പുഞ്ചിരി
*************
മനസ്സ് മടുക്കുന്ന സന്ദർഭങ്ങളിൽ ചെറിയ യാത്രകൾ , ഒരു സിനിമ കാണുക അതുമല്ലെങ്കിൽ കടപ്പുറത്ത് പോയിരിക്കുക ഇതൊക്കെ എന്‍റെ പതിവാണ്. മനസ്സിനെ ശാന്തമാക്കാനുള്ള സ്വയം ചില കണ്ടെത്തലുകൾ അല്ലെങ്കിൽ ഒരുതരം കിറുക്ക് എന്നുവേണമെങ്കിലും പറയാം.
ആർഭാടങ്ങളുടെയോ ആഘോഷങ്ങളുടെയോ മേമ്പൊടികൾ ഒന്നും തന്നെയില്ലാതെ കൊഴിഞ്ഞുപോയ ജന്മദിനത്തിൽ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥിച്ചു. തിരിച്ചുമടങ്ങുന്ന വഴിയിൽ ബസിൽ നിന്നും 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേവുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം..' എന്ന ഗാനം കാതുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ മുതൽ മനസ്സ് അസ്വസ്ഥമായി തുടങ്ങി ഒന്ന് മുതൽ അഞ്ച് വരെ പഠിച്ച ആംഗ്ലോ ഇന്ത്യൻ സ്‌കൂൾ വരെ ഒന്ന് പോണമെന്ന്. അവിടുന്ന് ഇറങ്ങിയതിന് ശേഷം പിന്നീട് ഇതുവരെയും ഞാൻ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന കുറ്റബോധവും സ്നേഹനിധിയായ ഷിമ്മി ടീച്ചർ പിന്നെ കൂട്ടുകാരായിരുന്ന നിഷ റോഡ്രിഗസ് , ഫാബി , എബിൻസൺ , അനീഷ് , ഊർമിള , മറീന , ഹൈമ , വിപിൻ , ഗ്ലിന്റി എന്നിങ്ങനെ ഓർമ്മയിൽ ഇന്നും സൂക്ഷിക്കുന്ന സൗഹൃദങ്ങളെയൊക്കെ കാണണം എന്നിങ്ങനെയുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടി.
ഈ കൂട്ടുകാരിൽ അനീഷിനെ വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി തിരുവനതപുരത്ത് ഞാൻ പഠിക്കുന്ന സ്‌കൂളിൽ അവനും എറണാകുളത്ത് നിന്ന് വന്നുചേർന്നു. നിഷയേയും ഹൈമയെയും ഫേസ്ബുക്കിലൂടെ കണ്ടുകിട്ടി. ഫാബിയെ കാണാനും ഷിമ്മി ടീച്ചറെ കാണാനുമുള്ള ആഗ്രഹം ഇന്നുമൊരു വേദനയായി മനസ്സിലലട്ടുന്നു. ഒന്നുമാലോചിച്ചില്ല നേരെ ബസ് കയറി വടുതലയ്ക്ക് ടിക്കറ്റെടുത്ത് ബസിലിരുന്ന് ഓർമ്മകളെ അയവിറക്കി കാഴ്ചകൾ കണ്ടിരുന്ന് യാത്രതുടങ്ങി. മുക്കാൽ മണിക്കൂർ ആയപ്പോൾ വടുതലയിലെത്തി, നേരെ സ്‌കൂൾ ലക്ഷ്യമാക്കി ഓർമ്മകളിലെ വഴിയിലൂടെ നടന്ന് പഴയ വിദ്യാലയത്തിലെത്തി.
നൊസ്റ്റാൾജിയ മനസ്സിൽ കിടന്നങ്ങനെ നുരഞ്ഞു പൊങ്ങുകയാണ്. പഴയതുപോലെ ഒന്നുമല്ല സ്‌കൂളിന്റെ സ്ട്രക്ച്ചർ അടിമുടി മാറി ഹൈ ടെക്ക് ആയിരിക്കുന്നു. കുറച്ചു നേരം അങ്ങനെ നോക്കി നിന്നു, എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. പിന്നെ കളിച്ചുനടന്ന വഴികളിലൂടെ ഒരു അപരിചിതനെ പോലെ സഞ്ചരിച്ചു. എല്ലാം മാറിയിരിക്കുന്നു...... മനസ്സിലുള്ള പഴയ വഴികളും വീടുകളും കുരിശുവരകളുമൊക്കെ കാലം മാറിയതനുസരിച്ച് കോലവും മാറിയിരിക്കുന്നു. തിരിച്ചു പോകാം നൊസ്റ്റാൾജിയക്ക് വേണ്ടി വെയില് കൊണ്ടത് മാത്രം മെച്ചമുണ്ടായി.
തിരിച്ചു ബസ് കയറാൻ സ്റ്റോപ്പിലെത്തിയപ്പോൾ പഴയ പെട്ടിക്കട രൂപകൽപ്പനയിൽ മാറ്റമൊന്നും സംഭവിക്കാതെ നിൽക്കുന്നു. വര്ഷങ്ങളുടെ കാലപ്പഴക്കം കടയെ അൽപ്പമൊന്ന് തളർത്തിയിട്ടുണ്ട്. ഒരു സിഗററ്റ് വലിക്കാമെന്ന് കരുതി നേരെ കടയിലേക്ക് ചെന്ന് പെട്ടെന്നാണ് ഓർത്തത് ഇനി വലിക്കില്ല എന്ന് സത്യം ചെയ്തു കൊടുത്തതാണല്ലോ ? വലിച്ചാലും പറയാതിരുന്നാൽ മതിയല്ലോ എന്നിങ്ങനെയുള്ള ചിന്തകൾ പുകച്ചുരുളുകൾ പോലെ പുറത്തേക്ക്. വേണ്ട വാക്ക് പറഞ്ഞാൽ പഴയ ചാക്ക് പോലെയാകരുതെന്ന് കരുതി ഒരു സോഡാസർബത്ത് പറഞ്ഞു,
മഞ്ഞ കളറിലുള്ള പ്ലാസ്റ്റിക്ക് പാത്രത്തിനുള്ളിലെ കലങ്ങിയ വെള്ളത്തിലിട്ട് ഗ്ലാസ് കഴുകി കടക്കാരൻ സോഡാ സർബത്ത് റെഡിയാക്കി തന്നു. അതും കുടിച്ചു നിൽക്കുമ്പോളായിരുന്നു ബസ് സ്റ്റോപ്പിലേക്ക് വന്നവരിൽ മൂക്കുളയും ഒലിപ്പിച്ചു പെട്ടിക്കടയിലെ ചില്ല് കുപ്പികളിലിരിക്കുന്ന മിഠായികളെ നോക്കി അത് വാങ്ങി തരാൻ അച്ഛനോട് വാശിപിടിച്ച് കരയുന്ന ഒരു കുസൃതി കുടുക്ക. നിവൃത്തിക്കേട് കൊണ്ടയാൾ അവനുമായി കടയിലേക്ക് വന്നു.
അവൻ എല്ലാ കുപ്പിയിലും ചൂണ്ടി കാണിച്ചു എല്ലാം വേണമെന്ന് പറയുകയാണ്. അയാൾ കടക്കാരനോട് ചോദിച്ചു,
"ഇതിനെത്ര രൂപയാണ്."
"അഞ്ചു രൂപ."
"ഒരെണ്ണം തരൂ."
"ചില്ലറയുണ്ടെങ്കിൽ തരണം ബാക്കി തരാൻ ഇവിടെ ചില്ലറയില്ല..."
കൈയിലുണ്ടായിരുന്ന ഇരുപത് രൂപ നോട്ടെടുത്ത് അയാൾ കടക്കാരന് നേരെ നീട്ടി, മനുഷ്യത്വമില്ലാതെ
കുപ്പിയിൽ നിന്നുമെടുത്ത മഞ്ച് അയാൾ തിരിച്ചിട്ടുകൊണ്ട് കടക്കാരൻ പറഞ്ഞു,
"നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ, ബാക്കി തരാൻ ചില്ലറയില്ല എന്ന്.."
ഷർട്ടിന്‍റെ പോക്കറ്റിൽ തപ്പിയ ശേഷം അയാൾ, അടുത്തു നിന്നിരുന്ന മെല്ലിച്ച സ്ത്രീയോട് ചോദിച്ചു,
"എടീ കൈയിൽ ചില്ലറ വല്ലതുമുണ്ടോ ?"
നിർവികാരതയോടെ ഇല്ലെന്നവർ തലയാട്ടി കാണിച്ചു. സ്ത്രീയുടെ അടുത്തുണ്ടായിരുന്ന പത്ത് വയസ് പ്രായം വരുന്ന പെൺകുട്ടിയേയും ഞാൻ ശ്രദ്ധിച്ചു അവളുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മുത്തുമാലകളുടെ വർണ്ണം നഷ്ടപ്പെട്ടിരിക്കുന്നു.
രണ്ടു മിഠായി വാങ്ങിയാൽ പോരെ പ്രശ്നം തീർന്നല്ലോ ? രണ്ടു പിള്ളേർക്കും കൊടുക്കുകയും ചെയ്യാം എന്നൊക്ക വിചാരിച്ചു ഞാനങ്ങനെ സർബത്ത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ ഒന്നും വാങ്ങാതെ അവിടെന്ന് ബസ് സ്റ്റോപ്പിലേക്ക് പോകുകയാണ് ചെയ്തത്. രണ്ടെണ്ണം വാങ്ങിച്ചാൽ കൈയിലുള്ള വണ്ടിക്കൂലി കുറയുമെന്ന് ചിന്തിച്ച നിസ്സഹായതയുടെ മുഖം മൂടിയണിഞ്ഞ ഒരച്ഛനെയാണ് ഞാനയാളിൽ കണ്ടത്.
ആ കുസൃതി കുടുക്കയുടെ മുഖം ഇരുണ്ടു അവൻ ഏങ്ങലോടെ കരയാൻ തുടങ്ങി.....
സർബത്ത് കുടിച്ച ഗ്ലാസ് താഴെ വെച്ച് ഞാൻ വേഗം കുപ്പി തുറന്ന് രണ്ട് ചോക്ലേറ്റുമെടുത്ത് കടക്കാരന് കാശും നൽകി അവർക്കരികിലേക്ക് ചെന്നു.
"അയ്യോ വേണ്ടാ ചേട്ടാ..." ആ സ്വരത്തിൽ ദയനീയത നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു....
ഞാനാ ചോക്ലേറ്റ്‌സ് അയാളുടെ കൈയിൽ നിർബന്ധിച്ചു കൊടുത്ത്. എന്നിട്ട് പറഞ്ഞു, ഞാനും ഇതുപോലെ ഒരു കുട്ടിയായിരുന്നു പണ്ട്...... അവരുടെ ഹൃദയം നിറഞ്ഞുള്ള പുഞ്ചിരിയും സ്വന്തമാക്കി സന്തോഷത്തോടെ ബസിൽ കയറി യാത്രയായി....
ജീവിതത്തിൽ കിട്ടിയിട്ടുള്ള ഹൃദയവിശാലതയോടെയുള്ള ചുരുക്കം ചില പുഞ്ചിരികളുടെ കൂട്ടത്തിൽ അവരേയും ചേർത്തുവെച്ചു. ഇത്തരത്തിലുള്ള പുഞ്ചിരികൾ നിങ്ങൾക്കും സ്വന്തമാക്കാൻ കഴിയണം എങ്കിലേ ജീവിതത്തിന് ഒരർത്ഥമുണ്ടാകുകയുള്ളൂ.....
ഈ ജന്മദിനത്തിൽ എനിക്ക് കിട്ടിയ ഈ പുഞ്ചിയാണ് ഏറ്റവും വലിയ പിറന്നാൾ സമ്മാനവും....

No comments:
Post a Comment