Sunday, February 22, 2015

കണ്ണീർത്തുള്ളികളെ

കണ്മുനയിലൂറി നിന്നെൻ
കാഴ്ച്ചകൾ മറയ്ക്കുന്നതെന്തേ 
കണ്ണുനീർ തുള്ളികളെ
കണ്ണിലിരുട്ട്‌ ഒരു കരടായിടും മുന്പേ 
തോർനിറങ്ങീടുക നിങ്ങളെൻ 

കണ്ണടയും മുൻപേ
ഇന്നലെകളുടെ കാഴ്ചകൾ
മായാതെ നിൽക്കുന്നു
കാലങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ
ദുരന്ത കഥയിലെ വേഷം കെട്ടിയാടിയ
നാടക രംഗമെന്നപോലെ
തിരുത്തുവാൻ ആകില്ലിന്നെനിക്കറിയാം
ഹാ ! കഷ്ട്ടം !
വീണ്ടുമോർക്കുമ്പോൾ എൻ
കണ്ണിമകളിൽ പൊടിയുന്നു
ചോരത്തുള്ളികളായി
ജന്മം കൊണ്ട നാൾമുതൽ
ഇന്നിതുവരെ എനിക്കൊരു കൂട്ടായി
പെയ്തിറങ്ങിയ കണ്ണീർതുള്ളികളെ
ഇനിയെന്നു പിരിഞ്ഞീടും
നിങ്ങളെനേ
കണ്ണടയുന്ന നേരത്തെങ്കിലും
കണ്ണ്മുനയിൽ ഊറിനിന്നെൻ
കാഴ്ചകൾ മറയ്ക്കരുതേ
കണ്ണീർ മുത്തുകളെ
ഉണരാത്ത നിദ്രയിലാഴുമ്പോലും
ഉറ്റവർക്ക്‌ ഒപ്പി തുടയ്ക്കുവാൻ ഇടയാക്കരുത്
എൻ കണ്ണീർത്തുള്ളികളെ !


No comments: