നിന്നെ തേടിയലഞ്ഞ മിഴികൾക്ക് മുൻപിൽ നീ കണ്ണടക്കുകയായിരുന്നോ
നിനക്കായി കൊതിക്കുമീ മനം
തേങ്ങുന്നതു നീ കേൾക്കാത്ത ഭാവം നടിച്ചതോ
തുടിക്കുമെൻ ഹൃദയകവാടത്തിൻ പടിയിറങ്ങി നീ നടന്നകലുമ്പൊൾ
തിരിച്ചറിഞ്ഞു ഞാൻ എന്നിലെ ഏകാന്തതയെ
പിടയ്ക്കുന്ന മനസ്സോടെ വെറാരുടെയോ സ്വപ്‌നങ്ങൾ നെഞ്ചിലേറ്റി
മറ്റൊരാളുടെതായി നീ സ്വന്തമാകുമ്പോൾ
അതെന്റ ശാപമാകുന്നു എന്നറിയുന്നു ഞാൻ
ഇനിയെന്റെ സ്വപ്നങ്ങള്ക്ക് നല്കാൻ എനിലൊന്നുമില്ല
തേങ്ങുന്ന മനം കൊതിക്കുകയാണ് ഇനി-
വരും ജന്മം എന്റെ സ്വപ്നങ്ങള്ക്ക് ചിറകു മുളയ്ക്കാൻ......!

No comments:
Post a Comment