Thursday, February 19, 2015

നിഴലും ഞാനും

വെളിച്ചം വന്ന മുറിയിൽ ഞാൻ വിജയശ്രീലാളിതനായി.... 
ഒരു ജേതാവിന്റെ സ്വരം ആ മുറിയിൽ അലതട്ടി നിന്നു.... 
ഞാൻ 
നിഴലുകളെ തോല്പ്പിച്ചിരിക്കുന്നു....
അട്ടഹസിച്ചു , ചിരിച്ചു പരിഹസിച്ചു കൊണ്ടു വീണ്ടും വീണ്ടും പറഞ്ഞു...
ഞാൻ
നിഴലുകളെ പരാജയപ്പെടുത്തിയിരിക്കുന്നു....
ഞാൻ
എന്ന ഭാവം നീ വിടുക !!
നിന്റെ വാക്കുകളിൽ
ഞാൻ വന്നുവോ ?
എങ്കിൽ നീ മൂഡൻ....
ഞാൻ എന്ന ഭാവം നിനക്ക് അഹംഭാവമാകും....
നീ എന്നു ഞാൻ എന്ന ഭാവം കളയുന്നു അന്നേ നീ വിജയിക്കൂ... ഇതു നിന്റെ വിജയമല്ലാ....
നിന്റെ പരാജയത്തിന്റെ തുടക്കമാണെന്ന് നിഴൽ എന്നോട് സൗമ്യനായി പറഞ്ഞു....
"നിനക്കെന്നെ തോൽപ്പിക്കാം പക്ഷേ നശിപ്പിക്കാനാകില്ലാ" അന്നുമുതൽ.....
"ഞാൻ"
പരാജിതനായി frown emoticon കണ്ണിലിരുട്ടായിരുന്നു കൂനാകൂരിരുട്ടു.....
കണ്ണിലെ കരടകന്നു പ്രകാശം പോലെ വെട്ടിതിളങ്ങി....
ഞാൻ...
ഞാൻ , എന്റെ.....
ഞാൻ എന്ന ഭാവം....
എന്തിന് വേണ്ടി.....
ലോകം മുഴുവൻ കാൽചുവട്ടിലോ , കൈയടക്കിയാലോ "ആത്മാവ്" നഷ്ട്ടമായാൽ എന്ത് ഫലം!!!



No comments: