Thursday, February 19, 2015

കാത്തിരിക്കുന്നൂ നിൻ തിരിച്ചുവരവിനായി

പറയാൻ മറന്നൊരെൻ പ്രണയം 
പറയാതെ പോയൊരെൻ സ്വപ്നവും 
നിന്നിൽ നിന്നും കേൾക്കാൻ കൊതിച്ചൊരാ വാക്കുകൾ 
.
പറയാതെ പോയതോ നീ പറയാൻ മറന്നതെന്നോ അറിയില്ലാ....
എങ്കിലും സ്നേഹിച്ചുപോയി ഒരുപാട് നിന്നെ......
മറക്കാൻ കഴിയാത്തൊരെൻ പ്രണയം....
മായിക്കാൻ കഴിയാത്തൊരെൻ സ്വപ്നവും.....
.
ഇന്നുമെന്റെ മനസ്സിന്റെ ചില്ലുജാലകത്തിൽ
എങ്ങുനിന്നും അറിയാതെ വന്നൊരാ-
മഴത്തുള്ളിപോൽ എന്നിലേക്ക്‌-
പെയ്തിറങ്ങിയ സുന്ദരീ......
നിന്നെ തലോടുവാൻ നീട്ടിയോരെൻ കൈകൾ
നീ കാണാതെ പോയതെന്തേ സഖീ....
അറിയാതെ പോയ്യോരെൻ സ്നേഹവും , ഞാൻ-
പറയാൻ മറന്നൊരെൻ പ്രണയകഥയും....
.
ഒരു കൊച്ചുപനിന്നീർ തെന്നലായി....
എന്നരികിൽ വന്നെന്നും തഴുകീടും നിന്നോര്മകളെ....
മിഴിചിമ്മാതെ കാതിരുന്നുമെന്നും ഏകനായി ഞാൻ.....
വിരഹാർദ്രമാം രാവുകളേറിയിട്ടും ഉണർന്നിരുന്നൂ ഇമ്മവെട്ടാതെ.....
കണ്ണീരിൽ കുതിർന്ന കണ്ണുകളുമായീ എന്നും.....
കാത്തിരിക്കുന്നൂ നിൻ തിരിച്ചുവരവിനായി.....


No comments: