Monday, April 13, 2015

വിരഹത്തിൻ വേദനയളക്കാൻ ഇനിയെന്ത് വേണം

എന്‍റെ കൈയ്യെത്തും ദൂരത്ത് നീയുണ്ടെങ്കിലും... 
നീ ദൂര ദേശത്തെവിടെയോ ഇരുന്നെനെ വിളിക്കും പോലെയൊരു തോന്നൽ...
വിദൂരങ്ങളിൽ നിൻ ശബ്ദം പ്രതിധ്വനിക്കുംപോൾ...
എനിക്കറിയാം നീ എന്നെ വിളിക്കുന്നുവെന്നു...
എന്‍റെ മുന്നിൽ ചുവരുകൾ തടസ്സമാണെങ്കിലും...
നീ കേഴുന്നതെനിക്ക് കേള്ക്കാം...
ഞാൻ ഏകയാണ് ഈ മതിൽക്കെട്ടിനുള്ളിൽ...
എന്‍റെ കൂട്ടിനായി ഇളന്കാറ്റും...
തുറന്നിട്ട ജാലകങ്ങളും...
നിന്‍റെ ഓര്മകളും മാത്രം...
വിരഹത്തിൻ വേദനയളക്കാൻ ഇനിയെന്ത് വേണം...
പറയൂ...


No comments: