Sunday, February 22, 2015

മറക്കരുത്

ഇനിയെനിക്ക് സമാധാനമായി ഒന്നുറങ്ങണം എന്നുണ്ട് !
എനിക്ക് ഒരിക്കല്‍ പോലും നിന്നെ ഓര്‍ക്കാതെ , പക്ഷെ ഇനി നീ എന്റേതല്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്കുള്ളില്‍ ഉണര്‍ന്നിരിക്കുന്ന "ഞാന്‍" സമ്മതിക്കുന്നില്ല.....
ഹൃദയത്തില്‍ പിടയുന്ന കുറേ നല്ല ഓർമകളുമായി ,എന്റെയീ മരിച്ച ഹൃദയം നീ അടക്കം ചെയ്യുക.....!
"മറക്കരുത് എന്റെ സ്വപ്നങ്ങളിൽ ഒരു പിടി മണ്ണ് വാരിയിടാൻ"


എന്റെ ഹൃദയം

















എനിക്ക് നീയില്ലാതെ ജീവിക്കുവാനാകില്ലാ എന്ന് ഞാൻ കരുതിയിരുന്നു.........
ആ നിമിഷം ഞാൻ കൊതിച്ചിരുന്നു എന്റെ ജീവൻ എന്നിൽ നിന്നും അറ്റ് പോകണമെന്ന്......
പക്ഷേ 'ഭയം' അതിനനുവദിച്ചില്ലാ !
പിന്നെ എങ്ങിനെയോ അപ്രതീക്ഷിതമായി ഞാൻ തനിയെ ജീവിതത്തിലേക്ക് നീയില്ലാതെ തനിച്ചു മടങ്ങി എങ്കിലും.......
നിന്റെ ഒര്മാകളിലായിരുന്നു ശേഷിച്ചതെൻ എൻ ജീവൻ !
നിന്നിലെ ഓർമകളിൽ നിന്നും മോക്ഷം തേടി വിദൂരങ്ങളിൽ അലയുകയാണ് ഒരു ഭ്രാന്തനെ പോലെ -
നീ സ്നേഹിച്ചു ഉപേക്ഷിക്കപ്പെട്ട "എന്റെ ഹൃദയം"

എന്റെ പ്രണയം.......

സ്വപ്നങ്ങൾ കൊണ്ട് മൂടിവെച്ച വിചാരങ്ങളെ - 
ഹൃദയ ജാലകം തുറന്നു - 
അവളെ കാത്തിരിക്കുന്ന വികാരങ്ങളെ - 
പുനർജനിക്കാൻ വിതുമ്പുന്ന വാക്കുകളെയും - 
കെട്ടിയിടുന്നൂ മനസ്സിന്റെ അടിത്തട്ടിലും - മതിൽ കെട്ടിലും....
എന്നിലെ സൃഷ്ട്ടിയെ തകർക്കാം -
എന്നിലെ ചിന്താശക്ത്തിയെ നശിപ്പിക്കുവാനാകില്ലാ -
നീ തകർത്തൊരു ചിത്തം -
മോക്ഷം കിട്ടാതലയുന്നമിന്നും -
നീറുന്ന കനലായി എരിയുന്നുമിന്നും എന്റെ പ്രണയം.......


കണ്ണീർത്തുള്ളികളെ

കണ്മുനയിലൂറി നിന്നെൻ
കാഴ്ച്ചകൾ മറയ്ക്കുന്നതെന്തേ 
കണ്ണുനീർ തുള്ളികളെ
കണ്ണിലിരുട്ട്‌ ഒരു കരടായിടും മുന്പേ 
തോർനിറങ്ങീടുക നിങ്ങളെൻ 

കണ്ണടയും മുൻപേ
ഇന്നലെകളുടെ കാഴ്ചകൾ
മായാതെ നിൽക്കുന്നു
കാലങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ
ദുരന്ത കഥയിലെ വേഷം കെട്ടിയാടിയ
നാടക രംഗമെന്നപോലെ
തിരുത്തുവാൻ ആകില്ലിന്നെനിക്കറിയാം
ഹാ ! കഷ്ട്ടം !
വീണ്ടുമോർക്കുമ്പോൾ എൻ
കണ്ണിമകളിൽ പൊടിയുന്നു
ചോരത്തുള്ളികളായി
ജന്മം കൊണ്ട നാൾമുതൽ
ഇന്നിതുവരെ എനിക്കൊരു കൂട്ടായി
പെയ്തിറങ്ങിയ കണ്ണീർതുള്ളികളെ
ഇനിയെന്നു പിരിഞ്ഞീടും
നിങ്ങളെനേ
കണ്ണടയുന്ന നേരത്തെങ്കിലും
കണ്ണ്മുനയിൽ ഊറിനിന്നെൻ
കാഴ്ചകൾ മറയ്ക്കരുതേ
കണ്ണീർ മുത്തുകളെ
ഉണരാത്ത നിദ്രയിലാഴുമ്പോലും
ഉറ്റവർക്ക്‌ ഒപ്പി തുടയ്ക്കുവാൻ ഇടയാക്കരുത്
എൻ കണ്ണീർത്തുള്ളികളെ !


നഷ്ട്ട പ്രണയമേ..

എൻ നെഞ്ചിനുള്ളിലെരിയുന്ന തീയിൽ...
വെന്തുരുകി പിടയുന്ന ആത്മാവിനും ദുഃഖമായി...
മറക്കുവാൻ കഴിയാത്ത പൊള്ളലായി...
പെയ്തിറങ്ങുന്നു നോവിന്റെ തുള്ളികൾ...
കണ്ണുകളിൽ തട്ടി തടഞ്ഞു നിൽക്കവേ...
ക്ഷണിക്കാതെ വന്നെത്തിയ മഴക്കാറിൽ...
ഒലിച്ചു പോയൊരെൻ വസന്തവും...
മറക്കുവാൻ കൊതിച്ചുറങ്ങിയ രാത്രിയിൽ...
കനവായി വന്നെത്തിയ നഷ്ട്ട പ്രണയമേ...
പൊഴിഞ്ഞു വീണിരുന്നെങ്കിൽ മഴത്തുള്ളികളായി...
എൻ ഹൃദയത്തിൻ മുല്ലപന്തലിലേക്ക് -
വെറുതെ നിനച്ചിരുന്നു ഞാനും...!

ഒടുവിലത്തെ നിമിഷം

പണ്ടൊരിക്കൽ ആരോ എഴുതി തീർത്ത ഒരു പുസ്തകമായിരുന്നു ഞാൻ.......
നിന്നെ കണ്ടമാത്രയിൽ നീയെന്റെ പേനയുടെ മഷിയായി മാറി.......
കഴിക്കാനിരിക്കുമ്പോൾ നിന്റെ കൈ തട്ടി താഴെ വീഴുന്ന;
അപ്പകഷ്ണങ്ങൾക്കായി കൊതിയോടെ കാത്തിരുന്ന കാലം.....
അവിസ്മരണീയമായ ഒടുവിലത്തെ അദ്ധ്യായവും ;
എഴുതി ചേർത്തു ഞാനെന്റെ പുസ്തകത്തിൽ.....
അതിനൊരു പേരുമിട്ടു 'ജീവൻ'
ചുട്ടു പഴുത്ത ചൂടിൽ തളർന്നു അവശനായ ഞാൻ ;
വരണ്ടുണങ്ങിയ ചുണ്ടുകളോടെ നോക്കി നിന്നു കൊതിയോടെ ........
ഒരുത്തുള്ളി ദാഹജലം നീ തരുമെന്റെ ചുണ്ടുകളെ നനയ്ക്കുവാൻ ;
നീ സൂക്ഷിച്ച പാനപാത്രത്തിൽ നിന്നും ;
ആർത്തിയോടെ കാത്തിരുന്ന നിമിഷങ്ങൾ......
ഒടുവിലത്തെ അദ്ധ്യായമായ ജീവന്റെ പുസ്തകത്തിനു അക്ഷരങ്ങളായി മാറിയത്......
കുഴഞ്ഞു വീഴാനൊരു നിമിഷം മാത്രം ബാക്കി നിൽക്കവേ -
ഇനിയെന്ത് വിശപ്പും , ദാഹവും......
ഇനി നിൻ കൈയാൽ വീഴുമൊരു പിടി മണ്ണിനായി ;
കാത്തിരിക്കുന്ന ഒടുവിലത്തെ നിമിഷങ്ങൾ കൊണ്ട് -
പൊതിയട്ടെ എന്റെ പുസ്തകത്തിനൊരു പുറം ചട്ട കൂടി.....


മറന്നേക്കുക എന്നന്നേക്കുമായി

നിന്റെ വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളിൽ നിന്നും ;
ഓടി ഒളിക്കാൻ ശ്രമിച്ചു ക്ഷീണിതനാകുന്നതു ഞാൻ - 
ശാപമായിരിക്കുന്നു എനിക്കിന്നു നിന്റെ ഓർമ്മകൾ ;
ഞാൻ നിന്റെ ഓർമകളിൽ നിന്നും മോചനം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ? - 
മറക്കുക ഇനിയെങ്കിലും എനേ !
ഒരു നിമിഷം കൊണ്ട് ഞാൻ നെയ്തുകൂട്ടിയ -
സ്വപ്നങ്ങളും , ജീവിതവും തകർത്തെറിഞ്ഞു നീ ;
ഇരുട്ടിന്റെ മറ്റൊരു ലോകത്തേക്ക് പറന്നു അകന്നപ്പോഴും -
എന്റെ ഓര്മകളും ഞാനും മാത്രമായിരുന്നു തനിച്ചായതു !
എന്നന്നേക്കുമായി ഞാൻ മറന്നുകഴിഞ്ഞിരിക്കുന്നു നിന്നെ ;
പ്രവേശനമില്ല നിനക്കിനീ ഒരിക്കലും -
എന്റെ ജീവിതത്തിലും , സ്വപ്നങ്ങളിലും കാരണം മറന്നിരിക്കുന്നു നിന്നെ ഞാൻ പൂർണമായും !
നീ തിരികെ വന്നാലും ഞാൻ സ്വീകരിക്കുകയില്ല ;
കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും , തള്ളിപറയാനും കഴിയില്ലെനിക്ക് -
നിമിഷ നേരം കൊണ്ടെല്ലാം അവസാനിപ്പിക്കാൻ കഴിഞ്ഞ ;
നിനക്കെന്നെ മറക്കാനും കഴിയും എന്ന് പറയുന്നതിൽ -
ഔചിത്യമില്ല !
എങ്കിലും........
'മറന്നേക്കുക എന്നന്നേക്കുമായി'


നന്ദി

ഒരു നിമിഷത്തിന്റെ ആന്തലിൽ 
പരക്കെ പടർന്ന് 
അതിഘോരമായ് എന്നിലേക്ക് 
പെയ്തിറങ്ങിയപ്പോൾ 
വെറുമൊരു വാക്കിനാലെന്നെ 
ദുഃഖത്തിലാഴ്ത്തിയത്
കളിപ്പാവയായിട്ട് ആണെങ്കിലും
എന്നെ
ഓമനിച്ചതിനും ,
കളിപ്പിച്ചതിനും ,
നന്ദി.....



ഞാൻ നല്കാതെ പോയ ശാപം

നിന്റെ മനസ്സിലു പതിയാതെ പോയ ശാപമാണ് , 
എന്റെയെന്നോന്നില്ല നമ്മുടെ പ്രണയം__!
കർത്തവ്യങ്ങളുടെ നുകം തച്ചുടച്ച് കിതച്ചോടിയ ,
നിന്നെ
മനസ്സ് നിറയെ സ്നേഹിച്ച
ഞാൻ നല്കാതെ പോയ ശാപം__!



എന്റെ കവിത

വിറയാർന്ന വിരലുകളാൽ മറുകൈ-
ചേർത്തു പിടിച്ചു ഞാനെഴുതിയതിനെ.....
അക്ഷര തെറ്റുകളേറെയെന്നും , 
ബോധമില്ലാത്തവനെന്നും , 
അർത്ഥശൂന്യമായ എഴുത്തെന്നും ,
ചൊല്ലിയ ചിലർ അറിയുന്നില്ല.....
എന്റെ പ്രാണന്റെ പകുതി മുറിച്ചു മാറ്റിയ ;
പ്രണയത്തിൽ നിന്നുമൂറി വീണ രക്തത്തുളികളിൽ വിരൽ തൊട്ട് ,
ഞാനെഴുതിയത് കവിതയല്ല പോലും......
എന്റെ കാഴ്ചയെ മറക്കുന്ന കണ്ണീർ കണങ്ങളിൽ ;
തട്ടി പ്രതിഫലിക്കുന്ന രശ്മികളെ ;
നെഞ്ചിലേറ്റു വാങ്ങിയാൽ ഒരുപക്ഷെ ,
നിങ്ങളുടെ ഹൃദയത്തിനു കാണാം എന്നിലെ തിളച്ചൊഴുകുന്ന രക്തം !
വാക്കുകളിൽ ജ്വലിക്കുന്ന വേദനയും -
പ്രാണനെ തനിച്ചാക്കിയകന്ന പ്രണയം നല്കിയ സ്വപ്നങ്ങളുടെ ;
ഒരു കുറിപ്പാണ് എന്റെ കവിത.....!!!



ഞാൻ നീയാണ്


നീയെനിക്ക് ജീവനാണ് 
എന്റെ പ്രണയത്തിൻ വിത്തുകൾ മണ്ണിൽ പാകി.....
മുളപ്പിച്ചെനിക്ക് തിരിച്ചു നൽകിയ 
ഭൂമിയാണെനിക്ക് !

നീയെനിക്ക് ചിറകാണ്
എന്റെ സ്വപ്നങ്ങൾക്ക് അതിരുകളില്ലാതെ പറന്നുയരുവാനായി നൽകിയ സഞ്ചാര വീഥിയായി മാറിയ -
ആകാശമാണെനിക്ക് !

നീയെനിക്ക് പ്രാണനാണ്
എന്റെ ചുടു നിശ്വാസത്തെ ശുദ്ധികരിച്ച് ,
ശുദ്ധമായ ശ്വാസമെനിക്കു നൽകിയ
വായുവാണെനിക്ക് !

നീയെനിക്ക് പുണ്യമാണ്
എന്റെ ദുഃഖഭാരമെല്ലാം ആവാഹിച്ചൊഴുക്കി ,
കളഞ്ഞെനെ ഭാരമില്ലാതാക്കി തിരിച്ചു നൽകിയ തീർത്ഥ
ജലമാണെനിക്ക് !

നീയെനിക്ക് കാരുണ്യമാണ്
എന്റെ അധർമ്മങ്ങളിലേക്ക് കത്തിപ്പടർന്ന് പാപങ്ങളെ
ചുട്ടു ചാമ്പലാക്കി മോക്ഷമെനിക്ക് നൽകിയ
അഗ്നിയാണെനിക്ക് !

ഒടുവിൽ നിന്നിൽ അറിയാതെ അലിഞ്ഞുച്ചേർന്നു ഞാൻ
നീയായി മാറുകയായിരുന്നു അതെ ,
ഞാൻ നീയാണ് !

എങ്കിലും.....

ഒരിക്കലും ഉണരാത്ത നിദ്രയിൽ നിന്നും ;
അടക്കം ചെയ്ത എന്റെ ഹൃദയത്തെ ഉണർത്തിയതെന്തിനു നീ ; 

പഴയ പ്രണയം ചികഞ്ഞു ഒരു തുടർകഥ എഴുതുവാനോ ?
അതോ പുതിയ പ്രണയകാവ്യത്തിനു തുടക്കം കുറിക്കുവാനോ ?

അന്ന് മനസ്സിൽ സൂക്ഷിച്ച നിന്റെ ഓർമകളിൽ ഞാൻ ഇന്നും സംതൃപ്തനാണ്.....

എങ്കിലും......

നൊമ്പരങ്ങളേറ്റു വാങ്ങിയ ഹൃദയവും ആഗ്രഹിച്ചിരുന്നു ഒരു പിൻവിളിക്കായി ;

വീണ്ടും വിരഹത്തിന്റെ പടുകുഴിയിൽ വീഴ്ത്താൻ ആണോ ?

എന്തായാലും വേണ്ട........!

നിനക്കായി ഞാൻ അന്നെഴുതിയ അതേ വാക്കുകൾ ഇന്ന് മറ്റൊരാൾക്കായി വീണ്ടും -
പറയുന്നത് നിനക്കായി മാത്രം.......

ഞാനാകുന്ന സ്നേഹത്തെയായിരുന്നു നിനക്ക് അന്നും , ഇന്നും പങ്കുവെയ്ക്കാതെ നല്കിയിരുന്നത്.



എനിക്കിഷ്ട്ടം

കരഞ്ഞു കൊണ്ടിരിക്കുമ്പോഴും -
പുഞ്ചിരിക്കുവാനാണ്.......
'എനിക്കിഷ്ട്ടം'
നക്ഷത്രങ്ങളെ പോലെ...!




കാത്തിരിക്കുകയാണ്

സ്വപ്നങ്ങളിൽ അഗ്നി മഴയായി പെയ്തിറങ്ങുമ്പോൾ ; ഉറക്കം ലഭിക്കുമോ ??
ശാന്തതയുള്ള ഒരു രാവിനായി ;
അശാന്തതയില്ലാത്തൊരു സുഖ നിദ്രയ്ക്കായി ,
കാത്തിരിക്കുകയാണ് ഞാൻ.......!!!




എവിടെയൊക്കെയോ

ഇരുളിൽ നിലാവെലിച്ചത്തിന്‍റെ 
വേദനകളെ വിളിച്ചുണർത്തീടുന്ന ;
കറുത്തിരുണ്ട മഴമേഘങ്ങളെപ്പോലെ ; 
ഇന്നലെകളിൽ കൊഴിഞ്ഞ മധുര സ്വപ്‌നങ്ങൾ പോലെ ;
മഴ തുള്ളികളായി എവിടെയൊക്കെയോ ;
ചിന്നി ചിതറിയിട്ടുണ്ടാവണം.......!



Thursday, February 19, 2015

ഉറുമ്പും ഞാനും

എങ്ങോട്ട് പോകണമെന്നറിയാതെ ഞാൻ വഴിയോരത്ത് വെറുതെ നിൽക്കുകയായിരുന്നു ജോലിക്ക് പോകുന്നതിലെനിക്ക് മടിയായിരുന്നു

അന്നേരം ഉറുമ്പ് തന്റെ കൂര കെട്ടുകയായിരുന്നു.. അതിനു മടിയുടെ ലാഞ്ചന പോലുമില്ലായിരുന്നു.. 

പലരും മുന്നിലൂടെ കടന്നുപോയി.. ഞാന് ബുദ്ധിജീവി നാട്യം ഭാവിച്ചു ആരെയും മൈന്റു ചെയ്തില്ല.. എന്നെയും ആരും നോക്കാന് മെനക്കെട്ടില്ല.. ഉറുമ്പ് തന്റെ മുന്നിലൂടെ കടന്നുപോയ മറ്റുറുമ്പുകളെ പരസ്പരം മൂക്കുകള് മുട്ടിച്ചെന്നപോലെ സലാം പറഞ്ഞു.. എന്റെ അടുത്ത് ഒരു കൂട്ടുകാരന് വന്നിരുന്നു.. ഉറുമ്പിന്റെ അടുത്ത് കുറേ കൂട്ടുകാരുണ്ടായിരുന്നു.. എന്റെ കയ്യില് ഉണ്ടായിരുന്ന ചൂട് കടലപ്പൊതി ഞാനവനില് നിന്നും മറച്ചു വെച്ചു.. പങ്കുവെക്കല് എനിക്കിഷ്ടമല്ലായിരുന്നു..

താഴെ വീണ ഒരു കടല ഉറുമ്പ് വന്നെടുത്തു… ആ കൊച്ചു കടലമണിക്ക് നൂറു കണക്കിന് അവകാശികളെ ആ കുഞ്ഞന് ഉറുമ്പ് കണ്ടെത്തിക്കഴിഞ്ഞിരുന്നു..

മഴ വന്നപ്പോള് ഞാന് ഇരിപ്പ് വെയിറ്റിംഗ് ഷെഡിലേക്ക് മാറ്റി..
എന്റെ കൂട്ടുകാരനും.. ഉറുമ്പ് പക്ഷെ ഒരു കൊച്ചു വെള്ളപ്പൊക്കത്തില് ഒലിച്ചുപോയിരുന്നു.. എനിക്ക് പോകാന് തിടുക്കമായി..മഴ ഒട്ടു കുറയുന്നുമില്ല..എന്റെ കൂട്ടുകാരനും പോകണമെന്നായി .
പക്ഷെ എന്റെ കുടയില് അവനെ കയറ്റാന് എനിക്ക് മടിയായിരുന്നു.
എനിക്ക് വേറെ വഴി ആണ് പോകേണ്ടത് എന്നും പറഞ്ഞു ഞാന് അവനെ ഒറ്റയ്ക്ക് വിട്ടിട്ടു കുടനിവര്ത്തി ഇറങ്ങി നടന്നു..

നല്ല മഴ..
നടക്കുന്ന വഴി ഞാന് നമ്മുടെ പഴയ ഉറുമ്പിനെ കണ്ടു..
കക്ഷി ഒരു ഇലയുടെ പുറത്തു കയറി ഒഴുകിപോകുകയായിരുന്നു.. സൂക്ഷിച്ചു നോക്കിയപ്പോള് സംഗതി വ്യക്തമായി.. തന്റെ കൂട്ടുകാരെ മുഴുവന് ആ ഇലത്തോണിയില് കയറ്റി രക്ഷിക്കാന് ഉള്ള ശ്രമമാണ്.. ഞാന് ചെയ്യുന്നതിനൊക്കെ വിപരീതം പ്രവര്ത്തിക്കുന്ന അവന് വല്യ ഉറുമ്പ് പുണ്യാളന്…
ഇപ്പോള് കാണാം ആരാ വലിയവന് ആരാ നിസാരന് എന്ന് ..

ഞാന് വെക്കം ആ ഇലത്തോണി മറിച്ചിട്ടു.. എല്ലാ ഉറുമ്പുകളും വീണ്ടും കുത്തൊഴുക്കില് പെട്ട് ഒഴുകിയകന്നു..
ഞാനാ കാഴ്ച കണ്ടു രസിച്ചു.

നോക്കുമ്പോള് നമ്മുടെ പ്രധാന ഉറുമ്പ് മാത്രം ഇതാ രക്ഷപെട്ട് കരക്ക് കയറി വരുന്നു.. എനിക്ക് ദേഷ്യം വന്നു .. ഞാനവനെ പിടികൂടി.. തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലിട്ടു അവനെ ഞെരടി.. അനക്കമറ്റപ്പോള് ‘എന്റെ മുന്നില് നീ വെറും കൃമി’ എന്ന് പറഞ്ഞുകൊണ്ട് അവനെ ഞൊടിച്ചു തെറിപ്പിച്ചു .. എനിക്ക് ഏകദേശം തൃപ്തിയായി..

ഞാന് പിന്നെയും ആ മഴയത്ത് നടന്നു .. പെട്ടന്നൊരു കൊള്ളിയാന് മാനത്ത് മിന്നി.. ചിന്തകളില് പഴയ ഉറുമ്പ് കടന്നു വന്നു ..

അധ്വാനത്തിന്റെ മഹിമയറിയാത്ത,ആരോടും കുശലം പറയാത്ത ,
പങ്കുവെക്കാനറിയാത്ത ,സഹായമനസ്ഥിതി ഇല്ലാത്ത , ഇഷ്ടമില്ലാത്തവരെ നിഷ്കരുണം കൊല്ലുന്ന ഞാനാണോ
അതോ ഞാന് കൊന്ന ഉറുമ്പ് ആണോ തമ്മില് ഭേദം ?

ആരായിരുന്നു സത്യത്തില് വലിയവന്..? ആലോചിക്കുന്തോറും ഉറുമ്പിനു എന്നെക്കാള് ഈ ഭൂമിയില് ജീവിക്കാന് എന്തുകൊണ്ടും അര്ഹതയുണ്ടായിരുന്നു എന്നെനിക്കു മനസ്സിലായി..
മഴയുടെ ശക്തി കൂടിയിരുന്നു..

വീണ്ടുമൊരു കൊള്ളിയാന് കൂടി മിന്നിപ്പാഞ്ഞു … heart emoticon പക്ഷെ ഇത്തവണ അതെന്റെ ഉള്ളിന്റെയുള്ളില് ആയിരുന്നെന്നു മാത്രം ..


പ്പെട്ടികൾ

ആദ്യമായി കണ്ണിൽ വീണ സോപ്പ് പതയുടെ....
തട്ടിതെറിപ്പിച്ച സോപ്പു പ്പെട്ടിയും...
പിന്നീട് കൈയ്യിൽ വെച്ചു തന്ന കില്ലുക്കാം പ്പെട്ടിയും....
പേരിടലിനും , കുഞ്ഞിനെ കാണാൻ വന്നവർ സമ്മാനിച്ച ഉടുപ്പ് പ്പെട്ടിയും.....

കുട്ടി കുപ്പായമിട്ട് അമ്മയോടൊപ്പം പള്ളിക്കൂടത്തിലേക്ക് അലുമിനിയ പ്പെട്ടിയും കൊണ്ട് നടന്ന കാലം....

പിന്നേ പിറന്നാളിനു കിട്ടിയ മിട്ടായി പ്പെട്ടികളും...
സമ്മാന പ്പെട്ടികളും.....

മുത്തശ്ശിക്ക് മുറുക്കാൻ വേണമെന്ന് പറയുമ്പോൾ ഓടി വന്നു കൊടുക്കുന്ന-
മുറുക്കാൻ പ്പെട്ടിയും...

ആദ്യമായി കരിഞ്ഞ ഉടുപ്പിന്റെ കാരണക്കാരനായ ഇസ്തിരി പ്പെട്ടിയും.....

പുകവലിക്കാൻ കത്തിച്ച തീ-
പ്പെട്ടിയും.....

ഇടയ്ക്കിടെ ഓർമ്മകൾ അയവിറക്കുവാനും , പാട്ട് കേട്ടുറങ്ങാനുമുള്ള പാട്ട് പ്പെട്ടിയും...

അച്ഛന്റെ പണ പ്പെട്ടിയിൽ നിന്നും കട്ടതുമെല്ലാം ഓർമകളുടെ പ്പെട്ടിയിൽ ഇന്നും മായാതെയുണ്ട്.......

ഇന്നലെ എന്റെ കൈയ്യിൽ കിട്ടിയ മൊബൈലിന്റെ പ്പെട്ടിയും....

ഇന്നു ഞാൻ കൊണ്ട് നടക്കുന്ന-
ലാപ് ടോപ്പ് പ്പെട്ടിയും....
എന്തൊക്കെ തരം പ്പെട്ടികൾ....
ഉണ്ടായാലും...

നാളെ എന്നെ മൂടാനുള്ള ശവ പ്പെട്ടിയെ...
സ്വന്തമാക്കാൻ ഞാൻ മറക്കുന്നതാണോ....
അതോ ഭയമാണോ ശവ പ്പെട്ടിയോടു.....

ഞാൻ വാങ്ങിയ ശവ പ്പെട്ടിയിൽ..
എന്നെ നിങ്ങൾ കുള്ളിപ്പിച്ചു പുത്തനുടുപ്പും ഇടുവിച്ചു , സന്തോഷത്തോടെ യാത്രയാക്കാതെ , കണ്ണീരിൽ കുതിർന്ന യാത്ര അയക്കുന്നത് കാണാനുള്ള മനസ്സില്ലാത്തത് കൊണ്ടോ ?

അവസാനമായി ഒരുപിടി മണ്ണ വാരിയിട്ടു എന്റെ ശവ പ്പെട്ടിയെ വൃത്തി ഹീനമാക്കാതിരിക്കാനോ വേണ്ടിയോ ? ആവാം ഞാൻ മറന്നതും....

"ഇന്ന് ഞാൻ നാളെ നീ"

നിങ്ങളോട് അവസാനമായി പറയാനുള്ളത് " മരണത്തിലേക്കുള്ള യാത്ര മാത്രമാണ് ജീവിതം "




അങ്ങനെ ഇങ്ങനെ

കുട്ടിക്കാലം മുതൽക്കേ അവളും ഞാനും വളരെ നല്ല സുഹൃത്തുക്കളായിരുന്നൂ
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാല സഖിയെപോലെയൊരു കൂട്ടുകാരി.....
കാലം മാറുമ്പോൾ കോലവും മാറുമല്ലോ അല്ലെങ്കിൽ മാറ്റണം അതല്ലേ ശരി.....

പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ അവൾ ചികഞ്ഞെടുത്തു പരിശോധിക്കാന്‍ തുടങ്ങി.
എന്തിനു വേണ്ടിയെന്നെനിക്കറിയില്ലാ....
കാരണങ്ങൾ ഓരോന്നും അവൾ എണ്ണി പെറുക്കി.... അവയോരോന്നും മേശപ്പുറത്ത്‌ വെച്ച് മൈക്രോ സ്കോപ്പില്‍ അവൾ പരിശോധിക്കാന്‍ തുടങ്ങിയത് എന്നെ അസ്വസ്ഥനാക്കി.......

നിങ്ങള്‍ ഞങ്ങള്‍ എന്നും , നിങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ക്കങ്ങനെ ചെയ്യേണ്ടി വരുമെന്നൊക്കെ അവൾ പറയാന്‍ തുടങ്ങിയത് എന്നെ അമ്പരപ്പിച്ചു. അങ്ങനെ , അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ലാതായി......

പിന്നീടവൾ മറ്റൊരുവനുമായി ബൈക്കിൽ ചീറിപാഞ്ഞു പോകുന്നത് കണ്ടപ്പോൾ എനിക്കു മനസ്സിലായത്‌....
കാരണങ്ങൾ ഉണ്ടാക്കിയെടുത്തതാണ്.....

പിന്നീടൊരിക്കൽ 2 വർഷത്തിനു ശേഷം ഒരു ഫോണ്‍ വന്നു അവളുടെ കൂട്ടുകാരിയുടെ , അവളുടെ മരണവിവരം അറിയിക്കുവാനും അതോടൊപ്പം അവൾ എന്നോടായി പറയാൻ പറഞ്ഞതു....

"കാരണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ് , ഒരിക്കലും സ്വയം ഉണ്ടാകുന്നതല്ലാ.... ഈ ജന്മം നിനക്ക് ദുഃഖം നല്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ ഇതു ഇങ്ങനെ തീരട്ടെ....
അടുത്ത ജന്മം അങ്ങനെയൊന്നുണ്ടെങ്കിൽ , ഇങ്ങനെ എനിക്ക് നിനോടു പറയേണ്ടി വരില്ലായിരിക്കും"
heart emoticon
മേശപ്പുറത്ത്‌ വെച്ച് മൈക്രോ സ്കോപ്പില്‍ അവൾ പരിശോധിച്ചതെല്ലാം എന്റെ സ്നേഹത്തിന്റെ ആഴമായിരുന്നൂ എന്നും അതിൽ അണുക്കൾ ഉണ്ടായിരുന്നില്ലാ.....
അവളുടെ രക്ത്തതിലായിരുന്നു അണുക്കൾ ഉണ്ടായിരുന്നതെന്നും......

അവളുടെ കുഴിമാടത്തിൽ ഞാൻ അവസാനമായി-വെച്ചൊരു റോസാ പൂവിന്റെ-റോസാമുള്ള് കൊണ്ട് എന്റെ വിരലിൽ ചോര പൊടിഞ്ഞപ്പോൽ....

സത്യത്തിൽ അതെന്റെ- ഹൃദയത്തിലായിരുന്നൂ ചോര പൊടിഞ്ഞതും , ഒരുപിടി മണ്ണ് വാരിയിട്ടതും......


ഞാൻ നട്ടുവളർത്തിയ എന്റെ- ഹൃദയം

നീയകലേ നിൻ നിഴലരികിൽ എന്നിൽ 
പ്രേമം പൂത്തുവിടർന്നൊരു.... 

ആശതൻ ചെമ്പകപൂക്കളിന്നെവിടെ ....

നിനവുകൾ പോലെ കൊഴിയും നിൻ- പൂക്കൾ 
നിഴലുകൾ പോലെയകന്നൂ... നിരാശതൻ 
നിഴലുകൾ പോലെയകന്നൂ...

കനവുകൾ കണ്ടു ഞാൻ നട്ടുവളർത്തിയ എന്റെ-
ഹൃദയം വാടിപോയി
പൊട്ടി തകർന്നു പോയൊരെൻ പ്രേമം....!!!

Add caption


പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു

വസന്തത്തിലെ നിറപകിട്ടാർന്ന പൂക്കളെപോലെ....
നീരാറ്റിൽ നീന്തിത്തുടിക്കുന്ന കുഞ്ഞു മീനുകളെപോലെ.....
എന്റെ ഹൃദയവും അതിലെ ഓർമകളും - 
ഒരു നിറപകിട്ടാർന്ന സ്വപ്നലോകത്തിൽ നീന്തി തുടിക്കുകയാണ്...

കൊഴിഞ്ഞുപോയ ഓരോ ഇതളുകളിലും...
എന്റെ കഴിഞ്ഞുപോയ ഓർമ്മകളുടെ ഒരു പൂക്കാലമായി -
ഇന്നും എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുകയാണ്...

കുട്ടിക്കാലത്തിന്റെ കുസൃതികളും ,
കൗമാരത്തിന്റെ ചാപല്യവും ,
യൗവനത്തിലേക്കു പടികടന്നു കേറുമ്പോഴും....
ഇന്നും മരിക്കാത്ത ഓർമ്മയായി എൻ മനസ്സിൽ-
നിറഞ്ഞുതുളുമ്പിയ മണ്ണ്‍കുടം പോലെ...
പറയുവാനും ഓർക്കുവാനും ഒരായിരം മധുരനിമിഷങ്ങൾ...

ഓർമ്മയിൽ എവിടെയോ പൂത്തുനിൽക്കുന്ന മന്താരത്തിന്റെ നിറചാരുതയിൽ-
കഴിഞ്ഞ നാളുകളെ കുറിച്ചോർത്തു ഇന്നും ഞാൻ ദുഖിക്കുന്നു....
frown emoticon
"വാടിയതാണെന്നറിഞ്ഞിട്ടും വീണ്ടും എനിക്കായി-
വിരിയുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു-എന്റെ നല്ല നാളേക്കായി"


ഒരു കുളിർമഴയ്ക്കായി കാത്തിരിക്കുന്നു

അറിയാതെ എപ്പോഴോ എന്നിലേക്ക്‌ പെയ്തിറങ്ങിയ കുളിർമഴയാണ് നീ.....
പെയ്തൊഴിഞ്ഞ ശേഷം തോർന്നു പോകുമെന്നറിഞ്ഞിട്ടും ഞാൻ നിന്നെ സ്നേഹിച്ചൂ........
എന്നെയും എന്റെ സ്നേഹവും നീ തിരിച്ചറിയുമെന്നു പ്രതീക്ഷിച്ചു , 
നിന്റെ സ്നേഹത്തിനായി ഞാൻ കാത്തിരുന്നു...
ഇടിവെട്ടിയ മാനം പെയ്തിറങ്ങിയപ്പോൾ.....
ആ കുളിർമഴ എന്നിൽ നിന്നും പെയ്തൊഴിഞ്ഞു ,
എന്റെ മോഹങ്ങളും , സ്വപ്നങ്ങളും.....
ആ മഴയിൽ ഞാനറിയാതെ ഒലിച്ചു പോകുകയായിരുന്നൂ...
നഷ്ട്ട പ്രണയത്തിന്റെ നനവാർന്ന ഓർമ്മയിൽ ഞാനിന്നും ജീവിക്കുന്നൂ......
വീണ്ടും മാനം കറുക്കുമ്പോഴും , ഇടിവെട്ടുമ്പോഴും-
ഇപ്പോഴും പ്രതീക്ഷയോടെ-
എന്നിലേക്ക്‌ പെയ്തിറങ്ങുമെന്ന വിശ്വാസത്തോടെ-
വീണ്ടും ഒരു കുളിർമഴയ്ക്കായി കാത്തിരിക്കുന്നു.....


കാത്തിരിക്കുന്നൂ നിൻ തിരിച്ചുവരവിനായി

പറയാൻ മറന്നൊരെൻ പ്രണയം 
പറയാതെ പോയൊരെൻ സ്വപ്നവും 
നിന്നിൽ നിന്നും കേൾക്കാൻ കൊതിച്ചൊരാ വാക്കുകൾ 
.
പറയാതെ പോയതോ നീ പറയാൻ മറന്നതെന്നോ അറിയില്ലാ....
എങ്കിലും സ്നേഹിച്ചുപോയി ഒരുപാട് നിന്നെ......
മറക്കാൻ കഴിയാത്തൊരെൻ പ്രണയം....
മായിക്കാൻ കഴിയാത്തൊരെൻ സ്വപ്നവും.....
.
ഇന്നുമെന്റെ മനസ്സിന്റെ ചില്ലുജാലകത്തിൽ
എങ്ങുനിന്നും അറിയാതെ വന്നൊരാ-
മഴത്തുള്ളിപോൽ എന്നിലേക്ക്‌-
പെയ്തിറങ്ങിയ സുന്ദരീ......
നിന്നെ തലോടുവാൻ നീട്ടിയോരെൻ കൈകൾ
നീ കാണാതെ പോയതെന്തേ സഖീ....
അറിയാതെ പോയ്യോരെൻ സ്നേഹവും , ഞാൻ-
പറയാൻ മറന്നൊരെൻ പ്രണയകഥയും....
.
ഒരു കൊച്ചുപനിന്നീർ തെന്നലായി....
എന്നരികിൽ വന്നെന്നും തഴുകീടും നിന്നോര്മകളെ....
മിഴിചിമ്മാതെ കാതിരുന്നുമെന്നും ഏകനായി ഞാൻ.....
വിരഹാർദ്രമാം രാവുകളേറിയിട്ടും ഉണർന്നിരുന്നൂ ഇമ്മവെട്ടാതെ.....
കണ്ണീരിൽ കുതിർന്ന കണ്ണുകളുമായീ എന്നും.....
കാത്തിരിക്കുന്നൂ നിൻ തിരിച്ചുവരവിനായി.....


എന്റെ കൂട്ടുകാരീ

മറക്കുവാനാകാത്ത ഒരുപാടു നൊമ്പരങ്ങൾ.....
ഹൃദയമിടിപ്പിൽ തുളുമ്പിടുമ്പോൾ......
തനിച്ചിരുന്നിനീ എഴുതുവാൻ കഴിയില്ലിന്നെനിക്കെന്റെ....
കളികൂട്ടുകാരിയില്ലാതെ !!!
ഇനിയുമിന്നെന്റെ ഹൃദയതുടിപ്പിൽ നിനോര്മകൾ -
കദനങ്ങളാവുമ്പോൾ.....
അണപൊട്ടിയൊഴുകുമോ എൻ ജീവതാളം പ്രിയസഖീ......
നിൻ കുയിൽ പാട്ടുകേൾക്കുവാനായി കാതോർക്കുമെങ്കിലും....
ഇനിയെന്റെ ഓർമകളിൽ മാത്രമായിരിക്കും.....
ഇഷ്ട്ട സ്വപ്നങ്ങൾക്കു വർണ്ണകൂട്ടുകൾ നൽകീ......
എന്റെ ചിത്രം വരയ്ക്കുന്ന പ്രിയസഖീ....
നഷ്ട്ട സ്വപ്നങ്ങൾക്കുമേൽ കാവലിരിക്കുമൊരു -
ഭൂതമാണിന്നു ഞാൻ കൂട്ടുകാരി...
നിന്നിലേ ഓർമ്മകൾ മറയുന്നു വീണ്ടുമീ സന്ധ്യയിൽ -
അലതല്ലി കരയുന്ന സാഗരവീചികളും.....
നിൻ വിരൽ തുമ്പിനാൽ -
തീരത്തിലെഴുതിയ പ്രേമകാവ്യം.....
തിരകളും വന്നു കവർന്നെടുക്കുമെന്റെ കളികൂട്ടുകാരി....
ഇനിയാ തിരകളെ ഒറ്റയ്ക്കിരുന്നെനിക്കു -
ലാളിക്കുവാനാകുമോ എന്റെ കൂട്ടുക്കാരി....
പറയാതെ നീ പോയതാണിന്നെന്റെ ജീവിതമിനീ -
ഒരുപിടി നൊമ്പരം മാത്രമായി !
നാം നടന്ന വീഥികളിൽ ഇന്നുമൊരു -
ഏകനായെൻ നിഴലിനോടൊപ്പം യാത്രയായി .....
പിന്നെനിക്കുറന്ങ്ങീടുവാൻ നിൻ -
വർണ്ണരാഗത്തിൻ നിറമുള്ള പാട്ടു മൂളീടുമോ കൂട്ടുക്കാരീ....
നിൻ മണിവീണമീട്ടുകയ്യില്ലെന്നറിയാം.....
എങ്കിലും ഞാനിന്നുമാശിച്ചു പോകുന്നു എന്റെ കൂട്ടുകാരീ...

നിനവും നിലാവും

ഇത്ര ഏകാന്തമായി പ്രണയിക്കുന്നതെങ്ങനെയാണ് 
ആത്മാവിന്റെ പോലും മർമ്മരമില്ലാതെ..... 

ഇത്രമേൽ ഗാഡമായി
ഒരു നിനവിന്റെ മറവിൽ നീ നിഴലായി നിൽക്കുന്നു......

വിരഹത്തെ പലതായി ചുട്ടെരിച്ചു- ഞാനും........
സൂര്യകിരണങ്ങൾ നിന്റെ - തടവറയിലാണ് !
നിലാവുകൾ നീയണിഞ്ഞ - നഷ്ട്ട സ്വപ്നങ്ങളുടെയും !

മിഴികൾ ആത്മാവിനെ കെട്ടി- വലിച്ചിഴയ്ക്കുന്നതും.....
മൊഴികൾ ഏകാന്തതയിൽ മുങ്ങി മറയുന്നതും- നീയറിഞ്ഞിരുന്നില്ലാ.....

നിനവുകളുടെ തടവുകാരി , നീയിനിയും നീണാൾ വാഴുക !

അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് ഉള്കാഴ്ച്ചയുടെ ഇത്തിരി വെളിച്ചത്തിൽ.....
കഴിയുമെങ്കിൽ - സഖീ
നീ എന്നെയും കൂടെ-
കണ്ടെത്തുക !

നിലാവിനോടൊപ്പം
ഞാനും,
മറയുകയാണ്........

എന്റെ വരികൾക്കിടയിലെ,
മൗനം പോലെ....

നാം ഇനി രണ്ടല്ലാ.....

ഒന്നാണ്‌ ! 


വീണ്ടുമൊരു പ്രണയകാലം വരവായി

നൊമ്പരങ്ങളുടെ ഓർമയായി പൊഴിഞ്ഞീടുവാൻ.....
വീണ്ടുമൊരു മഞ്ഞുകാലം വരവായി......
നിന്നിലേ ഓർമകളെ ഉണർത്തുവാൻ....
എൻ നെഞ്ചിലെരിയുന്ന കനലായി മാറാൻ...
ഹൃദയം പാടിയോരെൻ - 
ഓർമകളിലെ......
വീണ്ടുമൊരു പ്രണയകാലം വരവായി.....


സുഖമരണം

നിനചിരിക്കാത്ത നേരത്തു ,
കിട്ടുന്നോരടിയിൽ കൊഴിയുന്ന ജന്മം........
.
പലരുടെയും ഊറ്റികുടിച്ച രക്തത്തിന് ,
കുറ്റസമ്മതം നടത്താതെ , ഒരു -
ക്ഷമാപണം പറയാൻ കഴിയാതെ.......
ഊറ്റികുടിച്ചതു ജീവനുവേണ്ടി
ചോരയ്ക്കു ചോര നൽകേണം പകരം....
വേദനയറിയാത്ത ഒരു സുഖമരണം....
എന്നിട്ടുമെന്തിനീ ജന്മങ്ങൾ ,
അനുഭവിച്ചീടണം മുൻജന്മ പാപത്തിൻ ഫലം.......
.
"കൊതുകിനുമില്ലേ കൃമികടീ"
ഇന്നും കൊന്നു മൂന്ന് , നാലെണ്ണത്തിനെ....


തെരുവു തെണ്ടി

ഒന്നുമില്ലൊന്നുമില്ലാ എന്റെ കൈയിൽ - 
ഇന്നെനിക്കൊന്നുമില്ലാ !
അന്നുമില്ലിന്നുമില്ലാ എന്റെ കൈയിൽ - 
ക്യാഷുമില്ലിന്നെനിക്കു.........
കാടുമില്ലാ-വീടുമില്ലാ ഇന്നെനിക്കു -
കൂട്ടിനൊരു പട്ടിപോലുമില്ലാ !
ഇതൊന്നുമില്ലെങ്കിലും പാവം -
എന്റെ കൈയിലൊത്തിരി സ്നേഹമുണ്ട്........
.
എല്ലാമുള്ളവനെന്തു നേടി ??
ഒന്നുമില്ലാത്തവനെന്തു നേടി ??
മണ്ണടിഞ്ഞു പോകുമ്പോൾ നമ്മളെല്ലാം !
നേടിയതെന്തിനിന്നേ ഓർക്കേണം !!
നന്മകൾ ചെയ്തീടണം ! നിങ്ങളുടെ -
തിന്മകൾ നീകീടാൻ......
.
ചെറുതുമെന്നുമില്ലാ പിന്നെ വെലുതുമെന്നുമില്ലാ ,
തെരുവിന്റെ മക്കളാണേലും ഞങ്ങളും -
ദൈവത്തിന്റെ മക്കളെന്നോര്ക്കുക .......
തെരുവു തെണ്ടിയാണേലും ഞാനും -
നിങ്ങളില്ലൊരുവനാണേ.....

കോമാളി

എനിക്കായി മാത്രം നിഴലുണ്ട്.......
സ്വന്തമായി , കൂട്ടിനായി എൻ നിഴൽ മാത്രം......
സ്വന്തമെന്നു ഞാൻ നിനച്ച് ചുവരിൽ - 
വരചെടുത്ത ഒരു നിഴലിന്റെ രൂപമുണ്ടെനിക്കു ......
നിഴലെന്നെ നോക്കി ചിരിച്ചു ,
പരിഹസിച്ചു - അട്ടഹസിച്ചു ,
അതെൻ മരണത്തിൻ കാലനാമെന്നു -
ഞാനറിഞ്ഞില്ലാ....
.
സ്വന്തമായി ആരുമില്ലിന്നെനിക്കു
സ്വന്തബന്ധങ്ങൾ ഒരുപിടി ചാരം പോലെ -
അല്ലെങ്കിൽ ഒരുപിടി മണ്ണ് പോലെ.....
.
കണ്ണുനീരിൻ കപട നാടകങ്ങൾ -
കാണ്മാൻ ഞാനില്ലയിനി !!!
എനെ യാത്രയാക്കാൻ വന്നവരെയൊന്നും -
കാണ്മാനും ഞാനില്ലിനിയൊരിക്കലും !!!!
.
എല്ലാമൊരു കാപട്യമാം സ്നേഹമല്ലോ
നാടകീയമാം ജീവിതത്തിലെ കോമാളികൾ മാത്രമല്ലോ -
നമ്മൾ......
.
ഇന്നു ഞാനുമൊരു കോമാളി ,
നാളെ നീയുമൊരു കോമാളി ,
തിരശ്ശീല വീണ ഒരു കോമാളി മാത്രമായിരിക്കും.... ഞാൻ -
നിങ്ങൾക്ക് ഓർത്തു ചിരിക്കാൻ
മാത്രമായൊരു കോമാളി.......
വേറുക്കപ്പെട്ട കോമാളി......
ശപിക്കപ്പെട്ട കോമാളി.....
വെറുമൊരു കോമാളി മാത്രം ഞാൻ..............

പ്രിയസഖി

പുലർ മഞ്ഞുകാലത്തിൻ കുയിൽ -
പാട്ട് കേട്ട് ഞാൻ പാടുമ്പോൾ...
ഒരു മാത്ര കേൾക്കാതെ നീ മാഞ്ഞുപോയി......
അഴകിന്റെ വെണ്ണ്‍പ്രാവായി നീ -
എന്നോർമയിൽ ഇന്നുമൊരു കുളിരായി.....
ഒരു കൊച്ചു പനിന്നീർ തെന്നലായി എൻ -
ചാരത്ത് വന്നു തഴുകുവതെന്തേ
ഒരു ചെറുപുഞ്ചിരി പൈതലായി എന് -
മനം കവരുന്നതെന്തേ നീ -
പറയൂ എൻസഖി , പറയൂ പ്രിയസഖി , പറയൂ നീ പറയൂ.....

പാറ

പാറപോലെ ഉറച്ച എന്റെ മനസ്സിനെ....
സ്നേഹിച്ചു മഞ്ഞുരുകുന്ന പോലെയാക്കി...
ഇനിയും ഈ സ്നേഹം താങ്ങാൻ എന്റെ മനസ്സിന് കഴിയില്ലാ!!!
frown emoticon 
കപടമായിരുന്നു എന്നറിഞ്ഞപ്പോൾ....
മഞ്ഞുരുകി വറ്റിയപ്പോൾ മനസ്സ്,
വീണ്ടും പാറയായി ബലമിലാത്ത പാറ!!!

