Tuesday, April 7, 2015

ചെമ്പരത്തി

നട്ടുനനച്ചു വളർത്തിയവരെയും കാത്ത് ;
പണ്ടെങ്ങോ നട്ടുമറന്നവരെ 
വഴിവക്കിൽ കണ്ണുനട്ട് കാത്തിരിക്കുകയാണ്... 
പാവമീ ചുവന്ന പൂക്കൾ....!! 
മഴയോടും , കാറ്റിനോടും മല്ലിട്ട് ; 
സൂര്യ രശ്മികളോട് പരിഭവം ചൊല്ലിയും..... 
വീണ്ടും വീണ്ടും പൂക്കുന്നുണ്ടോരാ - 
രക്തം പൊടിയുന്നൊരു പൂവ്....!!
ആത്മഹത്യ ചെയ്യാൻ പോയവരുടെ പ്രണയത്തിനും ;
ഈ രക്തപൂക്കളുടെ നിറമായിരുന്നെന്നും ;
പാവം ഈ "ചെമ്പരത്തി" അറിഞ്ഞിരുന്നില്ല...!!


No comments: