Thursday, February 19, 2015

പ്പെട്ടികൾ

ആദ്യമായി കണ്ണിൽ വീണ സോപ്പ് പതയുടെ....
തട്ടിതെറിപ്പിച്ച സോപ്പു പ്പെട്ടിയും...
പിന്നീട് കൈയ്യിൽ വെച്ചു തന്ന കില്ലുക്കാം പ്പെട്ടിയും....
പേരിടലിനും , കുഞ്ഞിനെ കാണാൻ വന്നവർ സമ്മാനിച്ച ഉടുപ്പ് പ്പെട്ടിയും.....

കുട്ടി കുപ്പായമിട്ട് അമ്മയോടൊപ്പം പള്ളിക്കൂടത്തിലേക്ക് അലുമിനിയ പ്പെട്ടിയും കൊണ്ട് നടന്ന കാലം....

പിന്നേ പിറന്നാളിനു കിട്ടിയ മിട്ടായി പ്പെട്ടികളും...
സമ്മാന പ്പെട്ടികളും.....

മുത്തശ്ശിക്ക് മുറുക്കാൻ വേണമെന്ന് പറയുമ്പോൾ ഓടി വന്നു കൊടുക്കുന്ന-
മുറുക്കാൻ പ്പെട്ടിയും...

ആദ്യമായി കരിഞ്ഞ ഉടുപ്പിന്റെ കാരണക്കാരനായ ഇസ്തിരി പ്പെട്ടിയും.....

പുകവലിക്കാൻ കത്തിച്ച തീ-
പ്പെട്ടിയും.....

ഇടയ്ക്കിടെ ഓർമ്മകൾ അയവിറക്കുവാനും , പാട്ട് കേട്ടുറങ്ങാനുമുള്ള പാട്ട് പ്പെട്ടിയും...

അച്ഛന്റെ പണ പ്പെട്ടിയിൽ നിന്നും കട്ടതുമെല്ലാം ഓർമകളുടെ പ്പെട്ടിയിൽ ഇന്നും മായാതെയുണ്ട്.......

ഇന്നലെ എന്റെ കൈയ്യിൽ കിട്ടിയ മൊബൈലിന്റെ പ്പെട്ടിയും....

ഇന്നു ഞാൻ കൊണ്ട് നടക്കുന്ന-
ലാപ് ടോപ്പ് പ്പെട്ടിയും....
എന്തൊക്കെ തരം പ്പെട്ടികൾ....
ഉണ്ടായാലും...

നാളെ എന്നെ മൂടാനുള്ള ശവ പ്പെട്ടിയെ...
സ്വന്തമാക്കാൻ ഞാൻ മറക്കുന്നതാണോ....
അതോ ഭയമാണോ ശവ പ്പെട്ടിയോടു.....

ഞാൻ വാങ്ങിയ ശവ പ്പെട്ടിയിൽ..
എന്നെ നിങ്ങൾ കുള്ളിപ്പിച്ചു പുത്തനുടുപ്പും ഇടുവിച്ചു , സന്തോഷത്തോടെ യാത്രയാക്കാതെ , കണ്ണീരിൽ കുതിർന്ന യാത്ര അയക്കുന്നത് കാണാനുള്ള മനസ്സില്ലാത്തത് കൊണ്ടോ ?

അവസാനമായി ഒരുപിടി മണ്ണ വാരിയിട്ടു എന്റെ ശവ പ്പെട്ടിയെ വൃത്തി ഹീനമാക്കാതിരിക്കാനോ വേണ്ടിയോ ? ആവാം ഞാൻ മറന്നതും....

"ഇന്ന് ഞാൻ നാളെ നീ"

നിങ്ങളോട് അവസാനമായി പറയാനുള്ളത് " മരണത്തിലേക്കുള്ള യാത്ര മാത്രമാണ് ജീവിതം "




No comments: