Sunday, February 22, 2015

മറന്നേക്കുക എന്നന്നേക്കുമായി

നിന്റെ വേട്ടയാടപ്പെടുന്ന സ്വപ്നങ്ങളിൽ നിന്നും ;
ഓടി ഒളിക്കാൻ ശ്രമിച്ചു ക്ഷീണിതനാകുന്നതു ഞാൻ - 
ശാപമായിരിക്കുന്നു എനിക്കിന്നു നിന്റെ ഓർമ്മകൾ ;
ഞാൻ നിന്റെ ഓർമകളിൽ നിന്നും മോചനം ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ ? - 
മറക്കുക ഇനിയെങ്കിലും എനേ !
ഒരു നിമിഷം കൊണ്ട് ഞാൻ നെയ്തുകൂട്ടിയ -
സ്വപ്നങ്ങളും , ജീവിതവും തകർത്തെറിഞ്ഞു നീ ;
ഇരുട്ടിന്റെ മറ്റൊരു ലോകത്തേക്ക് പറന്നു അകന്നപ്പോഴും -
എന്റെ ഓര്മകളും ഞാനും മാത്രമായിരുന്നു തനിച്ചായതു !
എന്നന്നേക്കുമായി ഞാൻ മറന്നുകഴിഞ്ഞിരിക്കുന്നു നിന്നെ ;
പ്രവേശനമില്ല നിനക്കിനീ ഒരിക്കലും -
എന്റെ ജീവിതത്തിലും , സ്വപ്നങ്ങളിലും കാരണം മറന്നിരിക്കുന്നു നിന്നെ ഞാൻ പൂർണമായും !
നീ തിരികെ വന്നാലും ഞാൻ സ്വീകരിക്കുകയില്ല ;
കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കാനും , തള്ളിപറയാനും കഴിയില്ലെനിക്ക് -
നിമിഷ നേരം കൊണ്ടെല്ലാം അവസാനിപ്പിക്കാൻ കഴിഞ്ഞ ;
നിനക്കെന്നെ മറക്കാനും കഴിയും എന്ന് പറയുന്നതിൽ -
ഔചിത്യമില്ല !
എങ്കിലും........
'മറന്നേക്കുക എന്നന്നേക്കുമായി'


No comments: