നെഞ്ചിനുള്ളിൽ ഒതുക്കിവെച്ച
ഓർമ്മകൾ പലപ്പോഴായി
എന്‍റെ
ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടി
പുറത്തേക്കായുന്നുണ്ട്.....
മുറുകിപ്പിടിച്ചവയെ ശ്വാസം മുട്ടിക്കാറുമുണ്ട്......
എന്നിട്ടുമെന്തേ ഓർമ്മകളെ
നിങ്ങൾക്ക് മരണം സംഭവിക്കാത്തത് ?
വീണ്ടും
എന്തേയിങ്ങനെ പുതുജീവൻ ലഭിച്ച്
എന്നെയലട്ടുന്നത് ?
എത്ര മറക്കാൻ ശ്രമിച്ചിട്ടും
നിങ്ങൾ വീണ്ടും എന്നെ
ഭ്രാന്ത് പിടിപ്പിക്കുന്നു....
നിങ്ങളെ ഇല്ലാതാക്കണമെങ്കിൽ
ഞാൻ
ആദ്യമെന്നെ കൊല്ലണം....
തികട്ടി വരുന്ന ഓർമ്മകളെ
ഉള്ളിൽ എത്രയോ പ്രാവശ്യം
കുഴിച്ചു മൂടിയിരിക്കുന്നു......
എത്രയോ പ്രാവശ്യം
ഛർദിച്ചു കളഞ്ഞിരിക്കുന്നു......
എന്നിട്ടുമെന്തേ ഓർമ്മകളെ
നിങ്ങൾ മാത്രം എന്നെ കരയിപ്പിക്കുന്നതു...
ഒരിക്കൽ
ഓർമ്മകളെ സ്നേഹിച്ചതിനാണോ
എന്നോടിങ്ങനെ ചെയ്യുന്നത്.....
No comments:
Post a Comment