എന്‍റെ കണ്ണീരിൽ പ്രണയമില്ല പകരം
എന്‍റെ മുൻമ്പിലെ വറ്റില്ലാത്ത കാലി പാത്രവും....
എന്‍റെ കണ്ണീരിൽ വിരഹമില്ല പകരം
എന്‍റെ മുൻമ്പിലേക്കിട്ടു തന്ന മൂന്നു ചില്ലറ പൈസകളും.....
എന്‍റെ കണ്ണീരിൽ നഷ്ട്ടപ്പെടലുകളില്ല പകരം
എന്‍റെ മാനമാണ് പിച്ചി ചീന്തിയതും.....
എന്‍റെ കണ്ണീരിൽ സ്വപ്നങ്ങളില്ല പകരം
എന്‍റെ മുൻമ്പിൽ തന്തയില്ലാത്തവനും.......
എന്‍റെ കണ്ണീരിൽ ജീവിതമില്ല പകരം
എന്‍റെ ജീവിതത്തിലെ ഏതോ കോണിലുള്ള ഒരു "ചവറ്റു കുട്ടയാണ്".....
എന്‍റെ എഴുത്തിൽ കണ്ണീരില്ല പക്ഷേ ഞാനെന്ന വ്യക്തിയിൽ ആവശ്യത്തിലേറെയുണ്ട്....!!
No comments:
Post a Comment