ഞാൻ തനിച്ചു യാത്രയായിടുന്നു പതിയെ -
ഇനിയൊരിക്കലും ഉണർന്നിടാത്ത നിദ്രയിലേക്ക് ഞാൻ -
പാതി തുറന്നെൻ മിഴികളും അടച്ചെന്റെ -
ഒടുവിലത്തെ യാത്രയ്ക്കൊരുങ്ങി -
നിനവുകളുടെ പടവുകൾ ഇറങ്ങീടുന്നു പതിയെ -
പ്രിയരാമെല്ലാവരെയും ഓർത്തിടുന്നൂ ഞാൻ -
അറിയുന്നു എൻ പ്രിയരിൻ കഥനങ്ങളും -
ജനിച്ച നാൾ മുതൽ തുടങ്ങിയ -
യാത്രയ്ക്കൊടുവിൽ -
തളർന്നു ഞാൻ നിശ്ച്ഛലമായിടുമ്പോൾ -
ഒഴിച്ചു കൂടാനാവാത്ത ഈ യാത്രയുടെ -
പേര് മരണമെന്നല്ലോ........!!!!!!!
ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി -
അടർന്ന് പോയ നല്ല നിമിഷങ്ങളിൽ ഞാൻ -
പങ്കിട്ടൊരാ പ്രിയരിൻ സുഖ ദുഃഖമെല്ലാം -
ഒരു മിന്നാമിന്നിയെ പോലെ -
മിന്നി മറയുന്നെൻ മനസ്സിൽ -
വെട്ടിപിടിച്ചെടുത്തൊടുവിൽ അറിഞ്ഞൂ ഈ യാത്രയിൽ -
നേടിയ നേട്ടങ്ങളെല്ലാം ഉപേക്ഷിക്കെണ്ടതുണ്ടല്ലോ -
ഒന്നുമില്ലാതെ ഏകനായി വന്നൂ....
ഒന്നുമില്ലാതെ ഏകനായി പോണു.....
പിനെന്തിനീ പടല പിണക്കങ്ങളും , വ്യാമോഹങ്ങളും , ദുർ-വാശിയും -
ചിന്തിക്കൂ ഒരു മാത്ര വെറുതെ പ്രിയരേ.......

No comments:
Post a Comment