Sunday, February 22, 2015

എന്റെ കവിത

വിറയാർന്ന വിരലുകളാൽ മറുകൈ-
ചേർത്തു പിടിച്ചു ഞാനെഴുതിയതിനെ.....
അക്ഷര തെറ്റുകളേറെയെന്നും , 
ബോധമില്ലാത്തവനെന്നും , 
അർത്ഥശൂന്യമായ എഴുത്തെന്നും ,
ചൊല്ലിയ ചിലർ അറിയുന്നില്ല.....
എന്റെ പ്രാണന്റെ പകുതി മുറിച്ചു മാറ്റിയ ;
പ്രണയത്തിൽ നിന്നുമൂറി വീണ രക്തത്തുളികളിൽ വിരൽ തൊട്ട് ,
ഞാനെഴുതിയത് കവിതയല്ല പോലും......
എന്റെ കാഴ്ചയെ മറക്കുന്ന കണ്ണീർ കണങ്ങളിൽ ;
തട്ടി പ്രതിഫലിക്കുന്ന രശ്മികളെ ;
നെഞ്ചിലേറ്റു വാങ്ങിയാൽ ഒരുപക്ഷെ ,
നിങ്ങളുടെ ഹൃദയത്തിനു കാണാം എന്നിലെ തിളച്ചൊഴുകുന്ന രക്തം !
വാക്കുകളിൽ ജ്വലിക്കുന്ന വേദനയും -
പ്രാണനെ തനിച്ചാക്കിയകന്ന പ്രണയം നല്കിയ സ്വപ്നങ്ങളുടെ ;
ഒരു കുറിപ്പാണ് എന്റെ കവിത.....!!!



No comments: