നീയെനിക്ക് ജീവനാണ്
എന്റെ പ്രണയത്തിൻ വിത്തുകൾ മണ്ണിൽ പാകി.....
മുളപ്പിച്ചെനിക്ക് തിരിച്ചു നൽകിയ
ഭൂമിയാണെനിക്ക് !
നീയെനിക്ക് ചിറകാണ്
എന്റെ സ്വപ്നങ്ങൾക്ക് അതിരുകളില്ലാതെ പറന്നുയരുവാനായി നൽകിയ സഞ്ചാര വീഥിയായി മാറിയ -
ആകാശമാണെനിക്ക് !
നീയെനിക്ക് പ്രാണനാണ്
എന്റെ ചുടു നിശ്വാസത്തെ ശുദ്ധികരിച്ച് ,
ശുദ്ധമായ ശ്വാസമെനിക്കു നൽകിയ
വായുവാണെനിക്ക് !
നീയെനിക്ക് പുണ്യമാണ്
എന്റെ ദുഃഖഭാരമെല്ലാം ആവാഹിച്ചൊഴുക്കി ,
കളഞ്ഞെനെ ഭാരമില്ലാതാക്കി തിരിച്ചു നൽകിയ തീർത്ഥ
ജലമാണെനിക്ക് !
നീയെനിക്ക് കാരുണ്യമാണ്
എന്റെ അധർമ്മങ്ങളിലേക്ക് കത്തിപ്പടർന്ന് പാപങ്ങളെ
ചുട്ടു ചാമ്പലാക്കി മോക്ഷമെനിക്ക് നൽകിയ
അഗ്നിയാണെനിക്ക് !
ഒടുവിൽ നിന്നിൽ അറിയാതെ അലിഞ്ഞുച്ചേർന്നു ഞാൻ
നീയായി മാറുകയായിരുന്നു അതെ ,
ഞാൻ നീയാണ് !
No comments:
Post a Comment