Thursday, February 19, 2015

അങ്ങനെ ഇങ്ങനെ

കുട്ടിക്കാലം മുതൽക്കേ അവളും ഞാനും വളരെ നല്ല സുഹൃത്തുക്കളായിരുന്നൂ
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാല സഖിയെപോലെയൊരു കൂട്ടുകാരി.....
കാലം മാറുമ്പോൾ കോലവും മാറുമല്ലോ അല്ലെങ്കിൽ മാറ്റണം അതല്ലേ ശരി.....

പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ അവൾ ചികഞ്ഞെടുത്തു പരിശോധിക്കാന്‍ തുടങ്ങി.
എന്തിനു വേണ്ടിയെന്നെനിക്കറിയില്ലാ....
കാരണങ്ങൾ ഓരോന്നും അവൾ എണ്ണി പെറുക്കി.... അവയോരോന്നും മേശപ്പുറത്ത്‌ വെച്ച് മൈക്രോ സ്കോപ്പില്‍ അവൾ പരിശോധിക്കാന്‍ തുടങ്ങിയത് എന്നെ അസ്വസ്ഥനാക്കി.......

നിങ്ങള്‍ ഞങ്ങള്‍ എന്നും , നിങ്ങള്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ക്കങ്ങനെ ചെയ്യേണ്ടി വരുമെന്നൊക്കെ അവൾ പറയാന്‍ തുടങ്ങിയത് എന്നെ അമ്പരപ്പിച്ചു. അങ്ങനെ , അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കള്‍ അല്ലാതായി......

പിന്നീടവൾ മറ്റൊരുവനുമായി ബൈക്കിൽ ചീറിപാഞ്ഞു പോകുന്നത് കണ്ടപ്പോൾ എനിക്കു മനസ്സിലായത്‌....
കാരണങ്ങൾ ഉണ്ടാക്കിയെടുത്തതാണ്.....

പിന്നീടൊരിക്കൽ 2 വർഷത്തിനു ശേഷം ഒരു ഫോണ്‍ വന്നു അവളുടെ കൂട്ടുകാരിയുടെ , അവളുടെ മരണവിവരം അറിയിക്കുവാനും അതോടൊപ്പം അവൾ എന്നോടായി പറയാൻ പറഞ്ഞതു....

"കാരണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ് , ഒരിക്കലും സ്വയം ഉണ്ടാകുന്നതല്ലാ.... ഈ ജന്മം നിനക്ക് ദുഃഖം നല്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ ഇതു ഇങ്ങനെ തീരട്ടെ....
അടുത്ത ജന്മം അങ്ങനെയൊന്നുണ്ടെങ്കിൽ , ഇങ്ങനെ എനിക്ക് നിനോടു പറയേണ്ടി വരില്ലായിരിക്കും"
heart emoticon
മേശപ്പുറത്ത്‌ വെച്ച് മൈക്രോ സ്കോപ്പില്‍ അവൾ പരിശോധിച്ചതെല്ലാം എന്റെ സ്നേഹത്തിന്റെ ആഴമായിരുന്നൂ എന്നും അതിൽ അണുക്കൾ ഉണ്ടായിരുന്നില്ലാ.....
അവളുടെ രക്ത്തതിലായിരുന്നു അണുക്കൾ ഉണ്ടായിരുന്നതെന്നും......

അവളുടെ കുഴിമാടത്തിൽ ഞാൻ അവസാനമായി-വെച്ചൊരു റോസാ പൂവിന്റെ-റോസാമുള്ള് കൊണ്ട് എന്റെ വിരലിൽ ചോര പൊടിഞ്ഞപ്പോൽ....

സത്യത്തിൽ അതെന്റെ- ഹൃദയത്തിലായിരുന്നൂ ചോര പൊടിഞ്ഞതും , ഒരുപിടി മണ്ണ് വാരിയിട്ടതും......


No comments: