Wednesday, February 18, 2015

ഓർമകളിലെ ചില നഷ്ട്ടങ്ങൾ

വട്ടും കളിച്ചു നടന്നോ ?
നാട്ടുക്കാർ !
വട്ടുകളി കഴിഞ്ഞു വരുന്നുണ്ടൊരു വട്ടൻ ??
വീട്ടുക്കാർ !
എന്നീ വിളികൾ ഒരുപാട് കേട്ടിട്ടുളതാണ്‌ , ചൂരൽ കഷായവും ഒരുപാട് കിട്ടിയിട്ടുണ്ട് എങ്കിലും എനിക്കിഷ്ട്ടമാണ് "ഗോലി കളി"....
കളിയിൽ ജയവും , പരാജയവും സർവ്വസാധാരണം....
പക്ഷേ.....
ഗോലി കളിയിൽ ജയിക്കാൻ മാത്രമായിരുന്നു ഞാൻ കളിച്ചിരുന്നത്....
പക്ഷേ.....
ഫലം കുഴിയുടെ പിന്നിൽ മുഷ്ട്ടി ചുരുട്ടി നിലത്തു വെക്കേണ്ടി വരും എനിക്ക് ;
മറ്റുളവർ വലതു കൈ വിരലിലെ നടുവിരലിൽ ഇടതു കൈ വിരലുകൊണ്ട് ഗോലി പിടിച്ച് ലക്ഷ്യം തെറ്റാതെ ഗോലികൊണ്ട് എന്റെ ചുരുട്ടിപിടിച്ച മുഷ്ട്ടിയിൽ അടിക്കുമായിരുന്നു ഞാനെന്നും തോൽക്കുമായിരുന്നു അല്ലെങ്കിൽ എല്ലാവരും ഒത്തുകളിച്ച് എന്നെ തോൽപ്പിക്കുമായിരുന്നു.....
എന്നാലും അടുത്ത ദിവസം വീണ്ടും ഗോലികളിക്കാൻ ആദ്യം സ്ഥാനം പിടിച്ചിരുന്നതും ഞാനായിരുന്നു.....
അത്ഭുതകരമായ കാഴ്ച്ചയാണ് എനിക്ക് അന്നും ഇന്നും ഗോലിയുടെ ഉള്ളിലുളള നിറങ്ങൾ.....!
ഇന്നത്തെ തലമുറയ്ക്ക് നഷ്ട്ടമായ നിറം മങ്ങിയ ഗോലികളിയെ ഞാൻ എന്റെ ഓർമകളിൽ സൂക്ഷിക്കുന്നു....!


No comments: