Thursday, February 19, 2015

മനുഷ്യത്വം !

ഭാര്യയും , ഭർത്താവും , ഭാര്യ മാതാവും അടങ്ങുന്ന ചെറുകുടുംബം താമസിച്ചിരുന്നത് വരാന്തയോട് കൂടി 2 മുറികളുള്ള ഒരു കൊച്ചു വീട്ടിൽ.
അയൽവാസി കറിയാച്ചന്റെ ഭാര്യ പിതാവ് മരിച്ച്ചതറിഞ്ഞു പാലായിലേക്ക് പോണം ! മേടിച്ച മുന്തിയിനം നായയെ അയൽവാസിയെ ഏൽപ്പിച്ചു 80,000 രൂപയുടെ മൊതലാ വീട്ടിൽ അഴിച്ചിട്ടാൽ കള്ളന്മാര് കൊണ്ടുപോകും 2 ദിവസത്തേക്ക് നോക്കാമോ !
പോങ്ങച്ഛകാരിയായ ഭാര്യ അതിനെന്താ നോക്കാല്ലോ വരാന്തയിൽ കെട്ടിയിട്ടു , കറിയാച്ചൻ പോയി , രാത്രയിൽ ഭാര്യ ഭർത്താവിനോട്‌ പിറുപിറുത്തു എന്ത് മനുഷ്യത്വം ഉള്ളയാള കറിയാച്ചൻ ! ഇനി പുറത്തു വരാന്തയിലെ വാതിലുമില്ലാ കള്ളന്മാര് അടിച്ചോണ്ട് പോയാലോ ? ശരിയാണ് ഭര്ത്താവ് ചാടിയെനീട്ടു അപ്പുറത്തെ മുറിയിൽ ചുരുണ്ടുകിടന്നുറങ്ങിയ ഭാര്യയുടെ മാതാവിനെ എടുത്തു വരാന്തയിൽ കെടത്തി നായയെ മുറികകത്തിട്ടു പൂട്ടി അയാളുടെ മനുഷ്യത്വവും കാണിച്ചു.


No comments: