട്ടിയെ വട്ടമെടുത്ത് തിരിച്ച് വീട്ടിലേക്ക് നടന്നു. അമ്മയെ ഉണർത്താതെ ശബ്ദമുണ്ടാകാതെ അവളെ കട്ടിലിൽ കൊണ്ടുപോയി കിടത്തിയപ്പോൾ ആണ് ചുരുട്ടിപിടിച്ചിരിക്കുന്ന കൈപ്പത്തി ശ്രദ്ധയിൽപ്പെട്ടത്. ഉണ്ണി തന്റെ വിരലുകൾ കൊണ്ട് അവളുടെ വിരലുകൾ തുറന്നപ്പോൾ കൈവെള്ളയിൽ ഒരു സ്വർണ്ണത്തിന്‍റെ ഒറ്റകൊലുസ്.

പണ്ടെവിടെയോ കണ്ടുമറന്ന Kolusaanallo ഇത് എത്ര ഓർത്തിട്ടും ഓർമകളിൽ ഒന്നും ഓടിയെത്തിയില്ല. കുറച്ച് നേരമാ പാദസരത്തിൽ സൂക്ഷ്മനിരീക്ഷണം നടത്തിയതിന് ശേഷം അലമാരയിൽ ഭദ്രമായി എടുത്തുവെച്ചതിന് ശേഷം ലക്ഷ്മിക്കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ചുണർത്തിയപ്പോൾ ഒന്നുമറിയാത്തതുപോലെ ഉറക്കത്തിൽ നിന്നുണർന്നവൾ ഉണ്ണിയോട് എതിർത്തുസംസാരിച്ചതിന് ശേഷം വീണ്ടും തിരിഞ്ഞുകിടന്നിട്ട് പറഞ്ഞു നേരം പുലരാൻ സമായമായിട്ടില്ല കിടന്നുറങ്ങാൻ നോക്ക്.....

ലക്ഷ്മിക്കുട്ടിയുടെ പെരുമാറ്റം തന്‍റെ മനസ്സിനെ തളർത്തികളഞ്ഞു  
ഇനിയിപ്പോൾ ഇവൾക്കൊന്നും ഓർമ്മയില്ലാത്തതാണോ ?? എന്തായാലും താൻ വല്ലാത്തൊരു ധർമസങ്കടത്തിലായി. ഇന്നിപ്പോൾ നന്നായി ഉറങ്ങട്ടേയിവൾ നാളെ നേരം വെളുക്കുമ്പോൾ എല്ലാം ചോദിച്ചറിയാമെന്ന് വിചാരിച്ചു ഉണ്ണി കിടക്കാൻ ശ്രമിച്ചു. തനിക്ക് അത്ര പെട്ടെന്നുറങ്ങാൻ കഴിയില്ലെന്ന് മനസിലായി ചിന്ത മുഴുവനും ആ സ്വർണ്ണത്തിന്‍റെ  ഒറ്റകൊലുസിലായിരുന്നു....
ഇതെവിടെയോ കണ്ടിട്ടുള്ളതുപോലെ....
ഇരുട്ടടച്ച് കിടക്കുന്ന മുറിയ്ക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ വെളിച്ചം പരതിയപ്പോൾ താഴെ തിളങ്ങികിടന്ന് ആ കൊലുസ് മിന്നുന്നത് താൻ കണ്ടപോലെ എടുക്കാൻ ശ്രമിക്കും മുൻപേ തനിക്കുശ്വാസം മുട്ടുന്നതുപോലെ. പെട്ടെന്നാരോ നിലവറതുറന്നതും തനിക്ക് സ്വർഗ്ഗം കിട്ടിയൊരവസ്ഥയായിരുന്നു അതുകൊണ്ട് തന്നെ  ആ സ്വർണ്ണ പാദസരമെടുക്കാൻ കഴിഞ്ഞതുമില്ല. പിന്നീട് താൻ ഉറക്കത്തിന്‍റെ അഗാധതയിലേക്ക് വീണുപോകുകയായിരുന്നു. വീഴ്ച്ചയുടെ ആക്കം കൂടിപോയതുകൊണ്ട് ഉണ്ണി ഉറക്കത്തിന്‍റെ തീവ്രതയിൽ ചെന്നെത്തിപ്പെട്ടത്‌ മറ്റൊരു നിലവറയ്ക്കുള്ളിൽ അവിടെ കുടിയിരുത്തിയ ഒരുവൾ ആ ഒറ്റകൊലുസിന്‍റെ കഥ പറഞ്ഞുകൊടുക്കാൻ തുടങ്ങീ...

മനസ്സിനുള്ളിൽ നിന്നും ആരോ വിളിച്ചുണർത്തി തന്നോട് ജനാലയിലൂടെ പുറത്തേക്ക് നോക്കുവാൻ പറഞ്ഞപ്പോൾ ദുർമരണം നടന്ന ആ ബംഗ്ലാവിലെ പെൺകുട്ടി തന്നെ വിളിക്കുന്നൂ അവളുടെ കൈയിൽ മറ്റൊരു കൊലുസുമുണ്ട്. തന്‍റെ മുഖത്ത് വെള്ളം വീണപ്പോൾ ആണ് ഉണ്ണി സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നത് നോക്കിയപ്പോൾ ലക്ഷ്മിക്കുട്ടിയാണ്....
ഉണ്ണിയേട്ടനെന്തൊക്കെയാ ഉറക്കത്തിൽ വിളിച്ചുകൂവിയത് ???
ഒറ്റകൊലുസെന്നോ ,ശ്വാസംമുട്ടിയെന്നോ .  നിലവറയിൽ കുടുങ്ങിയെന്നൊക്കെ പറയുന്നുണ്ടായിരുന്നല്ലോ ??? കട്ടിലിൽ കേറിയിരുന്നുകൊണ്ട് ലക്ഷ്മിക്കുട്ടി ചോദിച്ചു....
എന്തുപ്പറ്റി മനുഷ്യാ നിങ്ങൾക്ക് ???
ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് നാമം ജപിച്ചു കിടക്കണമെന്ന് പറയുന്നതിതുകൊണ്ടാണ്,,,!!
പെട്ടന്നാണ് ഉണ്ണിയുടെ നോട്ടം അവളുടെ കാലിൽ പതിഞ്ഞത്. ഇന്നലെ കിട്ടിയ അതെ കൊലുസാണല്ലോ ഇവളുടെ കാലിൽ കിടക്കുന്നത്.....
ഒറ്റകൊലുസല്ല രണ്ടെണ്ണം....
ലക്ഷ്മിക്കുട്ടിയുടെ കാലിൽ ഇതിനുമുന്പുണ്ടായിരുന്നത് വെള്ളികൊലുസുകൾ ആയിന്നല്ലോ ????.
ഉടനെ കട്ടിലിൽ നിന്നും ചാടിയെണീറ്റ് അലമാര തുറന്നുനോക്കിയപ്പോൾ ഇന്നലെ താനെടുത്തുവെച്ച ഒറ്റകൊലുസ് കാണുന്നില്ല. തിരിഞ്ഞുനോക്കിയപ്പോൾ ലക്ഷ്മിക്കുട്ടിയേയും...  

Sunday, May 1, 2016

അവൾ വേശ്യ

നിശയുടെ കുളിരിൽ ഇരുളിന്‍റെ
ഘനമുള്ള കമ്പിളിപുതപ്പിനുള്ളില്‍
ലജ്ജയില്ലാതെ നഗ്നതയുടെ നാണമറിയാതെ
കണ്ണില്‍ പടർന്നു കത്തുന്ന കാമത്തിന്‍ ജ്വാലകള്‍
ഒരു വട്ടം ഇരു വട്ടം പല വട്ടം പലരുമിന്നും 
നിൻ മടികുത്തഴിച്ചു രസിക്കാൻ മത്സരിക്കുന്നു...... 

ഒരു നേരത്തെ വിശപ്പിന്‍റെ ഭ്രാന്ത് മാറ്റുവാന്‍
സുഖം എന്താണെന്നറിയാതെ സഖിപ്പിക്കാൻ കിടക്കുന്നൂ 
അണിഞൊരുങ്ങി ചേലയുടുത്തൂ ഞാന്‍ പകലില്‍
പുറത്ത് നടന്നാലും എപ്പോഴും.....
ചോദ്യമിതൊന്നു കേൾക്കുന്നു ഞാന്‍ കാണുന്നു ചുറ്റിലും
എത്ര ഞാൻ  നല്‍കേണം നിൻ പൂമേനി നേടുവാനെന്നു.....

വലിയ ചില കിഴികള്‍ എന്‍റെ ചാരത്ത് നിറയുമ്പോള്‍
വിശപ്പിന്‍റെ നിലവിളി മാറിയത് തൊഴിലായി മാറുന്നു
കാലങ്ങള്‍ വേഗത്തിലങ്ങു പാഞ്ഞുപോകുന്നു 
മങ്ങുന്നുയെന്‍റെ സൗന്ദര്യം ക്ഷയിക്കുന്നെന്‍റെ മേനിയും
എങ്കിലുമെനിക്ക് മാത്രമായ് ഒന്ന് ലഭിച്ചു
അവൾ വേശ്യയാണെന്നൊരു പേരു മാത്രം......  

ഒറ്റക്കയ്യൻ

Disclaimer
========
[ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു സാദൃശ്യമുണ്ടെങ്കില്‍ അതു തികച്ചും യാദൃശ്ചികം മാത്രമാണ്.]

ഒറ്റക്കയ്യൻ
==========
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലെ ഏകാന്തതയെ പ്രണയിച്ച് ഒതുങ്ങിക്കൂടുന്ന ഒരുവനല്ല 'ഒറ്റക്കയ്യൻ' എന്ന വിളിപ്പേരുള്ള 'പൊന്നുച്ചാമി'. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌ എന്ന നിയമം കാറ്റിൽ പറത്തിയിട്ടാണ് തന്നെ കുറ്റവാളിയാക്കിയതും. അയാളുടെ മനസ്സ് നീറുകയാണ് കരളു കൊത്തിപ്പറിക്കുന്ന വേദന അനുഭവപ്പെടാൻ തുടങ്ങിയിട്ട് വർഷം അഞ്ച് ആകുന്നു. എല്ലാവരും തന്നെ കുറ്റവാളി എന്ന് മുദ്രകുത്തുമ്പോഴും താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നുപറഞ്ഞ് രാത്രിയിൽ ഞെട്ടിഉണർന്നു ഉറക്കെ നിലവിളിക്കുന്ന ഒരു സാധാരണ മനുഷ്യൻ ആയിരുന്നു 'പൊന്നുച്ചാമി'. പിന്നീട് സ്വയം സമാധാനിക്കും എല്ലാം വിധിയെന്ന് ഓർത്തു തന്‍റെ പൊന്നോമനയുടെ മുഖം മനസ്സിൽ ഓർത്തുകിടക്കും അതും നിമിഷനേരത്തേക്ക് മാത്രം....

തമിഴ്നാട്ടിലെ ട്രിപ്ലിക്കൻ സ്വദേശിയായ 'പൊന്നുച്ചാമി' എന്ന പൊന്നയ്യൻ ഒരു ടാസ്മാക്ക് ബാറിലെ സപ്ലയർ ജീവനക്കാരനായിരുന്നു. വളരെ കഷ്ട്ടപ്പെട്ടു ജീവിച്ചുപോരുന്ന ഒരുവൻ പെണ്ണ് കെട്ടിയാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ ? കൂനിൻമേൽ കുരു പോലെയായി ജീവിതം. തനിക്കു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടു കുടുംബം പോറ്റാൻ കഴിയാതെ വന്നുതുടങ്ങിയപ്പോൾ പെട്ടെന്ന് പണം സമ്പാദിക്കുവാൻ വേണ്ടിയാണ് പൊന്നയ്യൻ ആദ്യമായി കഞ്ചാവ് വിൽപ്പന തുടങ്ങിയത്. ഭാര്യ മുത്തുമാരിയും സഹയാത്തിനു കൂടി നല്ല നിലയിൽ ജീവിതം തുടർന്നൂ. അങ്ങനെ 2 വർഷം കഴിഞ്ഞപ്പോൾ പൊന്നയ്യന് ഒരു മോളും ജനിച്ചു. മകളുടെ ജനനം നാശമുണ്ടാക്കുമെന്നു പറഞ്ഞ ഭാര്യമാതാവിന്‍റെ വാക്കുകളോട് പൊന്നയ്യന് അരിശമായിരുന്നു. ആ സമയത്ത് നടന്ന കഞ്ചാവ് വേട്ടയിൽ പൊന്നയ്യൻ കുടുങ്ങുകയും ജയിലിലകപ്പെടുകയും ചെയ്തു. ശിക്ഷയുടെ കാലാവധി കഴിഞ്ഞിറങ്ങിയപ്പോൾ പൊന്നയ്യനു നഷ്ട്ടമായത് ഒളിച്ചോടിപ്പോയ ഭാര്യയെ ആയിരുന്നു.... മകൾ ഭാര്യാമാതാവിനൊപ്പം പൊന്നയ്യന്‍റെ കുടിലിൽ തന്നെ സുരക്ഷിതയായിരുന്നു....

പൊന്നയ്യൻ വീണ്ടും ടാസ്മാക്ക് ബാറിലെ ജീവനക്കാരനായി ജോലിനോക്കി ഇടയ്ക്ക് കഞ്ചാവ് വിൽപ്പനയും നടത്തി കുടുംബം നോക്കിപ്പോന്നൂ. ഭാര്യ ഒളിച്ചോടിപ്പോയതിന്‍റെ നാണക്കേട്‌ കൊണ്ടോ അപമാനം സഹിക്കവയ്യാതെയോ അയാൾ കള്ളിനും കഞ്ചാവിനും അടിമയാകുകയായിരുന്നു. ഭാര്യാമാതാവിന്‍റെ വിയോഗവും അയാളെ കൂടുതൽ തളർത്തി. പിന്നീട് മകളെ തൊട്ടടുത്ത വീട്ടിലാക്കിയായിരുന്നു പൊന്നയ്യൻ ജോലിക്ക് പോയി വന്നിരുന്നത്. 

മകൾക്ക് ന്യുമോണിയ പിടിപ്പെട്ടു ആശുപത്രിയിലായപ്പോൾ പണത്തിനു വേണ്ടി ഒരുപാട് പേരോട് കെഞ്ചി നോക്കി, ഒരിടത്തും നിന്നും കിട്ടാതെ വന്നപ്പോൾ പൊന്നയ്യൻ ജോലി ചെയ്തിരുന്ന ബാറിൽ നിന്നും തന്നെ പണം മോഷ്ട്ടിച്ചു ആശുപത്രികാർക്ക് നല്കുകയായിരുന്നു. പക്ഷെ വിധി തനിക്ക് സമ്മാനിച്ചത് കള്ളനെന്ന ഓമനപ്പേരും പിന്നെ മകളുടെ മരണവാർത്തയും ആയിരുന്നൂ. ശിക്ഷ കഴിഞ്ഞിറങ്ങിയ പൊന്നയ്യൻ മാനസികമായി തളർന്നിരുന്നു.  മദ്യത്തിനടിമപ്പെട്ടുപ്പോയ പൊന്നയ്യന്റെ കുത്തഴിഞ്ഞ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ റോഡപകടത്തിൽ  ഇടതുകൈമുട്ടിനു താഴെയുള്ള കൈപ്പത്തി പൂർണമായും നഷ്ട്ടപ്പെടുകയായിരുന്നു...

പിന്നീട് ഒരു വർഷത്തിനു ശേഷം ,
 പൊന്നയ്യൻ ട്രിപ്ലിക്കനോട് വിട പറഞ്ഞു തമിഴന്മാരുടെ ഗൾഫായ കേരളത്തിലേക്ക് (എറണാകുളത്തേക്ക്) ചേക്കേറുകയായിരുന്നു... പെട്രോൾ പമ്പിൽ , ഹോട്ടലിൽ , ബാറിൽ , ഇടയ്ക്ക് ട്രെയിനിൽ ഭിക്ഷാടനം അങ്ങനെ മാറി മാറി ജോലിചെയ്തു കഴിയുകയായിരുന്നു പൊന്നുച്ചാമി. കിട്ടുന്ന പണം കള്ളും കഞ്ചാവും വാങ്ങി നശിപ്പിച്ചു അബോധാവസ്ഥയിൽ കിടന്നുറങ്ങും  ഇതായിരുന്നു പൊന്നുച്ചാമിയുടെ പതിവ്. 

പാലക്കാട് ഉള്ള സുഹൃത്തിനെ കാണാൻ പോകാനായിരുന്നു പൊന്നുച്ചാമി 2011 ഫെബ്രുവരി 1ന് എറണാകുളത്തു നിന്നും ഉച്ചയ്ക്ക് ട്രെയിൻ കേറിയത്‌..... ഇതേ ട്രെയിനിൽ ആയിരുന്നു രമ്യയും കയറിയത്‌. അവൾ ആകെ പരിഭ്രാന്തയായിരുന്നു സ്വയം എന്തല്ലാമോ സംസാരിച്ചുകൊണ്ടായിരുന്നു അവൾ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. 

രാവിലെ  എറണാകുളത്ത് ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ പോയപ്പോള്‍  അവൾക്ക് ഈ വേവലാതി ഉണ്ടായിരുന്നില്ല. രാവിലെ അമ്മയുടെ ഫോൺ കോൾ വന്നു.
"മോളേ.... രമ്യെ  ചെറുക്കനും വീട്ടുകാരും വരുന്നുണ്ട്, വിവാഹസാരിയും മറ്റും ഇന്നെടുക്കാം എന്നാണു അവര്‍ പറയുന്നത്.  നീയിവിടെ ഉച്ചയ്ക്ക് എത്തണം...."

രമ്യ : വരാം അമ്മേ എത്രയും പെട്ടെന്ന് ഞാനെത്താം..

അതിനുശേഷം സൂപ്പര് മാർക്കറ്റിൽ നിന്നും നല്ല സുഖമില്ല എന്ന് പറഞ്ഞു, ഫുൾഡേ ലീവ് എടുത്തു ഇറങ്ങിയ രമ്യ നേരെപോയത് റെയിൽവേ സ്റ്റേഷനിലേക്കല്ലായിരുന്നു അവൾ ചെന്നത് കലൂരിലുള്ള ശ്യാമിന്‍റെ വാടക വീട്ടിലേക്കായിരുന്നു. രമ്യക്ക് അത് സ്വന്തം വീട്പോലെയായിരുന്നു. കാരണം ഒരുപാട് തവണ ശ്യാമും രമ്യയും നഗരത്തിന്‍റെ തിരക്കിൽ നിന്നും ഒഴിഞ്ഞുമാറി പ്രണയിച്ചിരുന്നതും ഈ വീട്ടിലായിരുന്നു. 

ശ്യാമും കൂട്ടുകാരും മദ്യസേവയും ചീട്ടുകളിയുമായി തകർക്കുന്ന സമയമായിരുന്നു രമ്യയുടെ കോളിംഗ് ബെൽ അടിച്ചത്. പെട്ടെന്ന് തന്നെ കുപ്പിയും ചീട്ടുമെല്ലാം ഒളിപ്പിച്ച് വെച്ച ശേഷം  ശ്യാമും കൂട്ടരും വാതില്‍ തുറന്നു.  അവർ ഭയന്നതു വീട്ടുടമസ്ഥൻ ആയിരിക്കുമെന്നാണ്. രമ്യയെ കണ്ട ശ്യാമിനും കൂട്ടുകാർക്കും ശ്വാസം നേരെ വീണു. ശ്യാമിനോട് കുറച്ചു നേരം തനിയെ സംസാരിക്കണമെന്ന രമ്യയുടെ ആവശ്യമനുസരിച്ച് സുഹൃത്തുക്കൾ പുറത്തിറങ്ങി വരാന്തയിൽ ഇരുന്നു. 

രമ്യയും ശ്യാമും അകത്തെ മുറിയിൽ കയറി കതകടച്ച ശേഷം രമ്യ ശ്യാമിന്‍റെ നെഞ്ചിലേക്ക് കെട്ടിപിടിച്ച് കരഞ്ഞുകൊണ്ടു പറഞ്ഞു ശ്യാം നമ്മുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടിപോകാം അല്ലെങ്കിൽ റെജിസ്റ്റർ മാര്യേജ് ചെയ്യാം അടുത്തയാഴ്ച്ച എന്‍റെ കല്യാണമാണ് . എനിക്ക് മറ്റൊരു വിവാഹം സ്വപ്നത്തിൽ പോലും കഴിയില്ല നിന്‍റെയൊപ്പം കിടന്നതിനു ശേഷം മറ്റൊരാളുടെയൊപ്പം ജീവിക്കാൻ എനിക്ക് കഴിയില്ല ശ്യാം. ഈ സമയം ശ്യാമിന് ഫോൺ കോളുകളും വരുന്നുണ്ടായിരുന്നു ശ്യാം മൊബൈലിൽ മെസ്സേജ് അയക്കുന്നുമുണ്ടായിരുന്നു.

ശ്യാമിന്‍റെ സ്നേഹപ്രകടനത്തിൽ മയങ്ങിയ രമ്യ ആ മുറിയിൽ ശ്യാമിനൊപ്പം അലിഞ്ഞുചേർന്നു. ഒടുവിൽ മുറി തുറന്നു പുറത്തിറങ്ങിയ രമ്യക്ക് കുടിക്കാൻ കൂട്ടുകാർ കൊടുത്ത കൂൾ ഡ്രിംഗ്സ് കുടിച്ചത് വരെ  ഓർമ്മയുണ്ട്. അതിനുശേഷം എന്ത് സംഭാവിച്ചെന്നുള്ളത് ബോധം വന്നപ്പോളാണ് അവൾ അറിഞ്ഞത്.  ഉടുതുണിയില്ലാതെ കിടക്കയിൽ ശ്യാമിനും രണ്ടു സുഹൃത്തുക്കളുടെയുമൊപ്പം കിടക്കുന്ന തന്‍റെ ശരീരം മറച്ചു അവൾ അലറിയപ്പോൾ ശ്യാമും കൂട്ടരും അവളുടെ നഗ്നതയും അവരുമായി കിടക്കുന്ന വീഡിയോയും  കാണിച്ച് ഭീഷണിപ്പെടുത്തി . ഒടുവില്‍ അവിടുന്ന് സമനില തെറ്റിയ നിലയിലാണ് രമ്യ റെയിൽവേ സ്റ്റേഷനിൽ എത്തിയത്....

അവൾ കയറിയത്‌ ജനറൽ കംപാർട്ട്മെന്റിലായിരുന്നു .....
പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പുലമ്പികൊണ്ട് നിന്നിരുന്ന രമ്യ ട്രെയിനിന്‍റെ വാതിലിൻ വശത്തായിരുന്നു നിന്നിരുന്നത്... തൊട്ടടുത്ത് ബാത്ത്റൂമിന്‍റെ മുന്നിലിരുന്നു ചടയൻ വലിച്ച് കേറ്റുകയായിരുന്നു പൊന്നുച്ചാമിയും. രമ്യക്ക് ഫോണിൽ കോളുകൾ വരുന്നുണ്ടായിരുന്നു അവളതൊന്നും അറിയാതെ മറ്റേതോ ലോകത്തായിരുന്നു.....

ഒടുവിലവൾ ആ കോൾ എടുത്തൂ.....

അമ്മ : മോളെ  നീ എവിടെയാ ? എത്ര നേരമായി ഞാൻ നിന്നെ വിളിക്കുന്നൂ ? നീ പുറപ്പെട്ടില്ലേ ??

രമ്യ : 'ഞാൻ പുറപ്പെടുന്നു അമ്മേ എന്നന്നേക്കുമായി'.... ഞാൻ നശിച്ചു പോയി അമ്മേ എന്നുപറഞ്ഞു വിതുമ്പിയ രമ്യ ഫോൺ കട്ട് ചെയ്തു സിംകാർഡ് ഊരി നശിപ്പിച്ചു കളഞ്ഞതിന് ശേഷം മൊബൈല്‍ പുറത്തേയ്ക്ക്  എറിഞ്ഞു .....

ഇതെല്ലാം കണ്ടു നിന്നിരുന്ന പൊന്നുച്ചാമിക്ക് എന്തോ പന്തിക്കേട്‌ തോന്നി, അയാള്‍ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു വാതിലിനു  വശത്തേക്ക് വന്നു.. കഞ്ചാവിന്‍റെ ലഹരിയിൽ ചോരപിടിച്ച കണ്ണുകൾ തുറിപ്പിച്ച് പൊന്നുച്ചാമി രമ്യയുടെ കൈയിൽ കേറി പിടിച്ചുകൊണ്ട് ചോദിച്ചു...

പൊന്നുച്ചാമി : നീയെതാ ? ട്രെയിനിൽ കേറിയപ്പോൾ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുകയാണ് ?

രമ്യ : പിടിവിടാൻ...എന്നെ....പിടിവിടാൻ....എനിക്കിനി ജീവിക്കണ്ടാ....

പൊന്നുച്ചാമി : നീ ഒന്ന് സമാധാനപ്പെടൂ...എല്ലാത്തിനും ഒരുപോം വഴിയുണ്ടാക്കാം......

ഇതൊന്നും കാര്യമാക്കാതെ പൊന്നുച്ചാമിയിൽ നിന്നും കുതറിയ അവൾ മരണത്തിന്‍റെ ചിഹ്നം വിളിയുമായി എതിരെ വരുന്ന ട്രെയിനിന് മുൻപിലേക്ക് എടുത്തു ചാടാൻ ശ്രമിച്ചു.  രമ്യയുടെ കൈയില്‍ നിന്നും അപ്പോളും പിടിവിട്ടില്ലായിരുന്ന  ഒറ്റക്കയ്യൻ അവളെ  പിടിച്ചുവലിച്ചു. പക്ഷെ ഇടതു കൈപത്തിയില്ലാത്ത അയാള്‍ക്ക്‌  ആ ശരീരഭാരം താങ്ങാൻ കഴിയാതെ വരുകയും ഇടം കൈ വാതിലിൽ പിടിച്ചു ബലം പിടിക്കാൻ കഴിയാതെ വരുകയും ചെയ്തപ്പോൾ പിടിവിട്ടു പോയി......  എതിരെ പോയ ട്രെയിൻ പോയതിനു ശേഷമായിരുന്നു പിടിവിട്ട് പോയതും. വീഴ്ച്ചയിൽ രമയുടെ തലയിടിച്ചത് അയാള്‍ കണ്ടു .... അംഗവൈകല്യവും  ട്രെയിനിൽ നിന്നും ചാടിയിറങ്ങാനുള്ള ഭയവും അയാളെ നിസ്സഹായനാക്കി ....ആ ഒരു നിമിഷം അയാള്‍ക്ക് തന്‍റെ കൈ നഷ്ട്ടപ്പെട്ടതില്‍ ദേഷ്യം തോന്നി. 

ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനാലും കഞ്ചാവിന്‍റെ ലഹരിയിലും ആയിരുന്ന  പൊന്നുച്ചാമി ട്രെയിനിലെ ചങ്ങല വലിക്കാൻ നിന്നില്ലാ.... 

പാലക്കാട് എത്തിയ പൊന്നുച്ചാമി  സുഹൃത്തിനെ കാണുകയും ഈ വിവരങ്ങൾ പറയുകയും ചെയ്തു.   പിറ്റേന്ന്  പേപ്പറിൽ വന്ന വാർത്ത നോക്കിയപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു മൃഗീയമായി ബലാൽസംഗം ചെയ്തു തൃശൂർ മെഡിക്കൽ കോളേജിൽ ഒരു യുവതിയെ  അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു  എന്ന വാർത്തയാണ് വായിക്കാൻ സാധിച്ചത്. ഒറ്റക്കയ്യനായ യാത്രക്കാരനെയാണ് സംശയമെന്നും  വാർത്തയില്‍ ഉണ്ട്.   

ആ വാര്‍ത്ത വായിച്ച പൊന്നുച്ചാമി ഞെട്ടിപ്പോയി.  
തന്‍റെ നിരപരാധിത്വം തെളിയിക്കാനായി അയാള്‍ സുഹൃത്തിനേയും കൂട്ടി നേരെ പാലക്കാട് പോലീസ് സ്റ്റേഷനിലെത്തി ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു.  നിരവധി കളവും കഞ്ചാവ് കേസിലും പ്രതിയായ പൊന്നുച്ചാമിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു പോലീസ് ചെയ്തത്.  നാല് ദിവസങ്ങള്‍ക്ക് ശേഷം  രമ്യ മരണപ്പെടുകയും ചെയ്തു.

പിന്നീട് എല്ലാം കേരള പോലീസിന്‍റെ കൈകളിലായിരുന്നു. കേസ് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന വ്യഗ്രതയായിരുന്നു അവര്‍ക്ക്. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക എന്ന ശൈലിയിൽ പൊന്നുച്ചാമിയെ പ്രതിയാക്കി എഫ്.ഐ.ആർ റെജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് സംഭവിച്ചത് ഫ്ലാഷ് ന്യൂസുകൾ , ചാനലുകൾ , പത്രക്കാർ , പോസ്റ്ററുകൾ , സോഷ്യൽ മീഡിയാസിൽ എല്ലാത്തിലും പൊന്നുച്ചാമി നിറഞ്ഞു നിന്നിരുന്നൂ......  ഇതെല്ലാം കേരള പോലീസിന്‍റെ മാന്ത്രികതയായിരുന്നോ ???
അല്ല......
പിന്നെയോ ? 
യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തുവാൻ വേണ്ടിയുള്ള ഒരു പൊളിറ്റിക്കൽ ടച്ച് ആണോ ?

എഫ്.ഐ.ആർ ഇങ്ങനെ : എറണാകുളത്തു നിന്നും ഷൊർണൂർക്ക് പോകുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് രമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ പൊന്നുച്ചാമി എന്നയാൾ രമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായി  ബലാത്സംഗത്തിനു വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി രമ്യ  കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രമ്യ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിൽ വെച്ച് മരണപ്പെടുകയായിരുന്നു.

പ്രോസിക്യൂഷന് തെളിവുകൾ ഹാജരാക്കാൻ സാധിച്ചട്ടില്ല ? 
വനിതാ കമ്പാർട്ട്‌മെന്റിൽ കണ്ട സഹയാത്രികരില്ല , പിടിവലി കണ്ട ദൃക്സാക്ഷികളുമില്ല ???
പോസ്റ്റ്‌മാർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയിൽ രമ്യ മരിക്കുന്നതിനു മുൻപ് രണ്ടു തവണയിൽ കൂടുതൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ട് ?
കാലണയ്ക്ക് വിലയില്ലാത്ത തനിക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന വക്കീലിനെ വാദിക്കാൻ ഏർപ്പെടുത്തിയതാര് ?
മരണത്തിന്‍റെ പ്രതിഫലം പറ്റി....തനിക്കു തൂക്കുകയർ വാങ്ങി കൊടുക്കാൻ നടക്കുന്ന ആ അമ്മയ്ക്ക് അറിയില്ല താൻ നിരപരാധിയാണെ സത്യം ???
ഇതെല്ലാം ഒന്നുറക്കെ ചോദിക്കണമെന്നുണ്ട് പൊന്നുച്ചാമിക്ക്...!!
പിന്നെ എന്തുകൊണ്ട് താനത് ചെയ്യുന്നില്ലാ...!!
തനിക്ക് ശിക്ഷയിൽ ഇളവു വേണം , തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റണം എന്ന് മാത്രമാണ് ജഡ്ജ്ജിയോട് ആവശ്യപ്പെട്ടതും......
താൻ രമ്യയെ കൊന്നട്ടില്ല എന്നുതന്നെയാണ് കോടതിയിലും പോലീസിന്റെ മുൻപിലും അന്നും ഇന്നും പറഞ്ഞിരിക്കുന്നതും....

യതാർത്ഥ വില്ലൻ 'ഒറ്റക്കയ്യൻ' തന്നെയാണ്.....
പക്ഷെ ,
അത് താനല്ല എന്ന് 'പൊന്നുച്ചാമി'.....
പിന്നെ ആരാണ് ?
ആ 'ഒറ്റക്കയ്യൻ' ?
'മുസ്തഫ'.... 
ട്രെയിനുകളെ മാത്രം ലക്ഷ്യമിട്ട് കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണികളുടെ പ്രധാനിയായിരുന്ന  'മുസ്തഫയെന്ന ഒറ്റക്കയ്യനെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു... രാഷ്ട്രീയക്കാരും , പോലീസുകാരും , വക്കീല്മാരുമെല്ലാം ശ്രമിച്ചത്..
അവനുവേണ്ടി തന്നെ അപരനാക്കുകയായിരുന്നു.......
മുസ്തഫ വന്നെനെ കണ്ടിരുന്നു എന്നെപ്പോലെ തന്നെയുള്ള 'ഒറ്റക്കയ്യൻ' മക്കളും ഭാര്യയും കുടുംബവുമുള്ള ഒരുവൻ...... അവന്‍റെ മകളുടെ വിവാഹം , ഭാര്യയുടെ ഹാർട്ട് ഓപ്പറേഷൻ അങ്ങനെ ഒരു നൂറു പ്രശ്നങ്ങളുടെ നടുവിൽ.... ആരുമില്ലാത്ത എനിക്ക് ജയിലാകും സ്വർഗ്ഗവും......പുറത്താണെങ്കിൽ ഞാൻ കുടിച്ചും വലിച്ചും നരകിച്ചു ചാകും...... ഇതാകുമ്പോൾ എനിക്ക് എല്ലാത്തിൽ നിന്നുമൊരു മോചനം നേടാം.... പിന്നെ മുസ്തഫ നല്കിയ ലക്ഷങ്ങൾ കൊണ്ട് സുഹൃത്തിന്‍റെ ജീവിതം പച്ചപിടിക്കുകയും ചിന്തിച്ചു പൊന്നയ്യൻ എന്ന പൊന്നുച്ചാമി....
മുസ്തഫ വാക്കും നല്കിയിട്ടുണ്ട് ഒരു കൊലകയറിനും മുന്നിലേക്ക് തന്നെ വിട്ടുകൊടുക്കില്ലെന്ന വാക്ക്.....

പിന്നീട് , 
പൊന്നുച്ചാമിക്ക് എതിരെ റെയിൽവേയിൽ പത്ത് പതിനഞ്ചൊളം പിടിച്ചുപറി കേസുകൾ പുതിയതായി റെജിസ്റ്റർ ചെയ്യിപ്പിക്കുകയായിരുന്നു മുസ്തഫ....... പൊന്നുച്ചാമി ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ കേറി അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തു പണവും , ആഭരണങ്ങളും  ഊരി നൽകിയില്ലെങ്കിൽ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കളയുമെന്ന് പറഞ്ഞു ഭീഷണിമുഴക്കി ആഭരണങ്ങൾ ഊരിവാങ്ങിയ ശേഷം കുഞ്ഞിനെ ടോയ്ലറ്റിലിട്ടു പൂട്ടിയിട്ടു. അമ്മയുടെ തലക്കടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു ഒരു കേസ് കൂടി തമിഴ്നാട്ട്കാരിയിൽ നിന്നും കള്ള കേസ് കൊടുപ്പിക്കുകയും ചെയ്തു......... 
പൊന്നുച്ചാമി തന്നെയാണ് കൊലയാളി എന്നു മറ്റുള്ളവരുടെ കണ്ണിൽ വരുത്തി തീർക്കുകയായിരുന്നു മുസ്തഫ ചെയ്തത്........
മറുവശത്ത്‌ തെളിവുകളൊന്നും തന്നെയില്ല എന്ന കാരണത്താൽ പൊന്നുച്ചാമി കുറ്റക്കാരൻ അല്ലെന്ന് പറഞ്ഞു വാദിച്ച് പ്രതിയെ പുറത്തിറക്കാൻ സുപ്രീം കോർട്ടിലെ വിലക്കൂടിയ വക്കീലിനെ നിയമിച്ചിരിക്കുന്നു....
മറ്റുള്ളവരുടെയെല്ലാം കുത്തുവാക്കുകളും ശാപവും പേറിയിങ്ങനെ നരകിച്ചു വിഷമിച്ചു ഉള്ളുരുകി കഴിയുന്നതിലും ഭേദം ചാകുന്നത് തന്നെയെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും...... ഇനി തനിക്കു തൂക്കു കയർ നല്കിയാലും സന്തോഷത്തോടെ അതേറ്റുവാങ്ങും....!!!
എല്ലാം നഷ്ട്ടപ്പെട്ട തനിക്കിനിയെന്ത്  ജീവിതം ?? 

സ്വന്തം മകൾ മരിച്ച മണ്ണിൽ തന്നെ , തനിക്കും മരിക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളൂ ഇനി.....!!

Friday, April 29, 2016

സ്വപ്‌നങ്ങൾ

എന്‍റെ ജീവിതം കയ്പ്പും മാധുര്യവും നിറഞ്ഞതായിരുന്നു..... 
ഒരുപാട് കയ്പ്പുകളും സമ്മാനിക്കുമ്പോഴും ഒരുതരി മധുരം അവശേഷിക്കുന്ന ജീവിതമായിരുന്നു എന്‍റെ ജീവിതമെന്ന കടങ്കഥ.  അതെ എന്‍റെ ജീവിതത്തെ കടങ്കഥയെന്നു പറയാമെന്നെനിക്ക് തോന്നുന്നു കാരണം ഉത്തരം ഇല്ലാത്ത കുറേ ചോദ്യങ്ങള്‍ മാത്രമാക്കുന്ന ജീവിതം....... 

കല്ലും ,ചില്ലും ,ചളിയും ,മുള്ളും നിറഞ്ഞ വഴിയിലൂടെയായിരുന്നു ഞാൻ ഏറെ മുൻപോട്ട് പോയിരിന്നത്, പാതിവഴിയിൽ എവിടെയോ എന്‍റെ പാതയിൽ വസന്തകാലവും ഉണ്ടായിരുന്നു...... 
ആ യാത്രയിൽ ഞാൻ വാരിയെടുത്ത ഓരോ മൊട്ടുകളും , പൂക്കളും , മുത്തുമണികളും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടവയായിരുന്നു... അതെല്ലാം എന്‍റെ ജീവിതത്തിന്‍റെ പച്ചയായ നിറഭേദങ്ങൾ എനിക്ക് കാണിച്ചു തന്നവയാണ്....... 
അവയിലൊന്നിൽ  ഒളിപ്പിച്ച് വെച്ച കാക്ക കറുപ്പിന്‍റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു....... 
നിറങ്ങൾ വാരി വിതറിയെറിഞ്ഞ വഴിവക്കിലൂടെ ഓരോ കാലടികൾ കഴിയുന്തോറും ഇനി വരാൻ പോകുന്ന  നിറഭേദങ്ങൾ മാത്രം...... മുന്നിലെ പടികൾ ഓരോന്നായി ചവിട്ടിക്കയറുമ്പോൾ ഇടറി വീഴാൻ തുടങ്ങിയപ്പോൾ ഒരു കൈ സഹായത്തിനായി ഞാൻ പരതി...... 
കൂർത്ത കല്ലുകളിലും , ചില്ലുകളിലും തട്ടി കാലിൽ ചോര പൊടിഞ്ഞിട്ടും.....
കുണ്ടിലും. കുഴിയിലും പലവട്ടം വീണിട്ടും ഞാൻ തോറ്റ് കൊടുത്തില്ല....... 
ഉള്ളു നീറുമ്പോഴും കുളിരുള്ള സ്വപ്‌നങ്ങളെയും കെട്ടിപ്പിടിച്ച് ഓർമ്മകളുടെ ഭാണ്ഡസഞ്ചിയിലെ തുടിക്കുന്ന ഓർമ്മകളെ താരാട്ടി ഞാൻ ഉറങ്ങി...... 

തോൽക്കരുതെന്ന് പലവട്ടം ആശിച്ചിട്ടും പലവട്ടം എന്നോടു തന്നെ സ്വയം പറഞ്ഞിട്ടും......
തീകനലുകൾക്കിടയിലൂടെ ജീവിതത്തിന്‍റെ മധ്യകാലത്തിലേക്കുള്ള യാത്രയില്‍ എനിക്ക് ജീവിത യാത്രയുടെ 
തുടക്കത്തില്‍ തിരിച്ചറിയാതെ പോയ യാഥാര്‍ത്ഥ്യങ്ങളെയും , ഞാൻ നെയ്തെടുത്ത എന്റെ നിറമുള്ള സ്വപ്‌നങ്ങളെയും.... ജീവിതയാത്രയുടെ ഓരോ നിമിഷത്തിലും ഞാൻ പെറുക്കിയെടുത്ത മണിമുത്തുകളെ, ഓരോന്നായി വഴിവക്കിൽ. ജീവിതമെന്ന മഹാ പാഠപുസ്തകതിൽ നിന്നും മനസിലാക്കിയ നെല്ലിക്കയുടെ കയ്പ്പും പുളിപ്പുമാര്‍ന്ന ജീവിതമെന്ന യാത്രയിൽ എന്‍റെ ബാല്യത്തിൽ ഞാൻ പഠിച്ച സഹനം എന്നുമെനിക്ക് തുണയുമായി.....

ഏതു പരിതഃസ്ഥിതിയിലും അതിജീവനം ഞാൻ ശീലമാക്കി....... 
കാലിടറാതെ പടികൾ കയറുമ്പോഴും കണ്മുൻപിൽ ശൂന്യതയും , ഇരുട്ടും നിറഞ്ഞുനിന്നു....... 
വിജയത്തിലെത്താൻ പറ്റുമെന്ന് വെറുതെയെങ്കിലും ആശിച്ചു വിജയകൊടുമുടിക്കരികിൽ എത്തിയപ്പോൾ, കൊടുമുടിക്ക് ഉയരത്തിലെത്തിയപ്പോൾ ആണ് ഒരു സത്യം ഞാന്‍ തിരിച്ചറിഞ്ഞത്....... 
എന്‍റെ ജീവിത യാത്രയുടെ തുടക്കത്തിൽ എന്നെ പിന്തുടർന്ന വെളിച്ചം പാതി വഴിയിലെവിടെയോ , ആരൊക്കയൊ , എനിക്കൊപ്പൊം ഉണ്ടെന്ന ഒരു തോന്നലിലൂടെ ആയിരുന്നു....... 
അതെന്‍റെ വെറും തോന്നൽ മാത്രമായിരുന്നു.....!!

പരാജയങ്ങളുടെ ചതുപ്പു കുഴിയിൽ വീണ് തോൽക്കാൻ എനിക്ക് മനസ്സില്ലെന്ന് പറയുമ്പോഴും അസ്വസ്ഥമാകുന്ന മനസ്സ് ,ഏകനും ,ദരിദ്രനും ആയപ്പോൾ ശാരീരിക സ്വസ്ത്യതകൾ കൊണ്ടു ഞാൻ വീണ്ടും സമ്പന്നനായി.......!!! 

ഇന്നെന്‍റെ സ്വപ്നങ്ങൾക്കു ജീവന്‍റെ തുടിപ്പില്ല......!!
ജീവിതമെന്ന നെല്ലിക്കയുടെ കയ്പ്പ്നീർ മാത്രം.......!! 

ഇന്ന് ഞാൻ പാതാളത്തോളം ആഴമുള്ള ഗർത്തങ്ങൾക്കു അടിത്തട്ടിലെവിടെയോ ആണ്......!!! 
എനിക്കർഹിക്കുന്ന ലാളനയും , സ്നേഹവും , എന്‍റെ പ്രതീക്ഷകളൊക്കെയും വളരാതെ പോയപ്പോൾ നിരാശ എന്ന അർബുദം എന്നിൽ  വ്യാപൃതമയി...!!
എന്‍റെ സ്വപ്ങ്ങളെല്ലാം ശ്വാസം മുട്ടി പിടഞ്ഞു ഇല്ലാതാകുന്നതും കൂരിരുട്ടിലാണത്രേ....!!
എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തതു പോലെ ഞാനെന്‍റെ കണ്ണുകൾ തുറന്നിരിക്കുകയാണ്.......!!!

മഴ


ന്‍റെ സ്വപ്നങ്ങളെ മഴയിൽ ഒളിപ്പിച്ചു വെച്ചപ്പോൾ അറിഞ്ഞിരുന്നില്ല ഞാൻ ആ മഴ ഒരിക്കൽ തോരുമെന്നു.....

ആത്മാവ്


കൂലിയില്ലാതെ ദേഹം ചുമന്ന് നടക്കുന്ന ചുമട്ടുതൊഴിലാളിയാണ് ഞാനെന്ന് 'ആത്മാവ്'

ഒരു സെൽഫി കഥ


ആത്മഗതം : 'ഒരു സെൽഫി കഥ'
28/03/2016 - വിനയൻ. 
**********************************************
പതിവുപോലെ ഉച്ചയ്ക്ക് നുമ്മടെ അമ്മയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി. അമ്മച്ചി ദേഷ്യത്തിലാ ഈസ്റ്റർ ആയിട്ട് ചിക്കൻ കറിയും ബീഫും എല്ലാം വെച്ചിട്ട് 'ഞാൻ' കഴിക്കാൻ ചെല്ലാത്തതിന്റെ പരിഭവം പതിവ് തെറിയിൽ ഒതുങ്ങി. നല്ല സുഭിക്ഷമായി കഴിച്ചതിന് ശേഷം കൈകഴുകി വന്നപ്പോൾ 2 മാമ്പഴവും കൂടി ചെത്തി കൊണ്ടുവന്നു അമ്മ.... അതും കഴിച്ചിട്ട് അവിടന്നിറങ്ങി നേരെ ജോലിസ്ഥലത്തേക്ക് പോകും വഴി മൊബൈൽ കരയുന്ന ശബ്ദം.....
പോക്കറ്റിൽ നിന്നും നുമ്മടെ സാംസണെ പുറത്തെടുത്തു അവനല്ലല്ലോ ഇത്.....
പക്ഷെ , 
അതേ റിംഗ് ടോൺ.....
ചുറ്റുപാടും ഒന്നു പരതി ഒന്നും കണ്ടില്ല.....
കോളും കട്ടായി...
'ഞാൻ' നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും റിംഗ് ടോൺ അടിക്കാൻ തുടങ്ങീ...
ഇത്തവണ നുമ്മ കണ്ടുപിടിച്ചു റോഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോമറിന്റെ ചുറ്റുപാടും പുല്ലുപിടിച്ചു നിൽക്കുന്നതിനിടയിൽ നിന്നുമാണ് ശബ്ദം വരുന്നത്......
ശബ്ദം കേട്ട് പുല്ലു വകഞ്ഞു നോക്കിയപ്പോൾ ഒരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു പേഴ്സ് അതിനുള്ളിൽ ഒരു സാംസങ്ങ് S7582 മൊബൈലും 1600 ഉം ചില്ലറയും പിന്നെ ഒരു സ്വർണ്ണ മോതിരവും....
മൊബൈലിൽ സെബു കോളിംഗ്......

ഫോൺ അറ്റൻഡ് ചെയ്യാൻ പോയപ്പോൾ കട്ടായി......
തിരിച്ചു വിളിച്ചു.....
ഒരു പ്രായമായ സ്ത്രീയുടെ കരച്ചിൽ......
"മോനെ ഈ ഫോൺ മോനെവിടെന്നു കിട്ടി.....ഉമ്മ ആശുപത്രിയിൽ പോയപ്പോൾ ബസ് സ്റ്റോപ്പിൽ മറന്നുവെച്ചതാണ്..... അതിനോടൊപ്പം ഒരു പേഴ്സും അതിൽ ഉമ്മാന്റെ മരുന്ന് ചീട്ടും മോതിരവും കുറച്ചു കാശുമുണ്ട്.... ഉമ്മയ്ക്ക് മോനാ മൊബൈൽ മാത്രം തന്നാൽ മതി........ ബാക്കി എല്ലാം മോനെടുത്തോ.... ഉമ്മാന്റെ മക്കള് വിളിച്ചാൽ ഉമ്മായ്ക്ക് സംസാരിക്കാൻ മറ്റൊരു മാർഗവുമില്ല...... ഉമ്മയിപ്പോൾ പെരുമ്പടപ്പിലാണ് മോൻ ഇവിടെ വരെ കൊണ്ട് വന്നു തരുമോ ? എന്നിങ്ങനെയുള്ള കുറേ വിഷമങ്ങളും ചോദ്യങ്ങളും"

അതെ ,
ഉമ്മ ഇത് എനിക്ക് കിട്ടിയത് ബസ് സ്റ്റോപ്പിൽ നിന്നല്ല...... ബസ് സ്റ്റോപ്പിൽ നിന്നും ഒരു കാൽ കിലോമീറ്റർ ദൂരെ നിന്നുമാണ് കിട്ടിയത്.... സെബു ഉമ്മാന്റെ ബന്ധത്തില്ലുള്ള ചേച്ചിയാ മോനേ ഞങ്ങൾ 3:30 മണിയാകുമ്പോൾ ആ ബസ് സ്റ്റോപ്പിൽ വരാം മോൻ കൊണ്ട് വന്നു തരുമോ ?
തരാമെന്ന ഉറപ്പും ഞാനും നൽകി ഫോൺ കട്ട് ചെയ്തു.......

3:30ന് വീണ്ടും കോൾ വന്നു 
ഉമ്മ : ഞങ്ങ ബസ് സ്റ്റോപ്പിലുണ്ട് മോനെ......

ഞാൻ : ദേ വരുന്നൂ.....
അവിടെ ചെന്നതും അവരുടെ മുഖത്തെ സന്തോഷം ഒന്ന് കാണണം.....
എന്റെ കൈയൊക്കെ പിടിച്ചു ഒരുപാട് സ്നേഹപ്രകടനം.....
ഒരുപാട് അനുഗ്രഹവും നല്ല വാക്കുകളും തന്നു......

സംഭവം : ബസ് സ്റ്റോപ്പിൽ ബസ് കാത്തിരുന്ന ഉമ്മയും ബന്ധുവും... ബസ് വരാൻ താമസിച്ചപ്പോൾ ഉമ്മ ബസ് സ്റ്റോപ്പിൽ ഇരുന്നു...കൈയിലിരുന്ന പേഴ്സ് താഴെ വെച്ചു....ബസ് വന്ന തിരക്കിൽ പേഴ്സ് എടുക്കാതെ കേറി പെരുമ്പടപ്പിലേക്ക് പോയി.. തൊട്ടടുത്തിരുന്ന 2 കുട്ടികൾ അവന്മാർക്ക് കുരുട്ടു ബുദ്ധി ഇല്ലാതിരുന്നത് ഭാഗ്യം. അവന്മാര് ഈ പേഴ്സ് ഒരു കവറിലാക്കി ട്രാൻസ്ഫോമറിനടുത്തുള്ള പുല്ലിനിടയിൽ ഒളിച്ചുവെച്ചു...... പൊട്ടന്മാര് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യാനും മറന്നു.... പിന്നീട് വന്നെടുക്കാമെന്ന പ്രതീക്ഷയിൽ പോയി....
അങ്ങനയത് എന്‍റെ കൈയിൽ അങ്ങനെ കിട്ടുകയായിരുന്നു.....

ഉമ്മ പറഞ്ഞത് ഞങ്ങ ആ വഴി വന്നട്ടേയില്ല മോനെ എന്നാണു.....
ആ രണ്ടു ചെറിയ ചെക്കന്മാരായിരിക്കും എടുത്തോണ്ട് പോയത്....
എന്തായാലും മോനെ പടച്ചോൻ അനുഗ്രഹിക്കട്ടേ എന്ന് പറഞ്ഞു പേഴ്സിൽ നിന്നും 1000 രൂപ എനിക്ക് തന്നു......
'ഞാൻ' പറഞ്ഞു 1000 രൂപയേക്കാൾ ഉമ്മാന്‍റെ സന്തോഷവും ഈ അനുഗ്രഹവും മതിയെനിക്ക്....
ബുദ്ധിമുട്ടില്ലെങ്കിൽ ഞാനൊരു ഫോട്ടം പിടിച്ചോട്ടെ എന്ന് പറഞ്ഞു.....
അതിനെന്താ ഈയ്യെന്‍റെ മോനല്ലേ എടുത്തോ പറഞ്ഞു.....
ഒരു ക്ലിക്ക്.....
'ഇതുപോലെ ഓരോ ചിരിക്കുമുണ്ടാകും ഒരുപാട് കഥകൾ പറയാൻ'....