എനിക്കായി മാത്രം നിഴലുണ്ട്.......
സ്വന്തമായി , കൂട്ടിനായി എൻ നിഴൽ മാത്രം......
സ്വന്തമെന്നു ഞാൻ നിനച്ച് ചുവരിൽ -
വരചെടുത്ത ഒരു നിഴലിന്റെ രൂപമുണ്ടെനിക്കു ......
നിഴലെന്നെ നോക്കി ചിരിച്ചു ,
പരിഹസിച്ചു - അട്ടഹസിച്ചു ,
അതെൻ മരണത്തിൻ കാലനാമെന്നു -
ഞാനറിഞ്ഞില്ലാ....
.
സ്വന്തമായി ആരുമില്ലിന്നെനിക്കു
സ്വന്തബന്ധങ്ങൾ ഒരുപിടി ചാരം പോലെ -
അല്ലെങ്കിൽ ഒരുപിടി മണ്ണ് പോലെ.....
.
കണ്ണുനീരിൻ കപട നാടകങ്ങൾ -
കാണ്മാൻ ഞാനില്ലയിനി !!!
എനെ യാത്രയാക്കാൻ വന്നവരെയൊന്നും -
കാണ്മാനും ഞാനില്ലിനിയൊരിക്കലും !!!!
.
എല്ലാമൊരു കാപട്യമാം സ്നേഹമല്ലോ
നാടകീയമാം ജീവിതത്തിലെ കോമാളികൾ മാത്രമല്ലോ -
നമ്മൾ......
.
ഇന്നു ഞാനുമൊരു കോമാളി ,
നാളെ നീയുമൊരു കോമാളി ,
തിരശ്ശീല വീണ ഒരു കോമാളി മാത്രമായിരിക്കും.... ഞാൻ -
നിങ്ങൾക്ക് ഓർത്തു ചിരിക്കാൻ
മാത്രമായൊരു കോമാളി.......
വേറുക്കപ്പെട്ട കോമാളി......
ശപിക്കപ്പെട്ട കോമാളി.....
വെറുമൊരു കോമാളി മാത്രം ഞാൻ..............
സ്വന്തമായി , കൂട്ടിനായി എൻ നിഴൽ മാത്രം......
സ്വന്തമെന്നു ഞാൻ നിനച്ച് ചുവരിൽ -
വരചെടുത്ത ഒരു നിഴലിന്റെ രൂപമുണ്ടെനിക്കു ......
നിഴലെന്നെ നോക്കി ചിരിച്ചു ,
പരിഹസിച്ചു - അട്ടഹസിച്ചു ,
അതെൻ മരണത്തിൻ കാലനാമെന്നു -
ഞാനറിഞ്ഞില്ലാ....
.
സ്വന്തമായി ആരുമില്ലിന്നെനിക്കു
സ്വന്തബന്ധങ്ങൾ ഒരുപിടി ചാരം പോലെ -
അല്ലെങ്കിൽ ഒരുപിടി മണ്ണ് പോലെ.....
.
കണ്ണുനീരിൻ കപട നാടകങ്ങൾ -
കാണ്മാൻ ഞാനില്ലയിനി !!!
എനെ യാത്രയാക്കാൻ വന്നവരെയൊന്നും -
കാണ്മാനും ഞാനില്ലിനിയൊരിക്കലും !!!!
.
എല്ലാമൊരു കാപട്യമാം സ്നേഹമല്ലോ
നാടകീയമാം ജീവിതത്തിലെ കോമാളികൾ മാത്രമല്ലോ -
നമ്മൾ......
.
ഇന്നു ഞാനുമൊരു കോമാളി ,
നാളെ നീയുമൊരു കോമാളി ,
തിരശ്ശീല വീണ ഒരു കോമാളി മാത്രമായിരിക്കും.... ഞാൻ -
നിങ്ങൾക്ക് ഓർത്തു ചിരിക്കാൻ
മാത്രമായൊരു കോമാളി.......
വേറുക്കപ്പെട്ട കോമാളി......
ശപിക്കപ്പെട്ട കോമാളി.....
വെറുമൊരു കോമാളി മാത്രം ഞാൻ..............
No comments:
Post a Comment