Friday, April 3, 2015

ഇനിയും ഈ ക്രൂരത കാണിക്കരുതേ.....!!


യുഗങ്ങൾ ഓരോന്നായി കൊഴിഞ്ഞിടും ;
ഇനിയും ഒരുപാട് പേർ വരുമീ ഭൂമിയിൽ ;
മനുഷ്യരെ നല്ലവഴി കാണിക്കാനും , നല്ലത് ചെയ്യുവാനും ;
നല്ല ഉപദേശങ്ങൾ പറഞ്ഞു മനസ്സിലാക്കാനും....!!

അങ്ങനെ വന്നു പോയവരിൽ ചിലരെ നമ്മൾ -
ഉപദ്രവിച്ചിട്ടുണ്ട് , കാർക്കിച്ചു തുപ്പിയിട്ടുണ്ട് , കല്ലെറിഞ്ഞിട്ടുണ്ട് , വിഷം കുടിപ്പിച്ചിട്ടുണ്ട്‌ , ചാട്ടവാറിനടിച്ചിട്ടുണ്ട് ,  അമ്പെയ്ത് കൊന്നിട്ടുണ്ട് , കുരിശിൽ ജീവനോടെ ക്രൂശിച്ചിട്ടുണ്ട് , ഒരുപാട് പേരെ കൊന്നു തള്ളിയിട്ടുമുണ്ട്.....
അത്തരം ഒരു കുലത്തിൽ ആണല്ലോ ഞാനും എന്നതിൽ ലജ്ജയും ഉണ്ട്.....!!

മനുഷ്യരെ നേർവഴികാട്ടാൻ വന്നവരെ കൊന്നു തള്ളിയിട്ടും ;
അവർ വീണ്ടും യുഗങ്ങളിൽ ഇന്നും നമ്മളിൽ ജീവിക്കുന്നു....
അവരുടെ പിൻഗാമികൾ ഇനിയുമിനിയും വരും....!!
അവരോടും നമ്മൾ ഈ ക്രൂരത കാണിക്കാതിരിക്കട്ടെ....!!

No comments: