ഇത്ര ഏകാന്തമായി പ്രണയിക്കുന്നതെങ്ങനെയാണ്
ആത്മാവിന്റെ പോലും മർമ്മരമില്ലാതെ.....
ഇത്രമേൽ ഗാഡമായി
ഒരു നിനവിന്റെ മറവിൽ നീ നിഴലായി നിൽക്കുന്നു......
വിരഹത്തെ പലതായി ചുട്ടെരിച്ചു- ഞാനും........
സൂര്യകിരണങ്ങൾ നിന്റെ - തടവറയിലാണ് !
നിലാവുകൾ നീയണിഞ്ഞ - നഷ്ട്ട സ്വപ്നങ്ങളുടെയും !
മിഴികൾ ആത്മാവിനെ കെട്ടി- വലിച്ചിഴയ്ക്കുന്നതും.....
മൊഴികൾ ഏകാന്തതയിൽ മുങ്ങി മറയുന്നതും- നീയറിഞ്ഞിരുന്നില്ലാ.....
നിനവുകളുടെ തടവുകാരി , നീയിനിയും നീണാൾ വാഴുക !
അന്ധകാരത്തിന്റെ ആഴങ്ങളിലേക്ക് ഉള്കാഴ്ച്ചയുടെ ഇത്തിരി വെളിച്ചത്തിൽ.....
കഴിയുമെങ്കിൽ - സഖീ
നീ എന്നെയും കൂടെ-
കണ്ടെത്തുക !
നിലാവിനോടൊപ്പം
ഞാനും,
മറയുകയാണ്........
എന്റെ വരികൾക്കിടയിലെ,
മൗനം പോലെ....
നാം ഇനി രണ്ടല്ലാ.....
ഒന്നാണ് !

No comments:
Post a Comment