ചോരപുരണ്ട കൈകളാൽ അതിൽ
അവസാനമായി ഒപ്പുവെക്കണം.....
ഇനിയെൻ ഹൃദയത്തിൽ
സ്നേഹത്തിൻ കണികയില്ല
എല്ലാം നീ പൊള്ളിച്ചു പോയല്ലോ........
വറ്റി പോയൊരെൻ
പ്രണയത്തിൻ കണികയില്ലിന്നു
ശേഷിക്കുന്നത് കുറച്ചു സ്വപ്‌നങ്ങൾ മാത്രം......
നിൻ നഖങ്ങളാൽ
മുറിവേൽപ്പിച്ച ഹൃദയത്തിന്
പുരട്ടാൻ കണ്ണീരുപ്പുകളുണ്ടെന്നു
പറഞ്ഞതും എന്നെ ഏകനാക്കി
വിടപറഞ്ഞു പോകുമ്പോൾ.........
കണ്ണീരിൽ കുതിർന്ന എന്‍റെ
കവിൾ തടങ്ങളിൽ ഒപ്പിയ
അവളുടെ പിഞ്ചുവിരലുകളും
നിൻ വിഷത്തിൻ നിശ്വാസമേറ്റ്
വെന്തടർന്നിരിക്കുന്നു.........
ഇനിയും നീ
ഉറക്കം നടിക്കുന്നതെന്തിനാണ്.
മറച്ചുവെച്ചാലും നിന്‍റെ കണ്ണുകള്‍
സത്യം പറയുന്നവയാണെന്ന് മറന്നു പോയോ ?.....
വാക്കുകൾക്ക് തീ കൊളുത്താൻ
ഇനിയും ഞാൻ ആഗ്രഹിക്കുന്നില്ല
എന്‍റെയുള്ളിലെ തീ ജ്വാലകൾ
കണ്ണീരിൽ കുതിര്‍ന്നിരിക്കുന്നു.....
ചുട്ടുപഴുത്ത എന്‍റെ
ചിന്തയിൽ വെച്ചവയെ
നിനക്കിനി ചുട്ടെടുക്കാം .......
നിന്നോർമകൾ വേട്ടയാടുന്ന
പാഴ്ക്കിനാവുകൾ കണ്ടുറക്കം
മതിയായിന്നെനിക്ക്........
പ്രകാശം തട്ടിക്കെടുത്തിയ
നെരിപ്പോടിനുള്ളിലൊരു
എരിഞ്ഞടങ്ങാത്ത തീപ്പൊരി
ബാക്കിയാകുമെന്നു
ഞാൻ പ്രതീക്ഷിച്ചോട്ടെ........
ആ പ്രതീക്ഷയിലെ നുറുങ്ങു വെട്ടം
എന്നെങ്കിലും
വഴി കാണിക്കുമായിരിക്കാം
ഒരു കൊച്ചു രാജകുമാരിക്ക് .....
ഞാനതുവരെ ഉറങ്ങാതിരിക്കാം......
No comments:
Post a Comment