പാഴ്വിത്തുകൾ മനസ്സിൽ പാകിയ പ്രണയത്തിൻ നില -
മുഴിതു മറിക്കുന്ന കലപ്പയും ഞാൻ !
പാഴ്ക്കിനാവുകൾ കൊണ്ട് കൊട്ടാരം കെട്ടിപടുക്കുവാൻ ശ്രമിച്ച ഒരു വിഡ്ഢിയും ഞാൻ !
പാഴ്ച്ചിന്തകളിൽ നിറം മങ്ങിയ നഷ്ട്ടബോധത്തിനുമേൽ നൃത്തമാടിയ ദുർഭൂതവും ഞാൻ !
പാഴ്-വെട്ടം ചൊരിഞ്ഞു ജീവിതത്തിൽ ഒരർത്ഥമില്ലാതെ കത്തിയെരിയുന്ന ഒരു മെഴുതിരിയാണ് ഞാൻ !
പിന്നെയുമെന്തൊക്കെയോ ആണ് ഞാൻ !
പാഴ്-ജന്മം !
No comments:
Post a Comment