എന്‍റെ പ്രിയപ്പെട്ട വെള്ളരി പ്രാവേ....
നിനക്കായി ഞാൻ ഒരു നീലാകാശമാവാം....
പറന്നുയരാം എന്‍റെ മാനസ ഗഗന ദൂരങ്ങൾ താണ്ടാം.....
നിനക്കുറങ്ങാനും , ഉണരാനും കാവലായി നക്ഷത്രങ്ങളും.....
ഇടനെഞ്ചിൻ രാവിൻ ശാഖിയിൽ നിനക്ക് കുറുകാം.....
എന്‍റെ ഒരിക്കലും ഉറങ്ങാതെ ഉണർന്നിരിക്കുന്ന വേദനകൾക്ക്.....
നൊമ്പരത്തിൻ ഈണത്തിൽ ഒരു പാട്ടു പാടികൊടുക്കാം.....!!!
No comments:
Post a Comment