Wednesday, February 18, 2015

ഒളിച്ചുകളി

ഇന്നെന്റെ പിറന്നാളാണ് മക്കളും , കൊച്ചുമക്കളും , ബന്ധുക്കളുമെല്ലാവരും എത്തിയിട്ടുണ്ട്.....! മൗനമായിരുന്നു എന്റെയും ഭാര്യയുടെയും ജീവിതത്തിൽ എല്ലാവരുമുണ്ടായിട്ടും ആരാരുമില്ലാത്തവരെ പോലെ കഴിയേണ്ടി വന്നവർ......!

എഴുപതാം പിറന്നാൾ ആഘോഷം എല്ലാവരുമെത്തിയിട്ടുണ്ട് , കാക്ക കൂട്ടിൽ കല്ലെറിഞ്ഞൊരു അവസ്ഥ സന്തോഷമുണ്ട് എങ്കിലും അമേരിക്കയിൽ നിന്നുമുള്ള മകനും കുടുംബവും എത്തിയിട്ടില്ല അതോർക്കുമ്പോൾ ഇടനെഞ്ചിലൊരു വേദനയാണ് അവനെ കണ്ടിട്ട് 20 വർഷത്തോളമായി അവനില്ലാതെ ഒരു വിഷമം....!

എല്ലാവരും എത്തിയിരിക്കുന്നത് പിറന്നാൾ ആഘോഷത്തിനല്ല , ആഘോഷം കഴിഞ്ഞിട്ടുളള സ്വത്ത് ഭാഗം വെക്കലിനും കൂടിയാണ്....!
പിറന്നാൾ ആയതു കൊണ്ട് 2 ലാർജ്ജ് പെഗ് വിസ്കി കുടിച്ചിട്ട് മുറ്റത്തെ ചക്കരമാവിൻ ചുവട്ടിലെ ചാരുകസേരയിൽ കിടന്നുറങ്ങി പോയി.....!

എഴുന്നേറ്റപ്പോൾ ചുറ്റിനും ഇരുട്ട് , പുറത്തെ ശബ്ദം ആരൊക്കെയോ പിറുപിറുക്കുന്നതു കേൾക്കാം....!
2എണ്ണം കഴിച്ചതിന്റെ ആലസ്യത്തിൽ കൊച്ചുമക്കൾ നിർബന്ധിച്ചപ്പോൾ ഒളിച്ചുകളിക്കിടയിൽ വായുസന്ജാരമില്ലാത്ത ചെറിയ നിലവറക്കുള്ളിൽ അകപ്പെട്ടു പോയി.......!

ശ്വാസം കിട്ടാതെ തളർന്നു അവശനായി നിലവറ പുറത്തു നിന്നും ആരോ പൂട്ടിയുമിരിക്കുന്നു ജീവൻ ഏതു നിമിഷവും നഷ്ട്ടപ്പെടാം , ശരീരം തളർന്നു , തറയിൽ കുഴഞ്ഞു വീണു , ശരീരത്തിന് വല്ലാത്തൊരു തണുപ്പ് , ഇരുട്ടുള്ള മുറിയിൽ മരണം ഒരു പ്രകാശമായി നിൽക്കുന്നു , പുറത്തു കടക്കണം....!

എങ്ങനെയും കുറച്ചു ശുദ്ധവായു ശ്വസിക്കണം , പക്ഷെ എഴുനേറ്റു നിന്ന് വാതിലിൽ മുട്ടാനുള്ള ആരോഗ്യവുമില്ലാതെയായി , പുറത്തു എല്ലാവരും എന്നെ വിളിക്കുന്നത്‌ കേൾക്കാം , അമേരിക്കയിലെ മകന്റെ വിളി കേട്ട് ഞാൻ സർവശക്തിയുമെടുത്തു നിലവറയുടെ വാതിലിൽ എത്തിയതും എന്റെ മകൻ വാതിൽ തുറന്നു എന്നെ കെട്ടിപിടിച്ചൊരുപാട് കരഞ്ഞു കൂടെ നിന്നവരും കരഞ്ഞുപോയി......!

20വർഷത്തിനു ശേഷം എന്നെ കാണുന്നതല്ലേ ഞാൻ അവനെയും എന്റെ എല്ലാ വിഷമങ്ങളും മറന്നു ഞാനും കരഞ്ഞു , പിറന്നാൾ സമ്മാനമായി അവനൊരു മുത്തവും തന്നു എന്റെ നെഞ്ചത്തൊരു റോസാപൂവും വെച്ചു....!
നിലവറയുടെ വാതിൽ എന്നന്നേക്കുമായി അടച്ചു....!

അവർ പരസ്പരം പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു സുഖമരണമായിരുന്നു പെട്ടെന്നായിരുന്നു ഹാർട്ട് അറ്റാക്ക് ആയിരുന്നു എന്ന്...!

No comments: