ഒരിക്കലും ഉണരാത്ത നിദ്രയിൽ നിന്നും ;
അടക്കം ചെയ്ത എന്റെ ഹൃദയത്തെ ഉണർത്തിയതെന്തിനു നീ ;
പഴയ പ്രണയം ചികഞ്ഞു ഒരു തുടർകഥ എഴുതുവാനോ ?
അതോ പുതിയ പ്രണയകാവ്യത്തിനു തുടക്കം കുറിക്കുവാനോ ?
അന്ന് മനസ്സിൽ സൂക്ഷിച്ച നിന്റെ ഓർമകളിൽ ഞാൻ ഇന്നും സംതൃപ്തനാണ്.....
എങ്കിലും......
നൊമ്പരങ്ങളേറ്റു വാങ്ങിയ ഹൃദയവും ആഗ്രഹിച്ചിരുന്നു ഒരു പിൻവിളിക്കായി ;
വീണ്ടും വിരഹത്തിന്റെ പടുകുഴിയിൽ വീഴ്ത്താൻ ആണോ ?
എന്തായാലും വേണ്ട........!
നിനക്കായി ഞാൻ അന്നെഴുതിയ അതേ വാക്കുകൾ ഇന്ന് മറ്റൊരാൾക്കായി വീണ്ടും -
പറയുന്നത് നിനക്കായി മാത്രം.......
ഞാനാകുന്ന സ്നേഹത്തെയായിരുന്നു നിനക്ക് അന്നും , ഇന്നും പങ്കുവെയ്ക്കാതെ നല്കിയിരുന്നത്.

No comments:
Post a Comment