എന്റെ തമാശ

ഈ രസകരമായ സംഭവം നടക്കുന്നത് എനിക്കു പത്ത് വയസ്സുള്ളപ്പോൾ ആണ്!!!
heart emoticon
ഉച്ചയ്ക് ലഞ്ച് ബ്രേക്ക്‌ ഫുഡ്‌ കഴിച്ചു കഴിഞ്ഞു കുറച്ച്‌ സമയം എന്നും പതിവുപോലെ കൂട്ടുകാരുമൊത്തു കള്ളിക്കുന്ന സമയം.......
സ്കൂളിന്റെ മുൻപിൽ ഒരു പാണ്ടി ലോറി പാർക്ക്‌ ചെയ്തിട്ടിരുന്നു , ഡ്രൈവറും കിളിയും റസ്റ്റ്‌ എടുക്കുന്നു.... ഞാനും കൂട്ടുകാരും ലോരിക്കടിയിലൂടെ ഓടിനടന്നു കള്ളിക്കുന്നു , ഡ്രൈവർ വഴക്ക് പറഞ്ഞപ്പോൾ കൂട്ടുകാരെല്ലാം ഓടി .. ഞാൻ ഡ്രൈവെരോട് പോടാ പറഞ്ഞു വീണ്ടും കളിയിൽ മുഴുകി , ഡ്രസ്സ്‌ എല്ലാം ഗ്രീസ് ആയിട്ടുണ്ട്‌ , മുഖമെല്ലാം ഗ്രീസ് ......
ഓഫീസ് ലഞ്ച് ടൈം , ഓരാൾ വീട്ടിലേക്ക് പോകുന്ന വഴി ഒരു കുട്ടി മാത്രം ലോറികടിയിൽ ഓടി കള്ളിക്കുന്നു , സ്കൂട്ടെർ നിറുത്തി...
കിളിയോട് ചോദിച്ചു ലോറികട വെച്ചിട്ടുണ്ടോ ?
കിളി : വെച്ചിട്ടുണ്ട് ഡ്രൈവർ എല്ലാത്തിനെയും ഓടിച്ചു പക്ഷേ ഒരു നായിന്റെമോൻ മാത്രം പോകുന്നില്ലാ....
ബൈക്ക് യാത്രികൻ : എന്റെ മോനും ഇവിടെയാ പടിക്കുനത് , എന്റെ മോനൊന്നും ഇങ്ങനെ കാണിക്കില്ലാ
കുട്ടി : യാത്രികനെ കണ്ടിട്ട് ഡാഡി !

ഓര്‍മ്മകളില്‍ നിറയട്ടെ സ്നേഹം

വില കല്പിക്കാത്തൊരു പാഴ്‍വസ്തുവായ് നീ;
അവഗണനയുടെ ഉമിയിൽ
ഒതുക്കി വച്ചൊരെൻ മനസ്സിനെ,
നിന്നിലുറങ്ങും വേദനകൾ കൂട്ടിപ്പിടിച്ച് ;
ഓർമ്മകളാൽ ഊതി കാച്ചുമ്പോൾ
നീറി പുകഞ്ഞെന്റെ സ്നേഹം
മാലിന്യമേതുമില്ലാതെ,
പത്തരമാറ്റിൻ തിളക്കത്തോടെ
പുനർജന്മം നേടുന്നത് കാണാതെ,
അറിയാതെ പോകുന്നതെന്തേ... സഖീ...

സന്ധ്യ മയങ്ങുന്ന നേരം

തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .... തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .....

പൊൻ വെയിൽ തൂവുന്ന മാനം .... പുത്തൻ പുടവ ഉടുക്കുന്ന മേഘം ... പൊൻ വെയിൽ ചൂടുന്ന തീരം .... പുത്തൻ പുടവ ഉടുക്കുന്ന മേഘം ...

തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .... തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .....

അന്ധി ചുവപ്പു കണ്ടു ,എന്റെ സഖിയുടെ ചുംബനം പോലെ ... തിരയുടെ താളം കേട്ടൂ ,എന്റെ സഖിയുടെ പുഞ്ചിരി പോലെ ...

പൂമീൻ ഒഴുകുന്ന കടലോ നിൻ കരിമഷി എഴുതിയ മിഴികൾ ... കസവിട്ടു നില്ക്കുന്ന തീരം നിൻ തളിരിട്ട സ്വപ്‌നങ്ങൾ കാണാം

തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം .... തീരം സാഗര തീരം ......
സന്ധ്യ മയങ്ങുന്ന നേരം ...


എന്റെ പ്രണയത്തിന്റെ ഒരു സുവർണ്ണ കാലം

പറയാൻ മറന്ന പ്രണയത്തിൻ നോവുകൾ ..
എന്നുമെന്നുള്ളിൽ ഒരു സ്വപ്നമായി വിടരും .,
നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ എന്നുമണയാത്ത എരിയുന്ന ഒരു തെളി ദീപമായി ..
തിരികെ തരൂ ഇനിയെങ്കിലുമെന്റെ കൗമാര പ്രായം ..
എന്റെ പ്രണയത്തിന്റെ ഒരു സുവർണ്ണ കാലം

നിഴലും ഞാനും

വെളിച്ചം വന്ന മുറിയിൽ ഞാൻ വിജയശ്രീലാളിതനായി.... 
ഒരു ജേതാവിന്റെ സ്വരം ആ മുറിയിൽ അലതട്ടി നിന്നു.... 
ഞാൻ 
നിഴലുകളെ തോല്പ്പിച്ചിരിക്കുന്നു....
അട്ടഹസിച്ചു , ചിരിച്ചു പരിഹസിച്ചു കൊണ്ടു വീണ്ടും വീണ്ടും പറഞ്ഞു...
ഞാൻ
നിഴലുകളെ പരാജയപ്പെടുത്തിയിരിക്കുന്നു....
ഞാൻ
എന്ന ഭാവം നീ വിടുക !!
നിന്റെ വാക്കുകളിൽ
ഞാൻ വന്നുവോ ?
എങ്കിൽ നീ മൂഡൻ....
ഞാൻ എന്ന ഭാവം നിനക്ക് അഹംഭാവമാകും....
നീ എന്നു ഞാൻ എന്ന ഭാവം കളയുന്നു അന്നേ നീ വിജയിക്കൂ... ഇതു നിന്റെ വിജയമല്ലാ....
നിന്റെ പരാജയത്തിന്റെ തുടക്കമാണെന്ന് നിഴൽ എന്നോട് സൗമ്യനായി പറഞ്ഞു....
"നിനക്കെന്നെ തോൽപ്പിക്കാം പക്ഷേ നശിപ്പിക്കാനാകില്ലാ" അന്നുമുതൽ.....
"ഞാൻ"
പരാജിതനായി frown emoticon കണ്ണിലിരുട്ടായിരുന്നു കൂനാകൂരിരുട്ടു.....
കണ്ണിലെ കരടകന്നു പ്രകാശം പോലെ വെട്ടിതിളങ്ങി....
ഞാൻ...
ഞാൻ , എന്റെ.....
ഞാൻ എന്ന ഭാവം....
എന്തിന് വേണ്ടി.....
ലോകം മുഴുവൻ കാൽചുവട്ടിലോ , കൈയടക്കിയാലോ "ആത്മാവ്" നഷ്ട്ടമായാൽ എന്ത് ഫലം!!!