Sunday, February 22, 2015

നഷ്ട്ട പ്രണയമേ..

എൻ നെഞ്ചിനുള്ളിലെരിയുന്ന തീയിൽ...
വെന്തുരുകി പിടയുന്ന ആത്മാവിനും ദുഃഖമായി...
മറക്കുവാൻ കഴിയാത്ത പൊള്ളലായി...
പെയ്തിറങ്ങുന്നു നോവിന്റെ തുള്ളികൾ...
കണ്ണുകളിൽ തട്ടി തടഞ്ഞു നിൽക്കവേ...
ക്ഷണിക്കാതെ വന്നെത്തിയ മഴക്കാറിൽ...
ഒലിച്ചു പോയൊരെൻ വസന്തവും...
മറക്കുവാൻ കൊതിച്ചുറങ്ങിയ രാത്രിയിൽ...
കനവായി വന്നെത്തിയ നഷ്ട്ട പ്രണയമേ...
പൊഴിഞ്ഞു വീണിരുന്നെങ്കിൽ മഴത്തുള്ളികളായി...
എൻ ഹൃദയത്തിൻ മുല്ലപന്തലിലേക്ക് -
വെറുതെ നിനച്ചിരുന്നു ഞാനും...!

No comments: