അപ്സരസ്
പ്രതീക്ഷിക്കാത്ത നേരത്തായിരിക്കും ചിലപ്പോളൊക്കെ മഴ പെയ്യുക. രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങിയപ്പോൾ പെട്ടെന്നൊരു പെരുമഴ. മഴ നനയാൻ ഇഷ്ടമുള്ള ഞാൻ ഇത്തവണ കുട ചൂടി ബാഗിൽ ഇതുവരെ പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകൾ നനയാതിരിക്കാനായി. ഇരുവശങ്ങളിലുമായി നിരനിരയായി സ്ഥിതി ചെയ്യുന്ന ചെറുകടകളുടേയും ടാർപോളിൻ ഷീറ്റുകൾ വലിച്ചുകെട്ടിയ തട്ടുകടകളിലേയും ഓരങ്ങളിൽ യാത്രക്കാരിൽ കുറച്ചുപേർ അഭയാർത്ഥികളെ പോലെ മഴയിൽ നിന്നും രക്ഷനേടി മഴ തോരുന്നതും നോക്കി കാത്ത് നിൽപ്പാണ്. മഴക്കാലമാണെന്ന് അറിഞ്ഞിട്ടും കുടയെടുക്കാത്തവരെ പുച്ഛഭാവത്തോടെ നോക്കികൊണ്ട് കൈയിൽ കുട കരുതിയവരൊക്കെ അവരുടെ മുൻപിലൂടെ അഹങ്കാര ഭാവത്തിൽ നടന്നുപോകുന്നു.
ട്രെയിൻ വന്നിറങ്ങിയ തിരക്കും ഓഫീസ് ടൈമും എല്ലാം കൂടി റെയിവേ സ്റ്റേഷന് മുന്നിൽ ചെറിയൊരു ഗതാഗത കുരുക്കും സമ്മാനിച്ചു, കുടയിൽ മഴ നനയാതെ നടക്കുമ്പോഴും ഇഴഞ്ഞു നീങ്ങുന്ന വാഹങ്ങളുടെ പുറത്ത് വീഴുന്ന മഴനൂലുകൾ ചിതറിയും പിന്നെ കാറ്റിനെ പ്രണയിച്ച് പാറി വരുന്ന മഴത്തുള്ളികളും എന്നെ നനയ്ക്കുന്നുണ്ടായിരുന്നു. ഫുട്പാത്തിലൂടെ കയറി നടക്കുന്നതാണ് ഉത്തമമെന്ന് കരുതി നടക്കുമ്പോൾ ആമിന ഹോട്ടലിന് മുന്നിൽ മഴ നനയാതിരിക്കാൻ കയറി നിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്നും രണ്ടു കണ്ണുകൾ പ്രത്യാശയോടെ എന്നെ നോക്കി നിൽക്കുന്നതുപോലെ തോന്നി. മഴയിൽ നനഞ്ഞു കുതിർന്ന ഒരു അപ്സരസിനെ പോലൊരുവൾ. അവളിൽ കണ്ണുടക്കിയ എനിക്ക് ആ കണ്ണുകളിലെ പ്രതീക്ഷ നഷ്ടപ്പെടുത്താൻ തോന്നിയില്ല. എന്‍റെ കുടയിൽ മഴ നനയാതെ സഞ്ചരിക്കാൻ അവൾക്കും ഞാനൊരു അവസരം കൊടുത്തു, ചിലപ്പോൾ ബസ് സ്റ്റോപ്പിലേക്കായിരിക്കും അതുമല്ലെങ്കിൽ ശ്രീ നാരായണ ലേഡീസ് ഹോസ്റ്റലിലേക്കായിരിക്കും എവിടേയ്ക്കണേലും ആ സുന്ദരിയെ കൊണ്ടുവിടാമെന്ന് ചിന്തിച്ച് അവളെയും കൂട്ടി ഞാൻ നടന്നു.
തകർത്തുപെയ്യുന്ന മഴ കുടയിലൂടെ ഒലിച്ചിറങ്ങി അവളുടെ വസ്ത്രങ്ങളെ നനയ്ക്കുന്നുണ്ടായിരുന്നു. കൂടുതലായി നനയാതിരിക്കാൻ വേണ്ടി അവളെന്നോട് ചേർന്നൊട്ടി നടന്നപ്പോൾ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നെനിക്കറിയില്ലായിരുന്നു എണ്ണാനും സമയം കിട്ടിയില്ല. ആൾക്കൂട്ടങ്ങളിൽ നിന്നും കുറേ കണ്ണുകൾ എന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി. അല്ലെങ്കിലും മലയാളികൾ അങ്ങനെയാണല്ലോ അസൂയാലുക്കൾ അപ്സരസിനെ പോലൊരുവൾ തന്നോടൊപ്പം കയറി നടന്നത് ഇവർക്ക് ഇഷ്ടമായി കാണില്ല. പക്ഷെ ഇത് കുട ചൂടി നടക്കുന്നവരുമൊക്കെ എന്നെ നോക്കുന്നു. സത്യം പറഞ്ഞാൽ റോഡിലുള്ളവരൊക്കെ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. ആനയെ എഴുന്നള്ളിച്ച് നടക്കുന്ന പാപ്പാനെ പോലെ ആ സുന്ദരിയേയും കൂട്ടി അവരുടെയെല്ലാം മുൻപിലൂടെ ഗമയോടെ ഞാനും നടന്നു.
മഴ പ്രണയഭാവമായി മനസ്സിലേക്ക് പെയ്തിറങ്ങാൻ തുടങ്ങി, പുറത്തും അകത്തും കുളിര് കോരുന്നതുപോലെ അറിയാതവളുടെ കഴുത്തിലേക്ക് നോക്കിയപ്പോൾ ആ കുളിര് ഇറ്റിറ്റു അവളുടെ മാറിൻ തുഞ്ചത്തിലേക്ക് വീഴുന്നതുപോലെ. ഇതുവരെയും അവളോടൊന്നും സംസാരിച്ചില്ല, എങ്ങോട്ട് പോകണമെന്നും ചോദിച്ചില്ല എന്നോർത്ത് ഞാൻ അവളോട് തിരക്കി,
"എവിടേക്കാണ് പോകേണ്ടത് ? ബസ് സ്റ്റോപ്പിലേക്കാണോ....?"
ഒന്നും മിണ്ടാതെ അവളെനിക്ക് വശ്യമായൊരു പുഞ്ചിരി സമ്മാനിച്ചു. പിന്നെയും പൊട്ടിയ ലഡ്ഡുകൾ ഓരോന്നും കൃത്യമായി എണ്ണി ഞാനും അവളും ബസ് സ്റ്റോപ്പിനടുത്തേക്ക് നടന്നു.
"പറഞ്ഞില്ല എവിടേക്കാണെന്ന് ?"
"എനിക്ക് ജോസ് ജംഗ്‌ഷനിലേക്കാണ് പോകേണ്ടത്...."
ആ അപ്‌സരസിന്റെ ശബ്ദം കേട്ടതും 'കുട്ടി മാമ ഞാൻ ശരിക്കും ഞെട്ടി മാമ' എന്ന സ്റ്റൈലിൽ ഇപ്പോഴാണ് ശരിക്കിനും ലഡ്ഡു പൊട്ടിയത്. ധീം തരികിട തോം....ആൺ ശബ്ദം.... വേഗം തന്നെ കൈയിലെ കുട മടക്കി റോഡ് ക്രോസ് ചെയ്തു പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞാൻ വേഗത്തിൽ നടന്നുപോയി......

No comments:
Post a Comment