എന്റെ നെരിപ്പോടിലെരിയുന്ന മൗനങ്ങളെ ;
തണുപ്പിക്കുന്ന വാക്കുകളാണ് നീ...
അസ്വസ്ഥമായ മനസ്സിനെ കാറ്റിന്റെ ;
തഴുകുന്ന കരങ്ങളായിരുന്നു നീ...
എന്റെയീ പ്രണയം ഒടുങ്ങുന്ന പാതയിലൂടെ ;
ഞെട്ടറ്റു വീണ വ്രണപ്പെട്ട പഴുത്ത-
ഇലയുടെ ഹൃദയത്തെപോലെ ;
യാത്രയാകട്ടെ ഞാൻ !
ആഴിതൻ ആഴത്തിൽ നിന്നും നീയെനിക്കായി ;
തിരഞ്ഞു കൊണ്ടുവന്ന ചിപ്പിക്കുളിലെ നീലമുത്തിനെ ;
മറവിയുടെ ശവപറമ്പിൽ മറവുചെയ്തു......
നീയെനിക്കായ് സമ്മാനിച്ച സുന്ദര സന്ധ്യകളും ;
ഞാനീ മണൽപരപ്പുകളിൽ ഉപേക്ഷിച്ച് ;
യാത്രയാകട്ടെ ഞാൻ !
നിന്റെ പ്രണയത്തിൻ ഓർമയ്ക്കായി സൂക്ഷിച്ച ;
വളപ്പൊട്ടുകളും , കരിഞ്ഞ പൂക്കളും ;
വലിച്ചെറിയുന്നു എന്നന്നേക്കുമായി....
യാത്രയാകട്ടെ ഞാൻ !
തുളവീണ തുഴയില്ലാത്ത വഞ്ചിയിൽ തുണയില്ലാതെ ;
മറ്റൊരു തീരത്തിലേക്ക് ജീവിതത്തിന്റെ പുതിയ തുടിപ്പുകൾ തേടി ;
യാത്രയാകട്ടെ ഞാൻ തനിച്ച്.

No comments:
Post a Comment